ജെഡിഎസ്സിലും മന്ത്രിസ്ഥാനമായി, കെ കൃഷ്ണന്‍കുട്ടി മന്ത്രിയാകും, ദേശീയ നേതൃത്വത്തിന്റെ പിന്തുണ
തിരുവനന്തപുരം: എല്‍ഡിഎഫില്‍ മന്ത്രിസ്ഥാനങ്ങള്‍ ഉറപ്പാകും. 21 മന്ത്രിമാരുണ്ടാകുമെന്ന് മുന്നണിയില്‍ പ്രഖ്യാപനമായതോടെ മന്ത്രി ആരാണെന്ന് ജെഡിഎസ് പ്രഖ്യാപിച്ചു. കെ കൃഷ്ണന്‍കുട്ടിയാണ് ഇത്തവണ മന്ത്രിയാവുക. മാത്യു ടി തോമസിനെ വെട്ടിയായിരുന്നു വരവ്. മാത്യു ടി തോമസ് അടക്കം രണ്ട് എംഎല്‍എമാരാണ് ജെഡിഎസ്സിന് ഉണ്ടായിരുന്നത്. ഇതോടെ രണ്ട് പേരും തമ്മിലുള്ള പോരും അവസാനിച്ചു. രണ്ട് പേരില്‍ ആരായിരിക്കും മന്ത്രിമാരാകുക എന്ന അനിശ്ചിതത്വം നിലനിന്നിരുന്നു.

അതേസമയം കൃഷ്ണന്‍കുട്ടിക്ക് ദേശീയ നേതൃത്വത്തിന്റെ പിന്തുണ ലഭിച്ചു. ദേശീയ നേതൃത്വം ഇടപെട്ടാണ് അദ്ദേഹത്തിന് മന്ത്രിസ്ഥാനം ഉറപ്പിച്ചത്. നേരത്തെ തന്നെ എല്‍ഡിഎഫ് സര്‍ക്കാരിലെ മികച്ച മന്ത്രി താനാണെന്ന തരത്തില്‍ അദ്ദേഹം നേതൃത്വത്തെ ധരിപ്പിച്ചിരുന്നു. ആദ്യം രണ്ടര വര്‍ഷം ടേം വീതത്തില്‍ മന്ത്രിമാരാകാം എന്ന തരത്തിലായിരുന്നു ആലോചന. എന്നാല്‍ ദേശീയ നേതൃത്വം തന്നെയാണ് ഇത് വെട്ടി കൃഷ്ണന്‍കുട്ടിയുടെ പേര് നിര്‍ദേശിച്ചത്. അതേസമയം മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്ന മാത്യു ടി തോമസ് നിരാശനാവുകയും ചെയ്തു.
എല്‍ഡിഎഫിലെ മന്ത്രിസ്ഥാനവും ഏകദേശ തീരുമാനമായിട്ടുണ്ട്. ഇടതുമുന്നണി യോഗത്തില്‍ ഘടകക്ഷി നേതാക്കള്‍ക്ക് കേക്ക് മുറിച്ച് നല്‍കിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിജയം ആഘോഷിച്ചത്. എകെജി സെന്ററില്‍ ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലായിരുന്നു ഇത്. പൂര്‍ണമായും പുതുമുഖങ്ങളെ അണിനിരത്തി മന്ത്രിസഭയെ ഉണ്ടാക്കുകയും, അത് വഴി രണ്ടാം നിര നേതാക്കളെ സുപ്രധാന സ്ഥാനങ്ങളില്‍ എത്തിക്കുകയെന്ന സംഘടനാപരമായ ദൗത്യവും ഒരുമിച്ച് നിറവേറ്റാമെന്ന നിര്‍ദേശം പിണറായി തന്നെ മുന്നോട്ട് വെച്ചത്.
Recommended Video
അതേസമയം കെകെ ശൈലജ മാത്രമാണ് നേരത്തെയുള്ള മന്ത്രിസഭയില്‍ നിന്നുണ്ടാവുക. ഐഎന്‍എല്ലിന് മന്ത്രിസ്ഥാനം ഉറപ്പായിട്ടുണ്ട്. അക്കാര്യത്തില്‍ ഉറപ്പുലഭിച്ചതായി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ടേം വ്യവസ്ഥയിലാണ് ദേവര്‍കോവിലിന് മന്ത്രിസ്ഥാനം ലഭിക്കുക. എസി മൊയ്തീന്‍ അടക്കമുള്ളവര്‍ പുറത്തിരിക്കും. എംബി രാജേഷ്, വി ശിവന്‍കുട്ടി, പി രാജീവ് തുടങ്ങിയ പ്രമുഖ നേതാക്കള്‍ ഇത്തവണ മന്ത്രിസഭയിലുണ്ടാവും. അതേസമയം സിപിഎം തന്നെ സ്പീക്കര്‍ സ്ഥാനം കൈവശം വെക്കും. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സിപിഐയ്ക്കും നല്‍കും. ആന്റണി രാജുവിനെ സാമുദായിക പരിഗണന കൂടി മുന്നില്‍ കണ്ടാണ് മന്ത്രിസ്ഥാനം നല്‍കുന്നത്.
ആരാധകരെ ഞെട്ടിക്കുന്ന സെല്‍ഫി പുറത്തുവിട്ട് ജാക്വലിന്‍ ഫെര്‍ണാണ്ടസ്; ചിത്രങ്ങള്‍ കണാം












Click it and Unblock the Notifications