'കേരളം കമ്മ്യൂണിസ്റ്റുകളുടെ നാട്, ജാതി-മത വ്യത്യാസമില്ല'; വീണ്ടും ചർച്ചയായി ജോൺ എബ്രഹാമിന്റെ വാക്കുകൾ
കേരള സ്‌റ്റോറി എന്ന സിനിമയുടെ പ്രദർശനവുമായി ബന്ധപ്പെട്ട് വലിയ വിവാദമാണ് നടക്കുന്നത്. ഇതോടെ കേരളത്തെക്കുറിച്ചുള്ള ചർച്ചകൾ മറ്റിടങ്ങളിലും സജീവമായി. കേരളത്തിന്റെ മതേതര സ്വഭാവത്തെക്കുറിച്ച് വ്യക്തമാക്കി നിരവധിപേർ രംഗത്തെത്തുകയും ചെയ്തു. ഇപ്പോൾ കേരളത്തെക്കുറിച്ച് ബോളിവുഡ് താരം ജോൺ എബ്രഹാം പറഞ്ഞ വാക്കുകളാണ് സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ മതേതര സ്വഭാവത്തെക്കുറിച്ചാണ് ജോൺ എബ്രഹാം പറയുന്നത്.
ജാതി-മത വ്യത്യാസങ്ങൾ ഇല്ലാത്ത സംസ്ഥാനമാണ് കേരള എന്നും ലോകത്ത് വർഗീയ ധ്രുവീകരണം ശക്തമാകുമ്പോഴും കേരളത്തിൽ സമാധാന അന്തരീക്ഷം ആണ് ഉള്ളത് എന്നുമാണ് ജോൺ എബ്രഹാം പറഞ്ഞത്. അദ്ദേഹത്തിന്റെ ഈ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറൽ ആയിരിക്കുന്നത്.

ആരാധനാലയങ്ങൾ തമ്മിൽ അകൽച്ചയില്ലാത്ത നാടാണ് കേരളം എന്നും പത്ത് മീറ്റർ പോലും അകലമില്ലാതെ ആണ് കേരളത്തിൽ ക്ഷേത്രങ്ങളും പള്ളകളും ചർച്ചുകളും ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. അത് കേരളത്തിന്റെ മാത്രം പ്രത്യേകതയാണെന്നും മലയാളികൾ തുല്യതയിൽ വിശ്വസിക്കുന്നവരാണെന്നും ജോൺ പറയുന്നു. ദ ക്വിന്റിന് നൽകിയ അഭിമുഖത്തിലാണ് ജോൺ ഇക്കാര്യം പറയുന്നത്.
ശരിക്കും ഇതാണ് കേരള സ്റ്റോറി; തെന്നാടന്‍ സുബൈദയുടെ ജീവിതം ഓര്‍മിപ്പിച്ച് കെടി ജലീല്‍
"ഒരു ക്ഷേത്രവും മസ്ജിദും പള്ളിയും പരസ്പരം 10 മീറ്റർ ചുറ്റളവിൽ ഒരു പ്രശ്നവുമില്ലാതെ സമാധാനപരമായി നിലനിൽക്കുന്നത് നിങ്ങൾക്ക് കാണാം. കേരളം ഒരു ഉദാഹരണമാണെന്ന് ഞാൻ കരുതുന്നു. മതങ്ങളും സമുദായങ്ങളും വളരെ സമാധാനപരമായി സഹവർത്തിത്വത്തിലാണ്," ജോൺ എബ്രഹാം വീഡിയോയിൽ പറയുന്നു. കേരള സ്റ്റോറി വിവാദമായതോടെയാണ് അദ്ദേഹത്തിന്റെ വാക്കുകൾ വീണ്ടും സോഷ്യൽമീഡിയയിൽ വൈറൽ ആയിരിക്കുന്നത്. കേരളം കമ്യൂണിസ്റ്റുകളുടെ നാടാണെന്നും തന്റെ അച്ഛൻ കമ്യൂണിസ്റ്റായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി
അതേസമയം കേരള സ്റ്റോറിക്ക് ബംഗാളിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റിലാണ് മുഖ്യമവ്ത്രി മമത ബാനർജി കേരള സ്റ്റോറി നിരോധിച്ച് കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്ത് ചിത്രം പ്രദർശിപ്പിക്കുന്നില്ലെന്ന് ഉറുപ്പുവരുത്താൻ മമത ബാനർജി ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ ഒരു തീയേറ്ററിലും കേരള സ്‌റ്റോറി പ്രദർശിപ്പിക്കുന്നില്ല എന്ന കാര്യം ഉറപ്പാക്കണമെന്നും നിർദേശം നൽകി.
ബംഗാളിൽ സമാധാനം നിലനിർത്താനും വിദ്വേഷ ആക്രമണങ്ങളും കുറ്റകൃത്യങ്ങളും തടയാൻ ആണ് സിനിമയുടെ നിരോധനമെന്ന് മമത ബാനർജി പറഞ്ഞു. 'ഒരുവിഭാഗത്തെ അപമാനിക്കാൻ ആണ് അവർ കശ്മീർ ഫയൽസ് എന്ന ചിത്രം നിർമിച്ചത്. അവരിപ്പോൾ കേരളത്തേയും അധിക്ഷേപിക്കുക ആണ്. വളച്ചൊടിക്കപ്പെട്ട കഥയാണ് കേരള സ്റ്റോറിയുടേതെന്നും മമത പറഞ്ഞു












Click it and Unblock the Notifications