കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മൃതി പരുത്തിക്കാട് മീഡിയ വണ്ണിലേക്ക്: മഞ്ജുഷ് ഗോപാലും മാതൃഭൂമി വിടുന്നു

Google Oneindia Malayalam News

മലയാളത്തിലെ ടെലിവിഷന്‍ ന്യൂസ് ചാനലുകളില്‍ വീണ്ടും കൂടുമാറ്റം സജീവമാവുന്നു. മീഡിയ വണ്‍ അവതാരകനായ അഭിലാഷ് മോഹന്‍ ചാനലില്‍ നിന്നും രാജിവെക്കുന്നതായുള്ള വാർത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മീഡിയ വണ്‍ വിടുന്ന അഭിലാഷ് മോഹന്‍ മാതൃഭൂമി ചാനലില്‍ ഡെപ്യൂട്ടി എഡിറ്ററായി ചുമതലയേല്‍ക്കുമെന്നുമാണ് റിപ്പോർട്ട്.

ഇതിന് പിന്നാലെയാണ് കൂടുതല്‍ മാധ്യമപ്രവർത്തകരുടെ കൂടുമാറ്റം ഉടന്‍ ഉണ്ടാവുമെന്ന സൂചനകള്‍ വരുന്നത്. മാതൃഭൂമി ന്യൂസ് ചാനലിലെ മുതിർന്ന മാധ്യമപ്രവർത്തകരായ സ്മൃതി പരുത്തിക്കാടും മഞ്ജുഷ് ഗോപാലും ആണ് സ്ഥാപനം വിടുന്നതെന്നാണ് സൗത്ത് ലൈവ് റിപ്പോർട്ട് ചെയ്യുന്നത്.

ഗുജറാത്ത് പിടിക്കാൻ കോൺഗ്രസിന്റെ ഫോർമുല ഇതാണ്; പട്ടേൽ വോട്ട് ഉറപ്പിക്കാൻ ബിജെപിയുംഗുജറാത്ത് പിടിക്കാൻ കോൺഗ്രസിന്റെ ഫോർമുല ഇതാണ്; പട്ടേൽ വോട്ട് ഉറപ്പിക്കാൻ ബിജെപിയും

മാതൃഭൂമി ന്യൂസിൽ സീനിയർ ന്യൂസ് എഡിറ്ററായാണ് സ്മൃതിയും മഞ്ജുഷും പ്രവർത്തിച്ചിരുന്നത്

മാതൃഭൂമി ന്യൂസിൽ സീനിയർ ന്യൂസ് എഡിറ്ററായാണ് സ്മൃതിയും മഞ്ജുഷും പ്രവർത്തിച്ചിരുന്നത്. ഇരുവരും ചാനലിലെ പ്രൈം ടൈം ചർച്ച അവതാരകരുമാണ്. മാതൃഭൂമി വിടുന്ന സ്മൃതി മീഡിയ വണ്‍ ചാനലിലേക്ക് പോകുമെന്നാണ് റിപ്പോർട്ട് അവകാശപ്പെടുന്നത്. മീഡിയ വൺ ചാനലിൽ സീനിയർ കോർഡിനേറ്റിംഗ് എഡിറ്ററായിട്ടായിരിക്കും സ്മൃതി ജോയിന്‍ ചെയ്യുക.

റെയിബാന്‍ ഗ്ലാസുവെച്ച് മഞ്ജുവേച്ചി: തരംഗമായി മഞ്ജുവാര്യരുടെ പുതിയ ചിത്രം

ചാനലിലെ മുതിർന്ന മാധ്യമപ്രവർത്തകരായ ഉണ്ണി ബാലകൃഷ്ണനും, വേണു ബാലകൃഷ്ണനും

ചാനലിലെ മുതിർന്ന മാധ്യമപ്രവർത്തകരായ ഉണ്ണി ബാലകൃഷ്ണനും, വേണു ബാലകൃഷ്ണനും അടുത്തിടെ മാതൃഭൂമിയില്‍ നിന്നും പുറത്ത് പോയിരുന്നു. പതിനഞ്ച് വര്‍ഷത്തോളം ഏഷ്യനെറ്റ് ന്യൂസില്‍ പ്രവര്‍ത്തിച്ചതിന് ശേഷ ന്യൂസ് തലവനായിട്ടായിരുന്നു ഉണ്ണി ബാലകൃഷ്ണന്‍ മാതൃഭൂമിയില്‍ എത്തിയത്. ചാനലിന്റെ തുടക്കം മുതല്‍ ചീഫ് ഓഫ് ന്യൂസായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

മാനേജ്മെന്റുമായിട്ടുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ഉണ്ണി ബാലകൃഷ്ണന്‍

മാനേജ്മെന്റുമായിട്ടുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ഉണ്ണി ബാലകൃഷ്ണന്‍ ചാനല്‍ വിട്ടതെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഉണ്ണി ബാലകൃഷ്ണന്റെ രാജിക്ക് പിന്നാലെ പ്രൈം ടൈം അവതാരകന്‍ കൂടിയായ വേണു ബാലകൃഷ്ണനെ സ്ഥാപനത്തിൽ നിന്നും പുറത്താക്കിയിരുന്നു.മാതൃഭൂമി ന്യൂസ് ചാനലിന്റെ തുടക്കം മുതല്‍ പ്രൈം ടൈം അവതാരകനായിരുന്നു വേണു ബാലകൃഷ്‌ണൻ.

മീഡിയ വണ്‍ എഡിറ്ററായിരുന്നു രാജീവ് ദേവരാജായിരുന്നു ഉണ്ണി ബാലകൃഷ്ണന് പകരമായി

മീഡിയ വണ്‍ എഡിറ്ററായിരുന്നു രാജീവ് ദേവരാജായിരുന്നു ഉണ്ണി ബാലകൃഷ്ണന് പകരമായി മാതൃഭൂമി ന്യൂസ് തലപ്പത്തേക്ക് എത്തിയത്. രാജീവ് ദേവരാജ് മീഡിയ വണ്‍ വിട്ടതോടെ അദ്ദേഹത്തിന് പകരക്കാനായിട്ട് ചാനലിന്റെ എഡിറ്റർ സ്ഥാനത്ത് എത്തിയത് പ്രമോദ് രാമനായിരുന്നു

അഭിലാഷ് മോഹന് പകരക്കാരിയുടെ റോളിലാവും സ്മൃതി മീഡിയ വണ്ണില്‍ ജോയിന്‍ ചെയ്യുക.

അഭിലാഷ് മോഹന് പകരക്കാരിയുടെ റോളിലാവും സ്മൃതി മീഡിയ വണ്ണില്‍ ജോയിന്‍ ചെയ്യുക. ജനുവരിയോടെയായിരിക്കും അഭിലാഷ് മാതൃഭൂമിയില്‍ ചേരുക. വേണു ബാലകൃഷ്ണന്‍ ചാനല്‍ വിട്ട സാഹചര്യത്തില്‍ കൂടിയാണ് അഭിലാഷ് മോഹന്റെ മാതൃഭൂമി പ്രവേശനം. ചാനലിലെ പ്രൈം ടൈം ഡിബേറ്റിന്റെ പ്രധാന അവതാരകരിലോരാളായിട്ടാകും മാതൃഭൂമിയിലും അദ്ദേഹത്തെ കാണുക.

ചാനലിന്റെ പ്രൈംടൈം ചർച്ചയായ സ്പെഷ്യല്‍ എഡിഷന്‍ ഉള്‍പ്പടേയുള്ള പരിപാടികളിലെ അവതാരക

ചാനലിന്റെ പ്രൈംടൈം ചർച്ചയായ സ്പെഷ്യല്‍ എഡിഷന്‍ ഉള്‍പ്പടേയുള്ള പരിപാടികളിലെ അവതാരകരനായിരുന്നു അഭിലാഷ്. 2008 ജുലൈയിലാണ് അദ്ദേഹം കൈരടി ടിവിയില്‍ ജോയിന്‍ ചെയ്യുന്നത്. രണ്ട് വർഷത്തിന് ശേഷം കൈരളി വിട്ട അദ്ദേഹം 2010 ആഗസ്തില്‍ ഇന്ത്യാവിഷന്‍ ചാനലിലെത്തി. 2014 ജുലൈ വരെ ഇന്ത്യാവിഷനില്‍ തുടർന്ന അഭിലാഷ് മോഹന്‍ അതിന് ശേഷം നികേഷ് കുമാർ നേതൃത്വം നല്‍കുന്ന റിപ്പോർട്ടർ ചാനലിലെത്തി.

English summary
Journalists Smriti Paruthikkad and Manjush Gopal resign from Mathrubhumi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X