വീട്ടില്‍ നിന്നും അപ്രത്യക്ഷയായ ആ 2 ദിവസം ജോളി പോയത് ബിഎസ്എന്‍എല്‍ ജീവനക്കാരനൊപ്പം!! ദുരൂഹത
കോഴിക്കോട്: കൂടത്തായി കേസില്‍ ജോളിയെ ചോദ്യം ചെയ്തതോടെ പല നിര്‍ണായക വിവരങ്ങളും പുറത്ത്. കേസില്‍ ജോളിക്ക് പുറത്ത് നിന്ന് നിരവധി പേരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ജോളിയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോഴും ഇതിലേക്ക് വിരല്‍ ചൂണ്ടുന്ന പല തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇനിയും പല നിര്‍ണായക വിവരങ്ങളും കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പോലീസ്.
അതിനിടെ ജോളിയുടെ കോയമ്പത്തൂര്‍ യാത്രകളുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് കണ്ടെത്തി. ജോളി ഇടയ്ക്കിടെ കോയമ്പത്തൂരിലേക്ക് പോയത് ബിഎസ്എന്‍എല്‍ ജീവനക്കാരന് ജോണ്സണ് ഒപ്പമാണെന്നാണ് പോലീസ് കണ്ടെത്തിയത്. വിശദാംശങ്ങള്‍ ഇങ്ങനെ

അറസ്റ്റിന് തൊട്ട് മുന്‍പ്
കൂടത്തായി കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ ഇടയ്ക്കിടെയുള്ള കോയമ്പത്തൂര്‍ യാത്രകളെ കുറിച്ച് പോലീസിന് ആദ്യമേ തന്നെ വിവരം ലഭിച്ചിരുന്നു.അറസ്റ്റിലാവുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് വരെ ജോളി കോയമ്പത്തൂരില്‍ പോയിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു.

ബിഎസ്എന്‍എല്‍ ജീവനക്കാരന്
എന്‍ഐടി അധ്യാപികയാണെന്ന് കള്ളം പറഞ്ഞ ജോളി തന്റെ പിഎച്ച്ഡി ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് കോയമ്പത്തൂരില്‍ പോയതെന്നാണ് വീട്ടുകാരെ ധരിപ്പിച്ചിരുന്നത്. എന്നാല്‍ ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണൊപ്പമാണ് ജോളി കോയമ്പത്തൂരിലേക്ക് പോയതെന്ന് പോലീസ് കണ്ടെത്തി.

ടവര്‍ ഡംപ് പരിശോധന
ടവര്‍ ഡംപ് പരിശോധനയിലൂടെയാണ് ഇക്കാര്യം ജോളി കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഓണക്കാലത്ത് ജോളി രണ്ട് ദിവസം കോയമ്പത്തൂരില്‍ എത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. ജോളിയുടെ ആറ് മാസത്തെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

വീട്ടില്‍ എത്തിയില്ല
ഓണക്കാലത്ത് ജോളി വീട്ടില്‍ ഇല്ലായിരുന്നുവെന്ന് മകന് റോമോ റോയിയും പോലീസിന് മൊഴി നല്‍കിയിരുന്നു. കട്ടപ്പനയിലേക്കെന്ന് പറഞ്ഞാണ് ജോളി വീട്ടില്‍ നിന്ന് പോയതെന്നാണ് മകന് പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ എന്നാല്‍, ജോളി കട്ടപ്പനയിലെ വീട്ടില്‍ രണ്ടു ദിവസം മാത്രമേ ഉണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.

രണ്ട് ദിവസം മാത്രം
രണ്ട് ദിവസം മാത്രമേ കട്ടപ്പനയില്‍ ജോളി ഉണ്ടായിരുന്നുള്ളു. പിന്നീട് ജോണ്‍സണൊപ്പം കോയമ്പത്തൂരേക്ക് പോകുകയായിരുന്നു. ഇവര്‍ ഇവിടെ നിന്ന് ബെംഗളൂരുവിലേക്ക് പോയതായും പോലീസ് കണ്ടെത്തി. ജോളിയുമായി ഏറ്റവും അധികം ഫോണില്‍ സംസാരിച്ച വ്യക്തി ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്സണ് ആണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

സിം എടുത്ത് നല്കി
ജോളിക്ക് സിം എടുത്ത് നല്കിയതും ജോണ്‍സണാണ്.നേരത്തേ പോലീസ് ജോണ്‍സണെ ചോദ്യം ചെയ്തിരുന്നു.
എന്നാല്‍ സൗഹൃദത്തിന്റെ പേരിലാണ് ജോളിയെ വിളിച്ചതെന്നായിരുന്നു ജോണ്‍സണിന്റെ പ്രതികരണം. ജോളിയോടൊപ്പം സിനിമയ്ക്ക് പോയിട്ടുണ്ടെന്നും കുടുംബത്തോടൊപ്പം വിനോദ യാത്ര നടത്തിയിട്ടുണ്ടെന്നും ജോണ്സണ് പോലീസിന് മൊഴി നല്‍കിയിരുന്നു.

പച്ചക്കള്ളം?
കേസില്‍ ജോളിയെ വ്യാജ വില്പത്രം ഉണ്ടാക്കാന്‍ സഹായിച്ച ജയശ്രീയെന്ന തഹില്‍സ്ദാറുമായി ജോണ്സണ് ബന്ധമുണ്ടോയെന്ന സംശയമുണ്ടായിരുന്നു. എന്നാല്‍ ജോളി തയ്യാറാക്കിയ വില്പത്രം വ്യാജമാണെന്ന് അറിഞ്ഞ ജയശ്രീ ഒരിക്കല്‍ തന്നെ വിളിച്ച് രക്ഷിക്കാന്‍ സഹായിക്കുമോ എന്ന ആവശ്യപ്പെട്ടിരുന്നുവെന്നും അതിന്റെ ശബ്ദരേഖ തന്റെ കൈയ്യില്‍ ഉണ്ടെന്നും പോലീസിനോട് പറഞ്ഞിരുന്നു.

കുരുക്ക്
അതേസമയം കോയമ്പത്തൂര്‍ യാത്രയില്‍ ജോണ്‍സണും കൂടി പങ്കാളിയാണെന്ന് തെളിഞ്ഞതോടെ ജോണ്‍സണെ വീണ്ടും അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും. ഇരുവരുടേയും യാത്രയുടെ ലക്ഷ്യമെന്തെന്നതാണ് പോലീസ് അന്വേഷിക്കുന്നത്.

റെഞ്ജി തോമസിന്റെ മൊഴി
അതിനിടെ കേസില്‍ ജോളിയുടെ മക്കളില്‍ നിന്ന് പോലീസ് മൊഴി എടുത്തു. ഇവരുടെ കൈയ്യിലുണ്ടായിരുന്ന ജോളിയുടെ മൊബൈല്‍ ഫോണ്‍ ഇവര്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. കൊല്ലപ്പെട്ട റോയിയുടെ സഹോദരി റെഞ്ചിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

കട്ടപ്പനയിലും
റോയിയുടെ സഹോദരന് റോജോ നാളെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. റോജോ അമേരിക്കയിലാണ്. അതേസമയം ജോളിയുടെ ജന്മനാടായ കട്ടപ്പനയിലും പോലീസ് സംഘം അന്വേഷണം നടത്തും.

കൂകി വിളിച്ച് ജനം
അതിനിടെ ജോളിയെ തെളിവെടുപ്പിന് എത്തിച്ച പൊന്നാമറ്റം വീടിന് പുറത്ത് നിരവധി നാട്ടുകാരാണ് തടിച്ച് കൂടിയത്. നാട്ടുകാര്‍ കൂവി വിളിച്ച് കൊണ്ടായിരുന്നു ജോളിയെ വരവേറ്റത്. ജോളിക്കൊപ്പം മറ്റൊരു പ്രതിയായ മാത്യുവിനേയും തെളിവെടുപ്പിന് എത്തിച്ചിരുന്നു.
'എന്റെ ശരീരത്തില്‍ ചില സമയങ്ങളില്‍ പിശാച് കയറും'.. ജോളിയുടെ തുറന്ന് പറച്ചില്.. ആറ് കൊലയും നടത്തി
ഒരൊറ്റ നേതാവ് പോലും തിരിഞ്ഞ് നേക്കിയില്ല! ഗോപിനാഥന് കൊടുങ്ങല്ലൂര്‍ സംഘപരിവാര്‍ ബന്ധം അവസാനിപ്പിച്ചു
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications