കൊന്നത് ആരെന്നല്ല, കൊല്ലിച്ചത് ആരെന്ന് കണ്ടെത്തണം... ജിഷയുടെ അച്ഛന്റെ ആവശ്യം
കൊച്ചി: ജിഷയുടെ കൊലപാതകിയെ കണ്ടെത്തിയെന്ന ആശ്വാസത്തിലാണ് പോലീസും സര്‍ക്കാരും. എന്നാല്‍ അതുകൊണ്ട് എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമോ? ഇല്ലെന്ന് ഉറപ്പിച്ച് പറയാം.
ജിഷയുടെ പിതാവ് പാപ്പുവാണ് ഇപ്പോള്‍ അന്വേഷണത്തിനെതിരെ രംഗത്ത് വന്നിരിയ്ക്കുന്നത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. അതിന് കാരണവും ഉണ്ട്.
കൊന്നത് ആരാണ് എന്നത് മാത്രമല്ല കൊല്ലിച്ചത് ആരാണ് എന്ന കാര്യവും തെളിയ്ക്കപ്പെടണം എന്നാണ് ജിഷയുടെ പിതാവിന്റെ ആവശ്യം.

വധഭീഷണി
തനിയ്ക്ക് വധഭീഷണിയുണ്ടെന്ന് ജിഷയുടെ പിതാവ് പാപ്പു പറഞ്ഞിരുന്നു. ഒരും സംഘം ആളുകള്‍ തന്നെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു പാപ്പു പറഞ്ഞിരുന്നത്.

അപ്രത്യക്ഷനായി
ഇതിനിടെ പാപ്പു അപ്രത്യക്ഷനായി. കഴിഞ്ഞ ദിവസങ്ങളില്‍ ഇയാളെ അന്വേഷിച്ച് പോലീസ് വീട്ടിലെത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

അന്വേഷണം പോര
മകളുടെ കൊലപാതക കേസില്‍ അന്വേഷണം തൃപ്തികരമല്ലെന്നാണ് ഇപ്പോള്‍ പാപ്പു പറയുന്നത്.

കൊല്ലിച്ചവരെ
കൊന്നവനെ മാത്രം പിടിച്ചാല്‍ പോര, കൊല്ലിച്ചവരേയും പിടികൂടണം എന്നാണ് പാപ്പിവിന്റെ ആവശ്യം.

സിബിഐ അന്വേഷണം
കേസ് അന്വേഷണം സിബിഐയ്ക്ക് വിടണം എന്നും പാപ്പു ആവശ്യപ്പെട്ടു.

വന്‍ ശക്തികള്‍
ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ വന്‍ ശക്തികള്‍ ഉണ്ടെന്നായിരുന്നു പാപ്പു നേരത്തെ ആരോപിച്ചിരുന്നത്.












Click it and Unblock the Notifications