ചിറയിൻകീഴ് ദുരഭിമാന മർദ്ദനം; ലൗജിഹാദാണോ, മെത്രാനച്ചാ? ട്വീറ്റുമായി വിനു വി ജോൺ
തിരുവനന്തപുരം: പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ മതംമാറാൻ വിസമ്മതിച്ചതിന് ഭാര്യയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ചു. തിരുവനന്തപുരം ചിറയിൻകീഴ് ബീച്ച് റോഡിൽ ഇക്കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു സംഭവം. കത്തോലിക്ക യുവതിയെ വിവാഹം ചെയ്ത ഹിന്ദു യുവാവിനാണ് ക്രൂര മർദ്ദനമേറ്റത്. തലച്ചോറിന് ക്ഷതമേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

അതേസമയം, വിഷയത്തിൽ പ്രതികരണവുമായി മാധ്യമപ്രവർത്തകൻ വിനു വി ജോൺ രംഗത്തെത്തിയിരിക്കുകയാണ്. ക്രിസ്ത്യൻ മതത്തിലേക്ക് മാറണമെന്ന വധുവിന്റെ വീട്ടുകാരുടെ ആവശ്യം നിരാകരിച്ചതിനാണ് നടുറോഡിൽ ആക്രമണം. ലൗജിഹാദാണോ, മെത്രാനച്ചാ... എന്നിങ്ങനെയാണ് വിനു ട്വീറ്റ് ചെയ്തിരിക്കുന്നത്.

കേരളം ലജ്ജിച്ച് തലതാഴ്ത്തേണ്ട സംഭവമാണ് തിരുവനന്തപുരം ചിറയിൻകീഴിൽ ഉണ്ടായിരിക്കുന്നത്. പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ മതം മാറാൻ വിസമ്മതിച്ചതിനെ ഭാര്യയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ചിരിക്കുന്നത്. ചിറയിൻകീഴ് ബീച്ച് റോഡിൽ ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.

വിതുര ബോണക്കാട് സ്വദേശിയായ മിഥുനും ദീപ്തിയും തമ്മിലുള്ള വിവാഹം നടക്കുന്നത് ഒക്ടോബർ 29നാണ്. 29കാരനാണ് മർദനമേറ്റ മിഥുൻ. 24 വയസ്സ് മാത്രമാണ് ഭാര്യ ദീപ്തിക്കുള്ളത്. ക്രൈസ്തവരുടെ ലത്തീൻ വിഭാഗത്തിൽപ്പെട്ട വിശ്വാസിയാണ് ദീപ്തി. ഹിന്ദു തണ്ടാൻ സമുദായത്തിൽപ്പെട്ടയാളാണ് മിഥുൻ. വിവാഹത്തിന് ദീപ്തിയുടെ വീട്ടുകാർ എതിർത്തതോടെ മിഥുനൊപ്പം നിയമപരമായ നിബന്ധനകളെല്ലാം പാലിച്ച് ജീവിക്കുകയായിരുന്നു ദീപ്തി.
ദീപ്തിയുടെ സഹോദരൻ പള്ളിയിൽ വെച്ച് വിവാഹം കഴിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഇരുവരെയും ചിറയിൻകീഴിലേക്ക് വിളിച്ചുവരുത്തിയത്. ദീപ്തിയുടെ സഹോദരൻ ഡാനിഷ് ഡോക്ടറാണ്. മിഥുൻ മതം മാറണമെന്നും അല്ലെങ്കിൽ വിവാഹത്തിൽ നിന്ന് പിന്മാറണമെന്നുമായിരുന്നു ഡാനിഷിന്റെ ആവശ്യം.

മിഥുനും ദീപ്തിയും ഇതിന് തയ്യാറായില്ല. തുടർന്നായിരുന്നു മിഥുന് നേർക്കുള്ള ഡാനിഷിൻ്റെയും സുഹൃത്തുക്കളുടെയും മർദ്ദനം. മർദ്ദനമേറ്റ് മിഥുനെ തലച്ചോറിന് പരിക്കേറ്റു. പരിക്കേറ്റ ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് മർദ്ദിച്ചയാളുകളെ പൊലീസ് തിരിച്ചറിഞ്ഞത്. സംഭവത്തിനു പിന്നാലെ ഡാനിഷിനും കൂട്ടാളികൾക്കും വേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

അതേസമയം, വിഷയത്തിൽ പ്രതികരണവുമായി മാധ്യമപ്രവർത്തകൻ വിനു വി ജോൺ രംഗത്തെത്തിയിരിക്കുകയാണ്. ക്രിസ്ത്യൻ മതത്തിലേക്ക് മാറണമെന്ന വധുവിന്റെ വീട്ടുകാരുടെ ആവശ്യം നിരാകരിച്ചതിനാണ് നടുറോഡിൽ ആക്രമണം. ലൗജിഹാദാണോ, മെത്രാനച്ചാ... എന്നിങ്ങനെയാണ് വിനു ട്വീറ്റ് ചെയ്തിരിക്കുന്നത്. സാധാരണ സമൂഹത്തിൽ നടക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങളിൽ വിനു വി ജോൺ ട്വീറ്റുമായി വരാറുള്ളത് പതിവ് കാഴ്ചയാണ്.












Click it and Unblock the Notifications