Get Updates
Get notified of breaking news, exclusive insights, and must-see stories!

'നീ അല്ലേ പണ്ട് പൈസ ഇല്ലാത്തവനെന്ന് പറഞ്ഞത്..1 കോടിയുടെ കാറുള്ളവന്റെ പട്ടി ഷോ';ജോജുവിനെതിരെ കമന്റുകൾ

കൊച്ചി; ഇന്ധന വിലയ്ക്കെതിരെ ഗതാഗതം സ്തംഭിപ്പിച്ച് കൊച്ചിയിൽ സമരം നടത്തിയ കോൺഗ്രസിനെതിരെ പ്രതിഷേധിച്ച നടൻ ജോജുവിനെതിരെ സോഷ്യൽ മീഡിയയിലും അധിക്ഷേപം.ഇന്ന് രാവിലെയായിരുന്നു ജോജു ഇപ്പള്ളിയിൽ നടന്ന സമരത്തിനെതിരെ രംഗത്തെത്തിയത്. എന്നാൽ മദ്യപിച്ച് നടൻ മനപ്പൂർവ്വം പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്നാണ് കോൺഗ്രസ് ആരോപിച്ചത്. നടന്റെ വാഹനവും കോൺഗ്രസ് പ്രവർത്തകർ തകർത്തിരുന്നു.

ഇപ്പോഴിതാ താരത്തിനെതിരെ സോഷ്യൽ മീഡിയയിലും ഒരു വിഭാഗം പേർ വിമർശനം കടുപ്പിക്കുകയാണ്. താരത്തിനെതിരെ വ്യക്തിപരമായ രീതിയിലടക്കമുള്ള അധിക്ഷേപങ്ങളാണ് നടത്തുന്നത്. കോടിക്കണക്കിന് വിലയ്കക് കാറി വാങ്ങി ഓടുന്നവൊന്നും പെട്രോൾ വില വർധനവിൽ സാധാരണക്കാരൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മനസിലാകില്ലെന്നാണ് ആക്ഷേപം.സിനിമാക്കാരന്റെ കൈയില്‍ നാട്ടുകാരെ പറ്റിച്ചുണ്ടാക്കിയ പണം ഉണ്ടാകുമെന്നുള്ള കമന്റുകളും നിറയുന്നുണ്ട്.ചില കമന്റുകൾ വായിക്കാം

ഭക്തിയുടെ കനല്‍ ചൂടിലേക്ക്! വടക്കേ മലബാറിൽ ഇനി തെയ്യക്കാലം..ചിത്രങ്ങൾ

1

'ഒരു കാലത്ത് 5 പൈസയുടെ ഗതി ഇല്ലായിരുന്നു എന്ന് നിങ്ങൾ തന്നെ അല്ലെ പറഞ്ഞത് അത് പോലെ ഒരുപാട് പേര് ഇപ്പോളും കേരളത്തിൽ ഉണ്ട് അവർക്കൊക്കെ 111 രൂപ എന്ന പെട്രോൾ വില താങ്ങാൻ ആവില്ല നിങ്ങള്ക്ക് ഇപ്പോൾ പൈസ ഒക്കെ ആയില്ലേ പ്രശ്നം ഉണ്ടാക്കില്ല. ഇത് പോലത്തെ സമരങ്ങൾ ഉണ്ടായില്ലങ്കിൽ പെട്രോൾ ലിറ്ററിന് 200 എത്താൻ ഒരുപാട് സമയം ഒന്നും വേണ്ട'

2

'ഒരു സമരത്തിന്റെ ഇടയ്ക്ക് കേറി പട്ടി ഷോ കാണിച്ചാൽ ഇങ്ങനെയിരിക്കും. അതിനി എത്ര വലിയ നടനായാലും.പെട്രോൾ വില 500 ആയാലും ജോജു ജോർജിനു പ്രശ്നമില്ല.കാശ് ഉള്ളത് കൊണ്ട് അയാൾ പെട്രോൾ അടിക്കും.സാധാരണക്കാരൻ ഇപ്പോൾ പെട്രോൾ അടിക്കാൻ വേണ്ടിയാണ് പണിക്കു പോകുന്നത്. പെട്രോൾ വില ഇത്ര കൂടിയപ്പോൾ മിണ്ടാത്തവനാണ്, കോൺഗ്രസ്സ് സമരം നടത്തിയപ്പോൾ പട്ടി ഷോ നടത്താൻ വന്നത്.കോൺഗ്രസ്സ് പ്രവർത്തകയോട് അപമാര്യാദയായി പെരുമാറിയ ജോജുവിനുള്ള സമ്മാനം കോൺഗ്രസ്സ് ചുണക്കുട്ടികൾ കൊടുത്തിട്ടുണ്ട്.അപ്പോൾ കിട്ടിയതും കൊണ്ട് വിട്ടോളു ജോജപ്പാ'

3

മറ്റൊരു നീണ്ട കുറിപ്പ് ഇങ്ങനെ-നടൻ ജോജു ജോർജ് പുതുതായി വാങ്ങിയ കാറിന്റെ വില ഏകദേശം ഒരു കോടിക്ക് അടുത്താണ്. സ്വഭാവികമായും ഒരു കോടി രൂപയുടെ കാർ എടുക്കുന്നവർക്ക് ആയിരത്തിനും പതിനായിരത്തിനും പെട്രോൾ ദിവസവും അടിക്കുന്നതിനു പ്രശ്നമില്ല. അത് കൊണ്ടാണല്ലോ അവർ എപ്പോഴും സൂപ്പർ കാറുകൾ ഇങ്ങനെ വാങ്ങി കൂട്ടുന്നത്.അങ്ങനെയുള്ളവർക്ക് സാധാരണക്കാരന്റെ ജീവിതവും അവൻ ദിവസവും കടന്ന് പോകുന്ന പ്രതിസന്ധികളും മനസ്സിലാകണമെന്നില്ല. കോടികളുടെ വരുമാനവും, ലക്ഷങ്ങൾ പൊടിച്ചു കൊണ്ടുള്ള ജീവിതവും നയിക്കുന്നവർക്ക് പെട്രോൾ 110 ആയാൽ എന്താണ് 200 ആയാൽ എന്താണ്, രാഷ്ട്രീയക്കാരെ മുഴുവൻ സാമൂഹ്യ ദ്രോഹികൾ ആക്കി മുദ്രകുത്തി അരാഷ്ട്രീയ വാദത്തിന്റെ അപ്പനും അപ്പൂപ്പനും ആകാം!

4

പെട്രോൾ വിലവർധനവിനെതിരെയുള്ള എറണാകുളം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ ദേശീയ പാത ഉപരോധ സമരത്തിനിടെ നടൻ ജോജു ജോർജിന്റെ ക്യാമറക്ക് മുന്നിലെ " ഷോ " കണ്ടത് കൊണ്ട് പറഞ്ഞേനെ ഉള്ളു.
ഷോക്ക് ഇടയിൽ ജോജു ഒരു കാര്യം പറയുന്നത് കേട്ടു." ഓട്ടോയിൽ എ സി ഇട്ട് ഇരിക്കാൻ പറ്റോ "
അതെ, ജോജു!ഓട്ടോയിൽ എ സി ഇടാൻ പറ്റില്ല. അത് പോലെ ഓട്ടോക്കാരൻ ആയിരം രൂപക്ക് ഒരു ദിവസം ഓടുമ്പോൾ അതിൽ നല്ലൊരു പങ്കും പെട്രോളിന് വേണ്ടി മാറ്റി വക്കേണ്ടി വരുന്നതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ?

5

മറ്റു വാഹനങ്ങൾ നിരത്തിൽ ഇറക്കുന്നവരും താങ്കളെ പോലെ ഒരു കോടിക്ക് കാർ വാങ്ങാനോ, ദിവസവും പതിനായിരം രൂപക്ക് പെട്രോൾ അടിക്കാനോ വകയുള്ളവരല്ല. കിട്ടുന്നതിൽ നിന്നും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ ഓടുമ്പോൾ നല്ലൊരു തുകയും പെട്രോളിന് നൽകേണ്ടി വരുന്നവരാണ്.എ സി ഇട്ട് ആഡംബര കാറുകളിൽ ചീറി പായുന്നത് കൊണ്ട് താങ്കൾക്ക് അറിയാത്തതാണ് കാര്യങ്ങൾ. കോടികൾ പ്രതിഫലം വാങ്ങുന്ന സിനിമ പിടിക്കാൻ ഇറങ്ങുന്ന താങ്കൾക്ക് പത്തു മിനുട്ട് റോഡിൽ കിടക്കേണ്ടി വരുമ്പോൾ പൊള്ളുന്നതിനേക്കാൾ പത്തിരട്ടി പൊള്ളൽ വണ്ടിയിൽ പെട്രോൾ അടിക്കുമ്പോൾ സാധാരണക്കാരന് പൊള്ളുന്നുണ്ട്.
ഇതൊക്കെ താങ്കളോട് പറയേണ്ട കാര്യമുണ്ടായിട്ടല്ല പറയുന്നത്.

6

താങ്കളുടെ വൺ മാൻ ഷോ കണ്ടപ്പോൾ "പ്രതികരണ ശേഷിയുള്ള നായകൻ" എന്ന ബ്രാൻഡ് നേടാനുള്ള ആവേശം മാത്രമാണ് അതെന്ന് മനസ്സിലായി.ഭരിക്കുന്നവർ എന്ത് ജനദ്രോഹം അടിച്ചേൽപ്പിച്ചാലും മിണ്ടാതെ കയ്യും കെട്ടി വീട്ടിലിരുന്നോളണം എന്ന ചിന്താഗതിയാണ് താങ്കൾ പകർന്നു നൽകുന്നതെങ്കിൽ അത്തരം ഷോയോട് " സൗകര്യം ഇല്ല " എന്ന് തന്നെ പറയും.
പിന്നെ സമരം ചെയ്യുന്നവരെ താങ്കൾ ഒന്ന് രണ്ട് പദം ഉപയോഗിച്ച് വിശേഷിപ്പിച്ചതൊക്കെ കണ്ടു.
കയ്യിലെ കാശിന്റെയും, മറ്റാരെയും കൂസാതെ ജീവിക്കാമെന്ന അഹങ്കാരത്തിന്റെയും പുറത്താണ് അത്തരം സമീപനങ്ങൾ കോൺഗ്രസ്‌ പാർട്ടിയോട് എടുക്കുന്നതെങ്കിൽ അതൊക്കെ തിരുത്തേണ്ട കാലമാണ് ഇതെന്ന് ഓർമ്മിപ്പിക്കേണ്ടി വരും.ജോജുവിന്റെ അപ്പനപ്പൂപ്പന്മാരുടെ കാലത്ത് തുടങ്ങിയ പാർട്ടിയാണ്. സമരം ചെയ്യാൻ വേണ്ടി തുടങ്ങിയ പാർട്ടിയാണ്. എങ്ങെനെ സമരം ചെയ്യണമെന്നതിനു തത്കാലം ജോജുവിന്റെ ക്ലാസ് സ്വീകരിക്കുന്നില്ല, കമന്റിൽ പറയുന്നു.

7

അതേസമയം വിമർശനങ്ങൾക്കെതിരെ നടന്റെ ആരാധകരും ശക്തമായി പ്രതികരിക്കുന്നുണ്ട്. നടന്‍ പൊതുജനം പറയാനാഗ്രഹിച്ച മറുപടിയാണ് താരം നൽകിയതെന്നാണ് നടന്റെ ആരാധകർ പറയുന്നത്. 'ജോജു ജോർജ് ഫുൾ സപ്പോർട്ട്ഒരു രാഷ്ട്രീയ പാർട്ടിയും നാട്ടുകാരെ ബുദ്ധിമുട്ടിച്ചു രണ്ടു മണിക്കൂറോളം വാഹനങ്ങളെ തടഞ്ഞു നടത്തുന്ന ഒരു സമരവും അംഗീകരിക്കാൻ കഴിയില്ല..
ബ്ലോക്കിൽ കുടുങ്ങി കിടക്കുന്നവരിൽ രോഗികൾ മുതൽ കൊച്ചു കുഞ്ഞുങ്ങൾ വരെ ഉണ്ടാകും..
ജോജു ജോർജ് ന്റെ പാർട്ടി എന്തുമാകട്ടെ ഒരു പൗരൻ എന്ന നിലയിൽ എന്റെ ഫുൾ സപ്പോർട്ട്..
സംഭവം മൊത്തം വാർത്തയിൽ കണ്ടു
പൊളിച്ചു ജോജു'..ഒരു ആരാധകൻ കുറിച്ചു.

ഹോളിവുഡ് നടിയല്ല.. .ഞെട്ടിച്ച ലുക്കിൽ വീണ്ടും സാനിയ ഇയ്യപ്പൻ..വൈറൽ ഫോട്ടോകൾ

Recommended Video

cmsvideo
    Omar Lulu support actor Joju George | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+