കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

24 വയസിനുള്ളില്‍ 30 കേസും ഒട്ടേറെ കാമുകന്മാരും, ശരണ്യ തട്ടിപ്പിനിറങ്ങിയത് ആഡംബര ജീവിതത്തിനായി

Google Oneindia Malayalam News

തിരുവനന്തപുരം: വന്‍ തട്ടിപ്പു കേസുകളില്‍ സ്ത്രീകള്‍ ഉള്‍പ്പെടുന്നത് ആദ്യം ഒരു കൗതുകമായിരുന്നു മലയാളികള്‍ക്ക്. എന്നാല്‍ സോളാറും സരിതയും, ബ്ളൂ ബ്ളാക്‌മെയിലിംഗും ബിന്ധ്യാസും ഒക്കെ വാര്‍ത്തകളില്‍ നിറഞ്ഞതോടെ ആ കൗതുകവും അവസാനിച്ചു. ഇപ്പോള്‍ ഏതൊരു തട്ടിപ്പുകഥ പുറത്ത് വന്നാലും സ്ത്രീകള്‍ പ്രതിസ്ഥാനത്തുണ്ടാകും അല്ലെങ്കില്‍ ഉണ്ടോ എന്ന് തിരയുന്നത് പതിവായി മാറിക്കഴിഞ്ഞു. ഏറ്റവും ഒടുവില്‍ പുറത്ത് വന്ന പൊലീസില്‍ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിലും പ്രതിസ്ഥാനത്തുള്ളത് ഒരു സ്ത്രീതന്നെയാണ്.

വെറും പ്ളസ്ടു വിദ്യാഭ്യാസ യോഗ്യതമാത്രമുള്ള ശരണ്യ എന്ന 24കാരി വിദ്യാഭ്യസത്തില്‍ തന്നെക്കാള്‍ മുന്‍പില്‍ നില്‍ക്കുന്നവരെയെല്ലാം വളരെ വേഗത്തിലാണ് കബളിപ്പിച്ചത്. 24 വയസിനുള്ളില്‍ തന്നെ 30 കേസുകളില്‍ അകപ്പെട്ട ഈ യുവതി അത്ര നിസാരക്കാരിയല്ല. ശരണ്യയുടെ തട്ടിപ്പുകള്‍ പൊലീസിനെപ്പോലും അമ്പരപ്പിയ്ക്കുകയാണ്.

 24 വയസുകാരി

24 വയസുകാരി

24 വയസുകാരിയാണ് ശരണ്യ. തട്ടിപ്പിലൂടെയും മറ്റും സമ്പാദിച്ച പണം കൊണ്ട് നാല് ആഡംബര കാറുകളാണ് ഇവര്‍ വാങ്ങിയത്

ഒട്ടേറെ കാമുകന്‍മാര്‍

ഒട്ടേറെ കാമുകന്‍മാര്‍

ആദ്യ ഭര്‍ത്താവുമായി പിണങ്ങിയ ശരണ്യ നിലവില്‍ പ്രശസ്ത മിമിക്രി താരത്തിനൊപ്പമാണ് താമസം. കാറുകളില്‍ കാമുകന്മാരുമൊത്ത് കറങ്ങി നടക്കുന്നതാണ് ഇവരുടെ പതിവ്. ഒരു കുട്ടിയുണ്ട്

വിദേശത്ത്

വിദേശത്ത്

ഒട്ടേറെ വിദേശ രാജ്യങ്ങളില്‍ ചുറ്റി സഞ്ചരിച്ചു. ആഡംബര ജീവിതത്തിന് വേണ്ടിയാണ് തട്ടിപ്പുകള്‍ നടത്തിയത്. ഭര്‍ത്താവിനോട് പിണങ്ങിയ ശേഷം മാതാപിതാക്കളേയും ബന്ധുവായ യുവാവിനേയും കൂട്ടിയായിരുന്നു തട്ടിപ്പെല്ലാം ആസൂത്രണം ചെയ്തത്

എന്തൊരു നുണയാ

എന്തൊരു നുണയാ

ആഭ്യന്തരമന്ത്രിയുടെ ഭാര്യയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥയാണെന്ന പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ഒട്ടേറെപ്പേരെയാണ് ഇവര്‍ തട്ടിപ്പിന് ഇരയാക്കിയത്.

ഇങ്ങനെ

ഇങ്ങനെ

നിയമന ഉത്തരവ് നല്‍കുന്ന ഉദ്യോഗാര്‍ത്ഥികളുമായി കണ്ണൂര്‍, വയനാട്, മണിയാര്‍, അടൂര്‍ ക്യാമ്പുകളിലേയ്ക്ക് പോകുന്നതാണ് തട്ടിപ്പിന്റെ രീതി. അവിടെയൊക്കെ എത്തുമ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്ല എന്ന കള്ളക്കഥയുണ്ടാക്കി മടങ്ങും. 75000 രൂപ മുതല്‍ മൂന്ന് ലക്ഷം വരെ നഷ്ടമായവര്‍ തട്ടിപ്പിനിരയായവരുടെ കൂട്ടത്തിലുണ്ട്

കുടുക്കിയത് സഹോദരന്‍

കുടുക്കിയത് സഹോദരന്‍

ശരണ്യയുടെ തട്ടിപ്പിനെ എതിര്‍ത്ത സഹോദരനെ വീട്ടില്‍ നിന്നും ഇറക്കി വിട്ടിരുന്നു. ഇയാളാണ് സംഘത്തെ കുടുക്കാന്‍ പൊലീസിനെ സഹായിച്ചത്.

English summary
Job Fraud Case accused Saranya used money for luxury life
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X