പത്രപ്രവര്‍ത്തനം എന്ന ദുരന്ത ജോലി
രാജ്യത്ത് തന്നെ പത്രപ്രവര്‍ത്തകര്‍ ഏറ്റവും ദുര്‍ഘടമായ കാലാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ രണ്ട് പത്രപ്രവര്‍ത്തകരെയാണ് ഉത്തരേന്ത്യയില്‍ ചുട്ടുകൊന്നത്. ഏറ്റവും അപകടകരമായതും ആനുകൂല്യങ്ങള്‍ ലഭ്യമല്ലാത്തതും ആയ ജോലിയായി പത്രപ്രവര്‍ത്തനം മാറിക്കൊണ്ടിരിയ്ക്കുകയാണ്.
പല സ്ഥാപനങ്ങളിലും മാധ്യമ പ്രവര്‍ത്തകര്‍ കൊടിയ തൊഴില്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിയ്ക്കുകയാണ്. മാതൃഭൂമിയില്‍ വേജ് ബോര്‍ഡ് സമരത്തിന്റെ മുന്നണിയില്‍ ഉണ്ടായിരുന്ന പലരും ഇപ്പോള്‍ കേരളത്തിന് പുറത്തെ വിദൂര ബ്യൂറോകളില്‍ ആനുകൂല്യങ്ങള്‍ പൂര്‍ണമായി ലഭിയ്ക്കാതെ ഒറ്റപ്പെട്ട് ജോലി ചെയ്യുകയാണ്.

കേരളത്തില്‍ പുതിയ വാര്‍ത്താ സംസ്‌കാരത്തിന് തുടക്കം കുറിച്ച ഇന്ത്യാവിഷന്‍ എന്ന വാര്‍ത്താ ചാനല്‍ തന്നെ പൂട്ടിപ്പോയി. ജീവനക്കാര്‍ക്കും മുന്‍ ജീവനക്കാര്‍ക്കും ആയി ലക്ഷങ്ങളാണ് ശമ്പളക്കുടിശ്ശിക ഇനത്തില്‍ നല്‍കാനുള്ളത്. ഒരിക്കല്‍ പൂട്ടിപ്പോവുകയും വീണ്ടും തുടങ്ങുകയും ചെയ്ത ടി ന്യൂവിലും കാര്യത്തില്‍ അത്ര സുരക്ഷിതമല്ല. സിപിഐ മുഖപത്രമായ ജനയുഗത്തിലെ തൊഴില്‍ പ്രശ്‌നങ്ങള്‍ക്കും ഇതുവരെ പരിഹാരമായിട്ടില്ല.

ദക്ഷിണേന്ത്യയില്‍ നിന്നുള്ള ദേശീയദിന പത്രമായ ഹിന്ദുവും കടുത്ത തൊഴിലാളി വിരുദ്ധ നിലപാടുകളാണ് ഇപ്പോള്‍ സ്വീകരിച്ച് പോരുന്നത്. എല്ലാ യൂണിറ്റുകളേയും ഏകയൂണിറ്റിലേയ്ക്ക് ക്രോഡീകരിയ്ക്കുകയാണ്. നിയമനങ്ങളെല്ലാം കരാര്‍ അടിസ്ഥാനത്തില്‍ മാത്രം ആണ് നടത്തുന്നത്.












Click it and Unblock the Notifications