ബാലഗോകുലം പരിപാടിയിൽ കാവിവേഷത്തിൽ ജോയ് മാത്യു! വിമർശനവുമായി സോഷ്യൽ മീഡിയ
കോഴിക്കോട്: പൊതുകാര്യങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നിലപാട് പറയുന്ന അപൂര്‍വ്വം സിനിമാക്കാരില്‍ ഒരാളാണ് ജോയ് മാത്യു. സിപിഎമ്മിനേയും സംഘപരിവാറിനേയും വിമര്‍ശിക്കാറുള്ള ജോയ് മാത്യു പക്ഷേ ഇടതുപക്ഷ നിലപാടുകളോട് അനുഭാവം ഉള്ളയാള്‍ കൂടിയാണ്.
പഴയകാല നക്‌സലൈറ്റ് കൂടിയായ ജോയ് മാത്യു കഴിഞ്ഞ ദിവസം ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തത് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. ആര്‍എസ്എസിന്‌റെ കുട്ടികളുടെ സംഘടനയായ ബാലഗോകുലത്തെ പുകഴ്ത്തി സംസാരിച്ചതും വിമര്‍ശനങ്ങളുടെ മൂര്‍ച്ച കൂട്ടുന്നു.

ബാലഗോകുലം വേദിയിൽ
കഴിഞ്ഞ ദിവസം കോഴിക്കോട് തൊണ്ടയാട് ചിന്മയാഞ്ജലി ഹാളില്‍ നടന്ന ബാലഗോകുലം 43ാം സംസ്ഥാന വാര്‍ഷിക സമ്മേളനത്തില്‍ ഉദ്ഘാടകനായിട്ടാണ് ജോയ് മാത്യു പങ്കെടുത്തത്. ഉദ്ഘാടന പ്രസംഗത്തില്‍ ആര്‍എസ്എസ് സംഘടനയെ പുകഴ്ത്താനും പഴയ വിപ്ലവകാരി മറന്നില്ല. വ്യത്യസ്ത അഭിപ്രായങ്ങള്‍ വെച്ച് പുലര്‍ത്തുന്നവരെ മാനിക്കുന്ന സംഘടനയാണ് ബാലഗോകുലം എന്നാണ് ജോയ് മാത്യു പരിപാടിയില്‍ അഭിപ്രായപ്പെട്ടത്.

വിമർശകർക്ക് മറുപടി
തുറസ്സായ മനസ്സിനെ, എതിരഭിപ്രായങ്ങളെ പോലും മാനിക്കുന്ന ബാലഗോകുലത്തെ അനുമോദിക്കുന്നതായും ജോയ് മാത്യു പറഞ്ഞു. താന്‍ എന്തിന് ബാലഗോകുലം പരിപാടിയുടെ ഉദ്ഘാടനകനായി എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഇതെന്നും ജോയ് മാത്യു പറയുകയുണ്ടായി. കാവി നിറത്തിലുള്ള വസ്ത്രം ധരിച്ചായിരുന്നു ജോയ് മാത്യു പരിപാടിയില്‍ പങ്കെടുത്തത്.

നക്സലുകൾ ഇങ്ങനെയാണ്
ഇതും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഫാസിസത്തിനെതിരെ സംസാരിക്കാൻ പോയതാണെന്നും പുതിയ മേച്ചിൽപുറം തേടിയുള്ള യാത്രയാണെന്നുമുള്ള പരിഹാസങ്ങളും ജോയ് മാത്യുവിനെതിരെ സോഷ്യൽ മീഡിയ മുന്നോട്ട് വെയ്ക്കുന്നു. ഞാൻ എന്നെ തന്നെ വിളിക്കുന്നത് നക്സൽ എന്നാണ്. നക്സലുകൾ അങ്ങനെയാണ് ഫാസിസത്തെ മടയിൽ പോയി നേരിടും. ജോയ് സേട്ടൻ ഇസ്‌തം എന്നാണ് രാഹുൽ പശുപാലന്റെ പരിഹാസം.

പുലിമടയിൽ പോർമുഖം
ഫാഷിസത്തോടുള്ള സന്ധിയില്ലാത്ത പോരാട്ടം നിരന്തരമായ ആശയ സംവാദത്തിലൂടെ മാത്രമേ സാധ്യമാകൂ. തോക്കിൻ കുഴലിന് സാധിക്കാത്തത് ഡയലോഗുകൾക്ക് സാധിച്ചെന്നിരിക്കും. മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു എക്സ് റാഡിക്കൽ റവല്യൂഷണറി സഞ്ചരിച്ചെന്നുമിരിക്കും. പുലിമടയിൽ പോയി പോർമുഖം തുറന്ന ജോയേട്ടന് അഭിവാദ്യങ്ങൾ. കുപ്പായക്കളർ വരെ സന്ദർഭോചിതം! കലക്കി എന്നാണ് മാധ്യമപ്രവർത്തകൻ സുജിത്ത് ചന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്.

വല്യ ബുദ്ധി ജീവി ആണെന്നാണ് ഭാവം
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പേജിലും ആളുകൾ വിമർനവുമായി എത്തിയിട്ടുണ്ട്. ചില പ്രതികരണങ്ങൾ ഇങ്ങനെയാണ്: വർഗീയതയെ പ്രേതിരോധിക്കുന്നതിന്റെ ഭാഗമായിട്ടാണോ, മറ്റൊരു വർഗീയ സംഘടനയായ RSS ന്റെ റിക്രൂട്ടിങ് ഏജൻസി ആയ ബാലഗോകുലത്തിൽ അതിഥിയായി താങ്കൾ പോയത് ??? വാക്കൊന്നു പ്രവർത്തി വേറൊന്ന്. എന്നിട്ടു വല്യ ബുദ്ധി ജീവി ആണെന്നാണ് ഭാവം എന്നാണ് ഒരാളുടെ കമന്റ്.

ഇങ്ങനേം ഫെയ്മസ് ആവാം
സൂക്‌ഷിച്ചു നോക്കണ്ടടാ ഉണ്ണി ഇത് ഞാൻ അല്ല .jpg ഫാസിസത്തെ അതിന്റെ മടയിൽ പോയി നേരിടുന്ന ഊച്ചാളി ജോയ്.. ( കേരളം കണ്ട ഏറ്റവും വല്യ വിപ്ലവകാരി ) എന്നും കൂടി അദ്ദേഹം പറയാൻ പറഞ്ഞു.ജോയേട്ടാ ഇത് കണ്ടിന്യൂ ചെയ്യണം ജയശങ്കർ വക്കീലൊക്കെ ഫേയ്‌മസായത് ഇങ്ങനെയാ എന്നാണ് മറ്റൊരാൾ പരിഹസിച്ചിരിക്കുന്നത്.












Click it and Unblock the Notifications