ജിഷയെ കൊന്നത് ബംഗാളി തന്നെ? പക്ഷേ തെളിവുകളില്ല, പ്രതി രക്ഷപ്പെട്ടേയ്ക്കും?
കൊച്ചി: പൊലീസ് കസ്റ്റഡിയിലെടുത്ത ബംഗാള്‍ സ്വദേശിയ്ക്ക് മുന്‍ വൈരാഗ്യം ഉണ്ടായിരുന്നെന്ന് ജിഷയുടെ അമ്മ. തെളിവെടുപ്പിനായി ബംഗാളിയെ ജിഷയുടെ അമ്മയുടെ മുന്നില്‍ എത്തിച്ചപ്പോഴാണ് ഇയാള്‍ക്ക് മുന്‍പരിചയം ഉണ്ടെന്നും പലപ്പോഴായി ഭീഷണിപ്പെടുത്തിയിരുന്നെന്നും രാജേശ്വരി മൊഴി നല്‍കിയത്.
കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ഇയാളുമായി പണിക്കൂലി സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു. കേസില്‍ 14 പേരെ കസ്റ്റഡിയില്‍ എടുത്തെങ്കിലും തെളിവെടുപ്പിനായി രാജേശ്വരിയ്ക്ക് മുന്നില്‍ ബംഗാളിയെ മാത്രമാണ് എത്തിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിമുതല്‍ രാത്രി ഒന്‍പത് മണിവരെ ബംഗാളിയെ ചോദ്യം ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചതായി സൂചനയുണ്ട്. എന്നാല്‍ കൊല്ലാന്‍ ഉപയോഗിച്ച് ആയുധങ്ങള്‍ എവിടെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ദൃക്‌സാക്ഷികള്‍ ഇല്ലാത്തതിനാലും ശാസ്ത്രീയ പരിശോധനഫലങ്ങളാലും ഇയാള്‍ കുറ്റവാളിയാണെന്ന് സ്ഥാപിയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. തെളിവ് കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ നിയമ തടസങ്ങളാല്‍ ജിഷയുടെ കൊലപാതകി രക്ഷപ്പെടാനും സാധ്യതയുണ്ട്.












Click it and Unblock the Notifications