Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമാ ചിത്രീകരണം തടയില്ല;യൂത്ത് കോൺഗ്രസിനെതിരെ കെപിസിസി

തിരുവനന്തപുരം; സിനിമാ ചിത്രീകരണം തടയാനുള്ള യൂത്ത് കോൺഗ്രസ് തിരുമാനത്തിനെതിരെ കെ പി പി സി. സിനിമയെ സംരക്ഷിക്കേണ്ട ബാധ്യത കോൺഗ്രസിനുണ്ടെന്ന് അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു.. സമരം പിൻവലിക്കാൻ യൂത്ത് കോൺഗ്രസ് നേതൃത്വത്തിനോട് ആവശ്യപ്പെടുമെന്നും സുധാകരൻ വ്യക്തമാക്കി.

k-sudhakaran-750-1615

സിനിമ സര്‍ഗ്ഗാത്മക പ്രവര്‍ത്തനമാണ്.അത് സംരക്ഷിക്കേണ്ട ബാധ്യത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഉണ്ട്. അതിനാൽ ഇത്തരത്തിലുള്ള സമരങ്ങളിൽ നിന്നും യൂത്ത് കോൺഗ്രസ് പിൻമാറേണ്ടതുണ്ടെന്നും സുധാകരൻ വ്യക്തമാക്കി. അതേസമം നേതാക്കൾക്കെതിരായ കേസ് നിയമപരമായി നേരിടുമെന്നും സുധാകരൻ പറഞ്ഞു. അതേസമയം യൂത്ത് കോൺഗ്രസ് സമരത്തിനെതിരെ എറണാകുളം ഡി സി സി അധ്യക്ഷൻ മുഹമ്മദ് ഷിയാസും രംഗത്തെത്തിയിരുന്നു. ഷൂട്ടിംഗ് തടയണമെന്ന തീരുമാനമെടുത്തിട്ടില്ലെന്നും ലൊക്കേഷനുകളിലേക്ക് തങ്ങളാരും പോകില്ലെന്നും ഷിയാസ് പറഞ്ഞിരുന്നു.

'ഇത് കൊറിയൻ രാജകുമാരി';മഞ്ജു വാര്യരുടെ പുതിയ ലുക്കും വൻ വൈറൽ..'മധുരപ്രതികാരം എന്ന് കേട്ടിട്ടേയുള്ളൂ'

അതിനിടെ ജോജു നായകനായ സ്റ്റാർ എന്ന സിനിമ പ്രദർശിപ്പിക്കുന്ന എറണാകുളം ഷേണായീസ് തീയറ്ററിന് മുന്നിൽ യൂത്ത് കോൺഗ്രസ് ധർണ സംഘടിപ്പിച്ചു. ജോജുവിന്റെ ഫോട്ടോ വെച്ച റീത്തുമായാണ് പ്രവർത്തകർ ധർണ നടത്തിയത്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയും സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയുമുള്ള സിനിമ ചിത്രീകരണം എറണാകുളം ജില്ലയില്‍ ഇനി അനുവദിക്കില്ലെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി നേരത്തെ പറഞ്ഞിരുന്നത്.

അതിനിടെ നടൻ ജോജുവിന്റെ കാർ തകർത്ത കേസിൽ പ്രതികളായ രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കൂടി അറസ്റ്റിലായി. മണ്ഡലം പ്രസിഡന്റ് അരുണ്‍ വര്‍ഗീസ് എന്നിവരാണ് ഇന്ന് മരട് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്. ഇരുവരെയും ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കി കോടതിയില്‍ ഹാജരാക്കി.ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

നേരത്തേ കീഴടങ്ങാൽ നേതൃത്വം ആവശ്യപ്പെട്ടിട്ടും ഇരുവരും കീഴടങ്ങിയിരുന്നില്ല. ഇരുവരും മൊബൈൽ ഓഫ് ചെയ്ത് ജില്ല വിടുകയായിരുന്നു. ഇരുവരും ഇടുക്കി ജില്ലയിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്നാണ് വിവരം. അതേസമയം ആരോഗ്യ കാരണങ്ങളാലാണ് കീഴടങ്ങാൻ എത്താതിരുന്നത് എന്നാണ് ഇരുവരുടേയും വിശദീകരണം.

കേസിൽ നേരത്തേ അറസ്റ്റിലായ കൊച്ചി മുൻ മേയർ ടോണി ചമ്മിണി ഉൾപ്പെടെയുള്ളവർ ഇപ്പോൾ കാക്കനാട് സബ് ജയിലിലാണ്. ഇവരുടെ ജാമ്യാപേക്ഷയിൽ കോടതിയിൽ ഇന്ന് വാദം പൂർത്തിയായിട്ടുണ്ട്. നാളെ ഉത്തരവ് ഉണ്ടായേക്കുമെന്നാണ് കണക്കാക്കപ്പെടുന്ന്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+