ജെസ്നയെ കണ്ടെത്താന്‍ 191 രാജ്യങ്ങളില്‍ യെല്ലോ അലേര്‍ട്ട്; ഉത്തരമില്ലാതെ അന്വേഷണ സംഘം
കൊച്ചി: പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജെസ്ന മരിയയെ കണ്ടെത്താന്‍ സിബിഐ ഇന്റര്‍പോള്‍ മുഖേന യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചു. 191 രാജ്യങ്ങളിലാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ജെസ്നയുടെ ഫോട്ടോ, തിരിച്ചറിയുന്ന അടയാളങ്ങള്‍, കേസ് സംബന്ധിച്ച വിവരങ്ങള്‍ എന്നിവയാണ് സിബിഐ ഇന്റര്‍പോളിന് കൈമാറിയിരിക്കുന്നത്. 2018 മാര്‍ച്ചിലാണ് വെച്ചൂച്ചിറയിലെ വീട്ടില്‍ നിന്ന് ജെസ്ന തനിച്ച് ഇറങ്ങിപ്പോയത്. മുണ്ടക്കയത്തെ കുടുംബ വീട്ടിലേക്കാണെന്ന് പറഞ്ഞു പോയ ജെസ്നയെ പിന്നീട് കണ്ടെത്തിയിട്ടില്ല. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഇപ്പോള്‍ അന്വേഷിക്കുന്നത് സിബിഐ ആണ്.
ജെസ്നയുടെ തിരോധാനം വര്‍ഗീയ സംഘടനകള്‍ വിദ്വേഷ പ്രചാരണത്തിന് ഉപയോഗിക്കുന്ന സാഹചര്യത്തില്‍ കേസ് നടപടികള്‍ വേഗത്തിലാക്കിയിരുന്നു എങ്കിലും കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം അന്വേഷണം കാര്യമായി മുന്നോട്ട് പോയില്ല. കാഞ്ഞിരപ്പള്ളി കോളജിലെ ബിരുദ വിദ്യാര്‍ഥിനിയാണ് ജെസ്ന. വലിയ സൗഹൃദ വലയങ്ങള്‍ ഇല്ലായിരുന്നു. വീട്ടില്‍ നിന്ന് പോകുന്ന വരെ സ്വഭാവത്തില്‍ പ്രകടമായ മാറ്റമില്ലായിരുന്നുവെന്ന് കുടുംബം പറയുന്നു.

കാണാതായ ദിവസം ഏറെ വൈകീട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്കി. രണ്ടുദിവസം കഴിഞ്ഞാല്‍ തിരിച്ചെത്തുമെന്ന ഭാവത്തിലായിരുന്നു പോലീസ്. എന്നാല്‍ പിന്നീട് വിഷയം ഗൗരവമേറി. വര്‍ഗീയ പ്രചാരണങ്ങള്‍ക്കും ഇടയാക്കി. തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ഒട്ടേറെ പ്രമാദമായ കേസുകള്‍ അന്വേഷിച്ച എസ്പി സൈമണിന്റെ നേതൃത്വത്തിലുള്ള സംഘം കേസ് ഏറ്റെടുത്തു. അന്വേഷണം ഏറെ മുന്നോട്ട് പോകുകയും ചെയ്തു.
ജെസ്ന പോയ വഴി അന്വേഷണ സംഘം തുടര്‍ന്നു. സിസിടിവികള്‍ പരിശോധിച്ചു. മുണ്ടക്കയത്തേക്കും അന്വേഷണം നീണ്ടു. പിന്നീട് തമിഴ്നാട്ടിലേക്ക് പോയിരിക്കാമെന്ന സംശയത്തില്‍ അവിടെ അന്വേഷിച്ചു. ഇതിനിടെ ജെസ്നയെ ബാംഗ്ലൂരില്‍ കണ്ടെത്തിയെന്ന് വിവരം വന്നു. എന്നാല്‍ സംസ്ഥാനത്തിന് പുറത്തുള്ള അന്വേഷണങ്ങള്‍ കൊവിഡ് കാരണം മന്ദഗതിയിലായി.
രണ്ടു വര്‍ഷം മുമ്പാണ് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. പോലീസ് കണ്ടെത്തിയതില്‍ നിന്ന് കൂടുതലായൊന്നും സിബിഐക്കും കണ്ടെത്താന്‍ സാധിച്ചില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ജെസ്ന സിറിയയില്‍ എത്തി എന്ന് വ്യാജപ്രചാരണമുണ്ടായിരുന്നു. ഇത് സിബിഐ നിഷേധിച്ചു. ഇപ്പോള്‍ വിദേശരാജ്യങ്ങളില്‍ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. ജെസ്ന കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ് സിബിഐ. സമാനമായ രീതിയില്‍ ഒട്ടേറെ ദുരൂഹ അപ്രത്യക്ഷമാകല്‍ കേരളത്തില്‍ നടക്കുന്നുണ്ട്. കോട്ടയത്തെ മുസ്ലിം ദമ്പതികളെ കാണാതായിട്ട് മൂന്ന് വര്‍ഷം പിന്നിട്ടു. ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല. മലപ്പുറത്ത് ഒരു ബാലനെ വീട്ടുമുറ്റത്ത് നിന്ന് കാണാതായിട്ട് ഒരു വര്‍ഷത്തോളമായി.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications