ഒരൊറ്റ നേതാവ് പോലും തിരിഞ്ഞ് നേക്കിയില്ല! ഗോപിനാഥന് കൊടുങ്ങല്ലൂര്‍ സംഘപരിവാര്‍ ബന്ധം അവസാനിപ്പിച്ചു
തൃശ്ശൂര്‍: രാഷ്ട്രീയ ബജ്റംഗ്ദൾ മുൻ തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി ഗോപിനാഥൻ കൊടുങ്ങല്ലൂരിനെ സോഷ്യല്‍ മീഡിയ പെട്ടെന്ന് മറക്കില്ല. സുമേഷ് കാവിപ്പട, സംഘികളിലെ ഉസൈന്‍ ബോള്‍ട്ട് തുടങ്ങി പല രീതിയിലാണ് ഗോപിനാഥിനെ സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കിയത്. കൊടുങ്ങല്ലൂരില്‍ പാസ്റ്ററെ ആക്രമിച്ച സംഭവത്തില്‍ ഉള്‍പ്പെടെ നിരവധി കേസുകളിലും ഇയാള്‍ പ്രതിയായിരുന്നു.എന്നാല്‍ തന്റെ വിദ്വേഷ രാഷ്ട്രീയം അവസാനിപ്പിച്ചെന്നാണ് പ്രഖ്യാപിചിരിക്കുകയാണ് ഇപ്പോള്‍ ഗോപിനാഥ്.
ജയിലില്‍ കിടന്നപ്പോള്‍ പാര്‍ട്ടി നേതാക്കള്‍ ആരും തിരിഞ്ഞ് പോലും നോക്കിയില്ലെന്നും രാഷ്ട്രീയ ബജ്റംഗ്ദളിന്റെ നേതൃസ്ഥാനവും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും അവസാനിപ്പിക്കുകയാണെന്നും ഗോപിനാഥ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്ത്തമാക്കി.പാര്‍ട്ടി വിടുന്നുവെന്ന പറഞ്ഞതിന് പിന്നാലെ ഗോപിനാഥിന്റെ പോസ്റ്റിന് താഴെ കമന്റുകള്‍ നിറയുകയാണ്. ചില കമന്റുകള്‍ വായിക്കാം

ജയില്‍ ഭക്ഷണം തിന്നേണ്ടി വരുമെന്ന്
ഫേസ്ബുക്കിലൂടെയാണ് താന്‍ സംഘപരിവാര്‍ രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന് ഗോപിനാഥ് വ്യക്തമാക്കിയത്. 'മാന്യമായി ജീവിച്ചാ വീട്ടിലെ ഭക്ഷണം കഴിക്കാം, അല്ലെ സർക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടി വരും അനുഭവം ഗുരു. വിശ്വസ്തരും ആത്മാർതതയും ഫെയ്സ്ബുക് ഇൽ മാത്രം പോരാ പ്രവർത്തിയിൽ ആണ് കാണിക്കേണ്ടത് ,

നല്ല നമസ്കാരം
ഞാൻ പ്രവർത്തിച്ച സംഘടനക്കും അതിലെ നേതാക്കന്മാർക്കും നല്ല നമസ്കാരം, രാഷ്ട്രീയ ബജ്രംഗ്ദൾ എന്ന സംഘടനയുടെ തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി എന്ന സ്ഥാനവും അതുമായി ബന്ധപ്പെട്ട പ്രവർത്തനവും സ്വമേധയാ ഇവിടം കൊണ്ട് നിർത്തുന്നു, ഫെയ്സ്ബുക് ഇൽ അല്ല പ്രവർത്തകരുടെ കൂടെ നിന്നാണ് പ്രവർത്തിക്കേണ്ടത്' എന്നാണ് ഗോപിനാഥ് കുറിച്ചത്.

വിഡ്ഢികള്‍
ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞുട്ടും അത് തുടരുന്ന വിഡ്ഢികള്‍ മാറി ചിന്തിക്കേണ്ട സമയം ഇനിയും വൈകിയിട്ടില്ലെന്നും ഗോപിനാഥ് ഫേസ്ബുക്കില്‍ എഴുതി. അതേസമയംപാര്‍ട്ടി വിടാനുള്ള ഗോപിനാഥിന്റെ തിരുമാനത്തിനെ പിന്തുണച്ച് ആദ്യം രംഗത്തെത്തിയത് സംഘപരിവാര്‍ ബന്ധം ഉപേക്ഷിച്ചവര്‍ തന്നെയാണെന്നതാണ് ഏറെ രസകരം. ബന്ധം ഉപേക്ഷിക്കാന്‍ പോന്നവരും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.

വീട്ടുകാര്‍ മാത്രം
പ്രകോപനം ഉണ്ടാക്കാന്‍ നേതാക്കള്‍ പിരി കയറ്റിയും എന്നാല്‍ ജയിലില്‍ കിടന്നപ്പോള്‍ രക്ഷിക്കാന്‍ വീട്ടുകാര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് ചില സുഹൃത്തുക്കള്‍ കുറിച്ചു. ഞങ്ങള്‍ മുന്‍പേ തന്നെ മാറി ചിന്തിച്ചെന്നാണ് ചിലര്‍ ഫേസ്ബുക്കില്‍ എഴുതിയത്.

ബിരിയാണിം കഴിക്കാം
ഇപ്പോള്‍ പെരുന്നാളും കൂടാ ബിരിയാണിയും കഴിക്കാ. പോരാത്തതിന് വീട്ടില്‍ നിന്ന് ഇറങ്ങിയാല്‍ തിരിച്ചെത്തുമെന്നുള്ള ഉറപ്പുണ്ടെന്നും മറ്റൊരാള്‍ കുറിച്ചു. എല്ലാവരും സൈബര്‍ സംഘികള്‍ ആണെന്നും കാര്യത്തോട് അടുക്കുമ്പോള്‍ ഒരെണ്ണം പോലും ഉണ്ടാവില്ലെന്നും ചിലര്‍ പറയുന്നു.

ജയിലില്‍ കിടന്നു
ശബരിമല സ്ത്രീപ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയും പരിസര പ്രദേശങ്ങളിലും വ്യാപകമായി ആക്രമം അഴിച്ചുവിട്ട പലരേയും പോലീസ് പൂട്ടിയിരുന്നു.ഇവരില്‍ പലരും ഇപ്പോഴും ജയിലും കേസുമായി വലയുകയാണ്. ഗോപിനാഥും 192 ദിവസം ജയിലില്‍ കിടന്നെന്നാണ് ഇയാളുടെ ചില സുഹൃത്തുക്കള്‍ തന്നെ കുറിച്ചിരുന്നു.

വന്‍ വൈറല്‍
പാസ്റ്ററേയും രണ്ട് വൈദിക വിദ്യാര്‍ത്ഥികളേയും ആക്രമിച്ച സംഭവത്തിലാണ് ഗോപിനാഥിനെ പോലീസ് പൂട്ടിയത്. മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ സംഘപരിവാര്‍ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ പോലീസിന്റെ അടികൊള്ളാതിരിക്കാന്‍ ഓടിയ സംഘപരിവാര്‍ പ്രവര്‍ത്തകന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു.

താനല്ലെന്ന്
വന്‍ ട്രോളുകളായിരുന്നു ഇതിന് ഉയര്‍ന്നത്. ഗോപിനാഥനാണ് ഈ ഓട്ടക്കാരന് എന്ന രീതിയിലാണ് സോഷ്യല്‍ മീഡിയ ട്രോളുകള്‍. അതേസമയം താനല്ല അന്നത്തെ 'ഉസൈന്‍ ബോള്‍ട്ട്' എന്നാണ് ഗോപിനാഥ് പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
ഗോപിനാഥന്റെ ഫേസ്ബുക്ക് പോസ്റ്റ്
'എന്റെ ശരീരത്തില്‍ ചില സമയങ്ങളില്‍ പിശാച് കയറും'.. ജോളിയുടെ തുറന്ന് പറച്ചില്.. ആറ് കൊലയും നടത്തി
വീട്ടില്‍ നിന്നും അപ്രത്യക്ഷയായ ആ 2 ദിവസം ജോളി പോയത് ബിഎസ്എന്‍എല്‍ ജീവനക്കാരനൊപ്പം!! ദുരൂഹത
കൂടത്തായി: ഉടുതുണിക്ക് മറുതുണിയില്ലാതെ ജോളി, ആറ് ദിവസവും ധരിച്ചത് മുഷിഞ്ഞ് നാറിയ വസ്ത്രം
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications