കോണ്‍ഗ്രസിന്റെ അനുനയത്തിന് വഴങ്ങാതെ ജോജു: ജോസഫിന് ജാമ്യം നല്‍കരുതെന്ന് താരം
കൊച്ചി: ഉപരോധ സമരത്തിനിടെ കാര്‍ തകര്‍ത്ത സംഭവത്തില്‍ കോണ്‍ഗ്രസിന്റെ അനുനയ ശ്രമം തള്ളി നടന്‍ ജോജു ജോര്‍ജ്. അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ജാമ്യഹര്‍ജിയില്‍ കക്ഷിചേരാന്‍ ജോജു ജോര്‍ജ് തീരുമാനിച്ചിട്ടുണ്ട്. കാര്‍ തകര്‍ത്ത കേസിലെ മുഖ്യപ്രതിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ജോസഫിന് ജാമ്യം നല്‍കരുതെന്നാണ് ജോജു ജോര്‍ജ് അഭിപ്രയാപ്പെടുന്നത്.
കോണ്‍ഗ്രസ് ഉപരോധത്തിനിതെ റോഡില്‍ കുടുങ്ങിയ വാഹനത്തിനെ ഡോര്‍ സമരാനുകൂലികള്‍ ബലമായി തുറക്കുകയായിരുന്നു. ഇതിനിടെ അവര്‍ തന്നോട് മോശമായ രീതിയില്‍ സംസാരിക്കുകയും ചീത്ത വിളിക്കുകയും ചെയ്തുവെന്നും ജോജു വ്യക്തമാക്കുന്നു.

സമരത്തിനിടെ തന്റെ കാറിന്റെ ബാക്ക് ഗ്ലാസ് തകര്‍ത്തു. ഇതുള്‍പ്പടെ തന്റെ കാറിന് ആറ് ലക്ഷം രൂപയുടെ കേടുപാടുകളാണ് പ്രതികള്‍ വരുത്തിയത്. അതിന് ശേഷവും തനിക്കെതിരെ തെറ്റായ ആരോപണം ഉന്നയിച്ചു. ഇത്തരത്തിലുള്ള ഒരും സംഭവത്തിലെ പ്രതിക്ക് ജാമ്യം നല്‍കാന്‍ പാടില്ലെന്നും ജോജു ജോര്‍ജിന് വേണ്ടി ഹാജരായ വക്കീല്‍ വാദിച്ചു.
മോഹന്‍ലാലിനെ ചേര്‍ത്ത് പിടിച്ച് സഞ്ജയ് ദത്ത്: താരരാജക്കന്‍മാരുടെ ചിത്രങ്ങള്‍ വൈറലാവുന്നു

പ്രോസിക്യൂഷനും പ്രതിക്ക് ജാമ്യം നൽകുന്നതിനെ എതിർത്തു. അതേസമയം, കേസിൽ ജോജു കക്ഷി ചേരേണ്ടതില്ലെന്ന അഭിപ്രായമാണ് പ്രോസിക്യൂഷൻ ഉന്നയിച്ചത്. എന്നാല് കേസില്‍ കക്ഷി ചേരാന്‍ ജോജു ജോര‍്ജ് തീരുമാനിക്കുകയായിരുന്നു. നേരത്തേ അപേക്ഷ സമർപ്പിച്ചതിന് ശേഷമാണ് ഉപരോധം നടത്തിയതെന്നായിരുന്നു പ്രതി കോടതിയില്‍ വാദിച്ചത്.

ജോസഫിന്റെ ജാമ്യാപേക്ഷയിൽ കക്ഷി ചേരാൻ ഇന്ന് രാവിലെയാണ് ജോജു ജോര്ജ് തീരുമാനിച്ചത്. നേരത്തെ വിഷയം ഒത്തുതീര്‍പ്പാക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തിയിരുന്നു. ഞങ്ങള്‍ക്കും ജോജുവിനും തെറ്റ് പറ്റിയെന്നും മാപ്പ് പറയാന്‍ ഞങ്ങള്‍ തയ്യാറാണെന്നുമായിരുന്നു എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അഭിപ്രായപ്പെട്ടത്. വി.ഡി. സതീശൻ, ഹൈബി ഈഡൻ എന്നിവർ മുൻകൈയെടുത്ത് സമവായ ചര്‍ച്ച നടത്തുകയും ചെയ്തു.

ജോജുവിന്റെ സുഹൃത്ത് മുഖേന നടത്തിയ ചര്‍ച്ചകള്‍ വിജയിച്ചുവെന്നും കേസ് പിൻവലിക്കാൻ ജോജു തയാറാണെന്നുമായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതേ കുറിച്ച് പ്രതികരിക്കാന്‍ ജോജു തയ്യാറായിരുന്നില്ല. അന്നത്തെ പ്രതിഷേധത്തില്‍ ആരോടും മാപ്പ് പറയില്ലെന്നായിരുന്നു തുടക്കം മുതലുള്ള ജോജു ജോര്‍ജിന്റെ നിലപാട്.

ജോജുവിന്റെ പരാതിയില്‍ ജോസഫിന് പുറമെ അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായെങ്കിലും ഇവരെ ജാമ്യത്തിൽ വിട്ടിരുന്നു. കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയാണ് ജോജുവിന്റെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്. ടോണി ചമ്മണി ഉള്‍പ്പെടെയുള്ളവര്‍ ഒളിവിലാണെന്ന് മരട് പോലീസ് അറിയിച്ചത്. രണ്ട് കേസുകളാണ് സംഭവത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഒന്ന് റോഡ് ഉപരോധിച്ചതിനും രണ്ടാമത്തേത് ജോജുവിന്റെ വാഹനം തകര്‍ത്തതിനും.

അതേസമയം, ജോജു ജോര്‍ജ് ആര്‍ടിഒ നിയമങ്ങള്‍ ലംഘിച്ച് വാഹനം ഓടിക്കുന്നതായി ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തന്‍ മനാഫ് പുതുവയില്‍ പരാതി നല്‍കിയിട്ടുണ്ട്. അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് അഴിച്ചുമാറ്റി ജോജു കാറില്‍ ഫാന്‍സി നമ്പര്‍ പ്ലേറ്റാണ് ഘടിപ്പിച്ചതെന്നാണ് മനാഫിന്റെ പരാതിയില്‍ പറയുന്നത്. നേരത്തെ ജോജു മാസ്‌ക് ധരിക്കാതെയാണ് വന്നതെന്നും, കൊവിഡ് പെരുമാറ്റച്ചടം ലംഘിച്ചുവെന്നും, അതിന് കേസെടുക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു.
ഇത് മലയാളികളുടെ സ്വന്തം സംവൃത സുനില്‍: വൈറലായി പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications