ജയസൂര്യ ഒഴികേയുള്ള പ്രതികള്‍ക്ക് ജാമ്യം: വ്യക്തിപരമായ കാരണങ്ങളാല്‍ കോടതിയില്‍ ഹാജരാവാതെ താരം
അനധികൃത നിര്‍മാണം 14 ദിവസത്തിനകം പൊളിച്ചുനീക്കണമെന്ന് കാണിച്ച് 2014ല്‍ ജയസൂര്യക്ക് കൊച്ചി കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു.

കൊച്ചി: കായല്‍ കയ്യേറി മതില്‍ നിർമ്മിച്ചെന്ന കേസില്‍ നടന്‍ ജയസൂര്യ ഒഴികേയുള്ള പ്രതികള്‍ക്ക് ജാമ്യം. തീരദേശ പരിപാലന ചട്ടം ലംഘിച്ചു വേമ്പനാട്ട് കായൽ കൈയേറിയെന്ന പരാതിയില്‍ വിജിലന്‍സ് രജിസ്റ്റർ ചെയ്ത കേസില്‍ ജയസൂര്യ ഒഴികെയുള്ള പ്രതികൾ കോടതിയിൽ ഹാജരായി ജാമ്യം എടുക്കുകയായിരുന്നു.
വ്യക്തിപരമായ കാരണങ്ങള്‍കൊണ്ട് കോടതിയില്‍ എത്താന്‍ സാധിച്ചില്ലെന്നാണ് ജയസൂര്യ അറിയിച്ചത്. നാല് മാസം മുമ്പായിരുന്നു ജയസൂര്യ അടക്കമുള്ളവരെ പ്രതിചേർത്തുകൊണ്ട് അന്വേഷണ സംഘം കുറ്റപത്രം കോടതിയില്‍ സമർപ്പിച്ചത്.

ജയസൂര്യ ഉൾപ്പടയുള്ളവർക്ക് നോട്ടീസ്
കോടതിയിൽ നേരിട്ട് ഹാജരാകണം എന്നു നിർദേശിച്ച് കഴിഞ്ഞ നവംബറിൽ കേസിലെ എതിർകക്ഷികളായ ജയസൂര്യ ഉൾപ്പടയുള്ളവർക്ക് നോട്ടീസ് നൽകിയിരുന്നു. കൊച്ചി കോർപറേഷന്റെ വൈറ്റില സോണൽ ഓഫീസിലെ മുൻ ബിൽഡിംഗ് ഇൻസ്‌പെക്ടർ കെപി രാമചന്ദ്രൻ നായർ, പിജി ഗിരിജ ദേവി എന്നിവരാണ് കേസിലെ മറ്റ് കക്ഷികള്‍. ഇവരാണ് കഴിഞ്ഞ ദിവസം കോടതിയിലെത്തി ജാമ്യം എടുത്തത്.

ജയസൂര്യയുടെ നേതൃത്വത്തില്‍ ചിലവന്നൂരില്‍ കായൽ കയ്യേറി മതിൽ നിർമിച്ചെന്നാണ് ആരോപണം. ജയസൂര്യക്കെതിരായ പരാതിയില്‍ 6 വർഷം മുമ്പായിരുന്നു മൂവാറ്റുപുഴ വിജിലൻസ് കോടതി എഫ് ഐ ആർ റജിസ്റ്റർ ചെയ്തത് അന്വേഷണം ആരംഭിച്ചത്. കേസില്‍ കുറ്റപത്രം സമർപ്പിക്കാന്‍ വൈകിയതോടെ ഹർജിക്കാരനായ ഗിരീഷ് ബാബു ഇതിനെതിരെ വീണ്ടും കോടതിയില്‍ ഹർജി ഫയല്‍ ചെയ്തത്. ഇതിന് പിന്നാലെയാണ് 2022 ഒക്ടോബറില്‍ വിജിലന്‍സ് എഫ് ഐ ആർ സമർപ്പിക്കുന്നത്.

ജയസൂര്യ സ്വന്തം നിലയ്ക്ക് നിർമ്മിരുന്നു
കടവന്ത്രയിലെ തന്റെ വീടിന് സമീപത്തായി സ്വകാര്യ ബോട്ട് ജെട്ടിയും ചുറ്റുമതിലും ജയസൂര്യ സ്വന്തം നിലയ്ക്ക് നിർമ്മിച്ചിരുന്നു. ഈ നിർമ്മാണങ്ങള്‍ ചിലവന്നൂർ കായൽ പുറമ്പോക്കു കയ്യേറി നിർമിച്ചതാണെന്നാണ് ആരോപണം, കണയന്നൂർ താലൂക്ക് സർവേയർ പരിശോധനയിലൂടെ ഈ സ്ഥലം പുറമ്പോക്കാണെന്ന് കണ്ടെത്തുകയും ചെയ്തു.
ചിയ സീഡ്സ്: ഇത്തിരിക്കുഞ്ഞനെങ്കിലും ആളൊരു കേമന്‍, നേട്ടങ്ങള്‍ എണ്ണിയാല്‍ തീരില്ല

കയ്യേറ്റം കണ്ടെത്തിയതോടെ കോർപറേഷൻ സെക്രട്ടറി തൃശൂർ വിജിലൻസ് കോടതിക്ക് ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്നു. പിന്നീട് സംഭവം നടന്നത് എറണാകുളം ജില്ലയിലായതിനാല്‍ കേസ് വിജിലന്‍സ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു. തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പൽ കെട്ടിട നിർമാണ ചട്ടവും ലംഘിച്ചു കായലിനു സമീപം ജയസൂര്യ അനധികൃത നിർമ്മാണം നടത്തിയെന്നും ഇതിന് കോർപ്പറേഷന്‍ അധികൃതർ ഒത്താശ ചെയ്തുവെന്ന പരാതിയില്‍ കഴമ്പുണ്ടെന്നും കുറ്റപത്രത്തിലുണ്ടായിരുന്നു

കയ്യേറ്റത്തിന് ജയസൂര്യയെ സഹായിച്ചെന്ന പേരില്‍
കയ്യേറ്റത്തിന് ജയസൂര്യയെ സഹായിച്ചെന്ന പേരിലാണ് കോര്പറേഷന്‍ എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥരായ കെ പി രാമചന്ദ്രന്‍ എന്‍എം ജോര്‍ജ്ജ് ഗിരിജാ ദേവി തുടങ്ങിയവരെ പ്രതിചേർത്തത്. ബോട്ട് ജെട്ടി പൊളിച്ച് മാറ്റാനുള്ള കൊച്ചി കോര്‍പ്പറേഷൻ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് താരം നല്‍കിയ ഹര്‍ജി കേരള തദ്ദേശ ട്രൈബ്യൂണല്‍ 2018 ല്‍ തള്ളി. ബോട്ടു ജെട്ടി പിന്നീട് പൊളിച്ചു മാറ്റിയെങ്കിലും മതില്‍ പൊളിക്കുന്ന നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications