സിസിടിവി ദൃശ്യങ്ങളിലെ പെണ്‍കുട്ടി ജസ്നയോ?; നിര്‍ണായക വെളിപ്പെടുത്തലുമായി പിതാവ്
കോട്ടയം: കാണാമറയത്ത് തുടരുന്ന ജസ്‌നയെ കണ്ടെത്താന്‍ സഹായകരമാവുമെന്ന് കരുതിയ സിസിടിവി ദൃശങ്ങളുടെ ആധികാരകത ഉറപ്പുവരുത്താന്‍ ആയിട്ടില്ലെന്ന് പോലീസ്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നിര്‍ണ്ണായകമായ വിവരങ്ങള്‍ ലഭ്യമാവും എന്ന നിരീക്ഷണത്തിലായിരുന്നു പോലീസ്. ഇതിനായാണ് നേരത്തെ നഷ്ടപ്പെട്ടു എന്ന് കരുതിയ സിസിടിവി ദൃശ്യങ്ങള്‍ ഹൈടെക് സെല്‍ വിദഗ്ധരുടെ സഹായത്തോടെ പോലീസ് വീണ്ടെടുത്തത്.
ഒരു പെണ്‍കുട്ടിയേയും ആണ്‍കുട്ടിയേയുമാണ് ദൃശങ്ങളില്‍ കണ്ടിരുന്നത്. ദൃശ്യത്തിലെ പെണ്‍കുട്ടി ജസ്‌നയാണെന്ന് അവളുടെ സഹപാഠികളും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ദൃശ്യങ്ങളില്‍ കാണുന്നത് ജസ്‌ന തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ദൃശ്യങ്ങളെക്കുറിച്ച് നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ജസ്‌നയുടെ പിതാവും രംഗത്ത് വന്നിരിക്കുയാണ് ഇപ്പോള്‍.

സിസിടിവി
മുണ്ടക്കയിത്തിലെ കടയില്‍ സ്ഥാപിച്ച സിസിടിവിയിലെ ദൃശ്യങ്ങളായിരുന്നു പോലീസ് വീണ്ടെടുത്തത്. മുണ്ടക്കയത്തെ കടകളിലെ ദൃശ്യങ്ങള്‍ പോലീസ് നേരത്തെ പരിശോധിച്ചിരുന്നു. എന്നാല്‍ ഇടിമിന്നല്‍ കാരണം അവ നഷ്ടപ്പെടുകയായിരുന്നു. പിന്നീടാണ് ഹൈടെക് സെല്‍ വിദഗ്ധരുടെ സഹായത്തോടെ ദൃശ്യങ്ങള്‍ വീണ്ടെടുത്തതത്. ദൃശ്യങ്ങളില്‍ ഒരു പെണ്‍കുട്ടിയെ കണ്ടതോടെ ഇത് ജസ്‌ന ആയിരിക്കുമെന്നുള്ള സംശയത്തിലായിരുന്നു പോലീസ്.

ദൃശ്യങ്ങളിലെ പെണ്‍കുട്ടി
വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ജസ്ന ചുരിദാറാണ് ധരിച്ചിരുന്നതെന്ന് വീട്ടുകാര്‍ പറഞ്ഞിരുന്നു. പിന്നീട് കണ്ടുവെന്ന് പറഞ്ഞവരും ഇതുതന്നെയാണ് പോലീസിന് നല്‍കിയ മൊഴി. പക്ഷേ മുണ്ടക്കയത്തെ കടകളില്‍ പതിഞ്ഞ ദൃശ്യങ്ങളിലെ പെണ്‍കുട്ടി ധരിച്ചിരിക്കുന്നത് ജീന്‍സും ടോപ്പുമാണ്.

പോലീസും
എന്നാല്‍ പോലീസ് കണ്ടെത്തിയ ദൃശങ്ങളിലെ പെണ്‍കുട്ടി ജസ്‌ന അല്ലെന്നാണ് കുടംബം അവകാശപ്പെടുന്നത്. സിസിടിവിയില്‍ പതിഞ്ഞിരിക്കുന്ന ദൃശ്യങ്ങള്‍ ജെസ്‌നയുടേതല്ലെന്ന് പിതാവ് ജെയിംസ് പറഞ്ഞു. ദൃശ്യങ്ങള്‍ ജസ്‌നയുടേതാണെന്ന് സ്ഥിരീകരിക്കാന്‍ ആയിട്ടില്ലെന്ന് പോലീസും പറഞ്ഞു.

മുണ്ടക്കയത്ത്
ജസ്‌നയെ കണാതയ ദിവസം 11.44ന് മുണ്ടക്കയത്തെ കടകള്‍ക്ക് മുമ്പിലൂടെ ഒരു പെണ്‍കുട്ടി പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പെണ്‍കുട്ടിയുടെ കയ്യില്‍ രണ്ടു ബാഗുകളും ഉണ്ടായിരുന്നു.ദൃശ്യങ്ങളില്‍ ഉള്ളത് ജസ്‌നയാണെങ്കില്‍ മുണ്ടക്കയത്ത് നിന്ന് എന്തെങ്കിലും സാധനങ്ങള്‍ വാങ്ങിയിരിക്കാമെന്നാണ് പോലീസ് സംശയിച്ചത്.

പോലീസ് നീക്കം
ദൃശ്യങ്ങളില്‍ മറ്റു ചില വ്യക്തികളെയും കാണുന്നുണ്ട്. അവരെ കണ്ടെത്താനാണ് പോലീസ് നീക്കം. അവരോട് അന്നത്തെ സംഭവങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ആവശ്യപ്പെടും. ഇതില്‍ നിന്ന് എന്തെങ്കിലും തുമ്പ് ലഭിക്കുമെന്നാണ് കരുതിയിരുന്നത്. ദൃശ്യങ്ങളില്‍ കണ്ട യുവാവ് ജസ്‌നയുടെ ആണ്‍ സുഹൃത്താണെന്നാണ് പോലീസ് സംശയിക്കുന്നത്.

നിരവധി തവണ
ദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍ ആണ്‍സുഹൃത്തിനെ വീണ്ടും ചോദ്യം ചെയ്തേക്കും. ഇയാളെ നിരവധി തവണ ചോദ്യം ചെയ്തതാണ്. മാത്രമല്ല, ആണ്‍സുഹൃത്തിന്റെ പിതാവിനെയും നേരത്തെ ചോദ്യം ചെയ്തിരുന്നു. ജസ്നയും ആണ്‍സുഹൃത്തും മുണ്ടക്കയത്ത് വച്ച് കണ്ടിരുന്നോ എന്നാണ് പോലീസിന് അറിയേണ്ടത്.

സിബിഐ അന്വേഷണം
അതേസമയം കേസില്‍ പോലീസ് അന്വേഷണം തുടരാമെന്ന് ഇന്ന് കോടതി അറിയിച്ചു. നിലവിലെ അന്വേഷണത്തില്‍ കോടതി തൃപ്തി പ്രകടിപ്പിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.

കോടതി
നിലവിലെ സാഹചര്യത്തില്‍ പോലീസ് തന്നെ അന്വേഷണം തുടരട്ടെയെന്നാണ് കോടതിയുടെ നിരീക്ഷണം. അന്വേഷണ നടപടികള്‍ തൃപ്തികരമാണെന്ന് സിബിഐയും കോടതിയെ അറിയിച്ചു. പുതിയ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ച കാര്യം പോലീസ് കോടതിയെ ധരിപ്പിച്ചു. തുടര്‍അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി

എല്ലാ വഴികളും
നേരത്തെ പോലീസ് അന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ചാണ് സഹോദരന്‍ ഹൈക്കോടതിയെ സമീപിച്ചതും സിബിഐ അന്വേഷണം ആവശ്യപ്പെട്ടതും. പോലീസ് ഇതുവരെ നടത്തിയ അന്വേഷണങ്ങള്‍ കോടതിയെ ബോധിപ്പിച്ചു. ജസ്നയെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്ന് പോലീസ് ഇന്നും കോടതിയില്‍ ആവര്‍ത്തിച്ചു. സാധ്യമായ എല്ലാ വഴികളും തേടുന്നുണ്ട്. അതിനിടെയാണ് പുതിയ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയത്.












Click it and Unblock the Notifications