നില്‍പ് സമരത്തില്‍ നിന്ന് നിലനില്‍പ് സമരത്തിലേയ്ക്ക്... ഇത് പത്രപ്രവര്‍ത്തകരുടെ സമരം
ആദിവാസികള്‍ അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി മാസങ്ങള്‍ നീണ്ട നില്‍പ് സമരം നടത്തിയതിന്റെ ചരിത്രമുണ്ട് കേരളത്തിന്. അന്ന് മാധ്യമങ്ങള്‍ സമരത്തിനൊപ്പം നിന്നു. എന്നാല്‍ ഇന്ന് മാധ്യമ പ്രവര്‍ത്തകര്‍ സമരത്തിലാണ്. നിലനില്‍പിന് വേണ്ടിയുള്ള സമരത്തില്‍...

മാതൃഭൂമി കോട്ടയ്ക്കല്‍ യൂണിറ്റിലെ ചീഫ് സബ് എഡിറ്ററായിരുന്ന സി നാരായണനെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ സത്യഗ്രഹ സമരം തുടങ്ങിയിരിയ്ക്കുന്നത്. സി നാരായണന്‍ മാത്രമല്ല, പത്രപ്രവര്‍ത്തക സമൂഹം തന്നെ തൊഴില്‍ അസ്ഥിരത നേരിട്ടുകൊണ്ടിരിയ്ക്കുയാണ്. പല സ്ഥാപനങ്ങളിലും കരാര്‍ അടിസ്ഥാനത്തില്‍ മാത്രമാണ് നിയമനങ്ങള്‍ നടത്തുന്നത്.

പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ ജൂലായ് 2 ന് കോഴിക്കോട് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ സത്യഗ്രഹ സമരം നടന്നു. കോഴിക്കോട് ജൂലായ് 3 മുതല്‍ 13 വരെ റിലേ സത്യഗ്രഹമാണ് നടക്കുന്നത്. കോഴിക്കോട്ടെ റിലേ സത്യഗ്രഹ സമരത്തില്‍ മറ്റ് ജില്ലകളില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരും ട്രേഡ് യൂണിയന്‍ നേതാക്കളും പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications