കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; അശ്ലീല വീഡിയോ പ്രചരണം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Google Oneindia Malayalam News

കൊച്ചി: ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥി ഡോ ജോ ജോസഫിന്റെ പേരില്‍ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച അശ്ലീല വീഡിയോ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കോണ്‍ഗ്രസ് അനുകൂലികളായ സ്റ്റീഫന്‍ ജോണ്‍, ഗീത പി തോമസ് എന്നീ എഫ്ബി, ട്വിറ്റര്‍ അക്കൗണ്ട് ഉടമകള്‍ക്ക് എതിരെയാണ് കേസ്. എല്‍ ഡി എഫ് തൃക്കാക്കര മണ്ഡലം സെക്രട്ടറി എം സ്വരാജിന്റെ പരാതിയിലാണ് പൊലീസിന്റെ നടപടി.

ഐ ടി ആക്ട് 67 എ, 123 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്. തൃക്കാക്കര പൊലീസിനേറേതായിരുന്നു നടപടി. തൃക്കാക്കര മണ്ഡലം സെക്രട്ടറി എം സ്വരാജ് സമർപ്പിച്ച പരാതി വ്യക്തമാക്കുന്നത് പ്രകാരം, ജോ ജോസഫിനെ സ്വഭാവഹത്യ നടത്തി, ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതിന് വീഡിയോ പ്രചരിപ്പിച്ചു എന്നീ കാര്യങ്ങൾ വ്യക്തമാക്കുന്നു.

cpm

അതേസമയം, തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ വലതുപക്ഷത്തിനെതിരെ പ്രതികരിച്ച് സി പി എം ഇന്നലെ ആയിരുന്നു രംഗത്ത് വന്നിരുന്നത്. യു ഡി എഫിന് തെരഞ്ഞെടുപ്പ് പരാജയ ഭീതി ആണെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ പി രാജീവും എം സ്വരാജും വ്യക്തമാക്കുകയായിരുന്നു

നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനെ തെറ്റായ രീതിയിലാണ് യു ഡി എഫ് കൈകാര്യം ചെയ്യുന്നതെന്നും ഇരുവരും ആരോപിച്ചു. അശ്ലീല വീഡിയോ കോൺഗ്രസ് നേതാക്കളുടെ ചിത്രമുള്ള പ്രൊഫൈലിൽ നിന്ന് ഷെയർ ചെയ്യുകയാണെന്നും പി രാജീവും എം സ്വരാജും കുറ്റപ്പെടുത്തി.

'എനിക്ക് എന്റേതായ ശരിയുണ്ട്, അത് വിട്ടുകളിക്കാൻ എനിക്ക് തോന്നുന്നില്ല'; ജാസ്മിൻ പറയുന്നു'എനിക്ക് എന്റേതായ ശരിയുണ്ട്, അത് വിട്ടുകളിക്കാൻ എനിക്ക് തോന്നുന്നില്ല'; ജാസ്മിൻ പറയുന്നു

കോൺഗ്രസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് വലിയ അക്രമമാണ്. ഒരു പാർട്ടിയും സ്വീകരിക്കാത്ത നടപടിയാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. ഇതൊക്കെ പരാജയ ഭീതി മുന്നിൽ കണ്ട് ഉണ്ടാകുന്നതാണ്. ഇതിന് പിന്നാലെ സി പി എം എം പൊലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. ഇത്തരം പ്രതികരണങ്ങളിൽ പാർട്ടിക്ക് എതിരെ യു ഡി എഫ് നേതാക്കൾ തന്നെ പ്രതികരിച്ചു രംഗത്ത് വരണം എന്ന് പി രാജീവ് ആവശ്യപ്പെട്ടിരുന്നു.

ഇതെന്ത് ചിരിയാണ് നമിത പ്രമോദ്?... കൈയ്യടിച്ച് ആരാധകര്‍, നടിയുടെ വൈറല്‍ ചിത്രങ്ങള്‍

അതേസമയത്ത് അത് എം സ്വരാജ് പ്രതികരണം ഇങ്ങനെ ; - 'കേരളത്തിൽ സൈബർ ക്രിമിനലുകൾ കോൺഗ്രസ് തീറ്റി പോറ്റുകയാണ്. അതാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. കോൺഗ്രസ് നേതാക്കൾ ഇവരെ ഉച്ചഭാഷിണികൾ ആയി ഉപയോഗിക്കുന്നു. ഇക്കാര്യം വി എം സുധീരൻ തന്നെ നേരത്തെ പറഞ്ഞിട്ടുളളതാണ്. സ്റ്റീഫൻ ജോൺ , ഗീതാ പി ജോൺ എന്നീ ആളുകളുടെയും ഞാൻ ആലങ്ങാടൻ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയും ആണ് ഇത്തരത്തിൽ അപകീർത്തിപ്പെടുത്ത പരാമർശം ഉണ്ടായത്.

English summary
Jo Joseph fake video propaganda case; Police filed case against Congress leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X