Get Updates
Get notified of breaking news, exclusive insights, and must-see stories!

വയല്‍ക്കിളികള്‍ക്കെതിരെ പുതിയ തന്ത്രവുമായി ജയരാജന്‍, സമരക്കാര്‍ എതിര്‍പ്പ് അവസാനിപ്പിക്കണം!

ചില തെറ്റിദ്ധാരണകളാണ് സമരക്കാരെ നയിക്കുന്നതെന്ന് ജയരാജന്‍ പറഞ്ഞു

കണ്ണൂര്‍: വയല്‍ക്കിളി സമരത്തെ ഒതുക്കാന്‍ പുതിയ തന്ത്രവുമായി സിപിഎം. സമരക്കാരെ അനുനയിപ്പിക്കാന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ കീഴാറ്റൂരിലെത്തിയിട്ടുണ്ട്. സ്ഥലമെടുപ്പിനോടുള്ള പ്രതിഷേധം അവസാനിപ്പിച്ച് വികസനത്തോട് സഹകരിക്കണമെന്ന് ജയരാജന്‍ സമരക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ബൈപ്പാസിന് വേണ്ടി സര്‍വേ നടപടികള്‍ പൂര്‍ത്തിയായ പ്രദേശം കാണാനാണ് അദ്ദേഹത്ത് പ്രദേശത്തെത്തിയതെന്നാണ് വിശദീകരണം.

1

ചില തെറ്റിദ്ധാരണകളാണ് സമരക്കാരെ നയിക്കുന്നത്. ദേശീയ പാതയ്ക്കായി സ്ഥലം ഏറ്റെടുക്കുമ്പോള്‍ മുഴുവന്‍ വയലും നഷ്ടമാകുമെന്ന് ജനങ്ങളുടെ തെറ്റായ ആശങ്കയാണ്. ഇക്കാര്യത്തില്‍ പലരും തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. അത് ബോധപൂര്‍വമായ ശ്രമമാണ്. അതേസമയം സമരപ്പന്തല്‍ കത്തിച്ച ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. സമരത്തിന്റെ മുന്നില്‍ നില്‍ക്കുന്ന സുരേഷ് കീഴാറ്റൂരും അദ്ദേഹത്തിന്റെ ബന്ധുക്കളുമാണ് ഭൂമിനല്‍കുന്നതിന് സമ്മതപത്രം നല്‍കാനുള്ളത്. അവരും ഭൂമി വിട്ടുനല്‍കണമെന്നാണ് തന്റെ ആവശ്യമെന്നും ജയരാജന്‍ പറയുന്നു.

2

ഇപ്പോഴത്തെ എതിര്‍പ്പുകളില്‍ സിപിഎമ്മിനല്ല നഷ്ടമുണ്ടാകാന്‍ പോവുന്നത്. എതിര്‍പ്പുയര്‍ത്തുന്നവരെല്ലാം തെറ്റായ നിലപാടാണ് സ്വീകരിക്കുന്നത്. ഇത് നാടിന്റെ പൊതുവായ ആവശ്യത്തിന് വേണ്ടിയുള്ള വികസനമാണെന്ന് അവര്‍ ഓര്‍ക്കണമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം സിപിഎം നേതാക്കള്‍ കത്തിച്ച സമരപ്പന്തല്‍ വീണ്ടും കെട്ടിപ്പൊക്കുമെന്ന വയല്‍ക്കിളികളുടെ പ്രസ്താവനയെ തുടര്‍ന്നാണ് ജയരാജന്‍ അനുനയ ശ്രമങ്ങളുമായി എത്തിയതെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+