കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷയെ പ്രതി ആക്രമിച്ചത് ലൈംഗികാസക്തിയോടെ ഇംഗിതത്തിന് വഴങ്ങാതിരുന്നപ്പോള്‍ കൊന്നു

  • By ജാനകി
Google Oneindia Malayalam News

കൊച്ചി: ജിഷയെ കൊലപ്പെടുത്തിയത് വൈകിട്ട് നാലരയ്ക്ക് ശേഷമെന്ന് പ്രതി അമിയൂര്‍ ഇസ്ലാമിന്റെ കുറ്റസമ്മത മൊഴി. ജിഷയെ പ്രതി ആക്രമിച്ചത് ലൈംഗികാസക്തിയോടെയാണെന്നും തന്‍റെ ഇംഗിതത്തിന് വഴങ്ങാതിരുന്നപ്പോഴായിരുന്നു കൊലപാതകം നടത്തിയതെന്നും പൊലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ജിഷയുടെ ഘാതകന്‍റെ ജയില്‍ ജീവിതം ഇങ്ങനെ... ജിഷയുടെ ഘാതകന്‍റെ ജയില്‍ ജീവിതം ഇങ്ങനെ...

ജിഷ കൊല്ലപ്പെട്ടത് 5 മണിയ്ക്കും ആറ് മണിയ്ക്കും ഇടയിലായിരുന്നെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. കൊലപാതകത്തിനിടെ ഏഴോളം മുറിവുകള്‍ പ്രതിയുടെ ശരീരത്തിലും ഏറ്റിട്ടുണ്ട്. പിടിവലിയ്ക്കിടെ ജിഷ പ്രതിയുടെ ഇടതു കൈയ്യില്‍ കടിച്ചു.ജിഷയുടെ വീട്ടിലേയ്ക്ക് പോകുന്നത് കണ്ട ഒരു പുതിയ സാക്ഷിയേയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Jisha

അമിയൂര്‍ ഇസ്ലാമിന്റെ മൊഴി പൊലീസ് വീഡിയോയായും റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. രാവിലെ ജിഷ തന്നെ ശകാരിച്ച് വിട്ടതിന്റെ ദേഷ്യമാണ് വൈകിട്ട് ആയുധങ്ങളുമായി എത്തി തീര്‍ത്തതെന്ന് പ്രതി പറഞ്ഞു. താന്‍ എത്തുമ്പോള്‍ മുന്‍വശത്തെ വാതില്‍ തുറന്ന് കിടക്കുകയായിരുന്നുവെന്നും ഇതിലൂടെയാണ് അകത്ത് കടന്നതെന്നും അമിയൂര്‍ പറഞ്ഞു.

പ്രതിയുടെ ഇടതു കൈയ്യിലെ ചൂണ്ടു വിരലില്‍ ജിഷ കടിച്ചതിന്റെ പാടുകളുണ്ട്. ഇതുള്‍പ്പടെ ഏഴ് മുറിവുകള്‍ ജിഷയുടെ ശരീരത്തിലുള്ളതായി ആലുവ പൊലീസ് ക്‌ളബ്ബില്‍ വച്ച് നടത്തിയ വൈദ്യ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

വൈകിട്ട് നാലരയോടെ ജിഷയുടെ വീട്ടിലെത്തി കൊലപാതകം നടത്തിയ ശേഷം 5.15 ഓടെ തിരിച്ച് വൈദ്യശാലപടിയിലെ മുറിയിലെത്തിയെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്. ഇതിനിടെ കൊലപാതകത്തിലേയ്ക്ക് നയിച്ച കുളിക്കടവിലെ സംഭവവുമായി ബന്ധപ്പെട്ട സ്ത്രീയെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് തുടങ്ങിയിട്ടുണ്ട്. ഇവരെ കണ്ടെത്തുന്നതോടെ ജിഷയോട് പ്രതിയ്ക്കുള്ള പൂര്‍വ്വ വൈരാഗ്യം സ്ഥാപിച്ചെടുക്കാന്‍ പൊലീസിന് കഴിയും.

English summary
Jisha killed after 4pm, suspect has seven injuries in his body.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X