Get Updates
Get notified of breaking news, exclusive insights, and must-see stories!

'താരങ്ങളെ ആരാധിക്കുന്ന ആളല്ല ഞാൻ, ക്രിമിനൽ കേസിൽ പ്രതിയായവർക്ക് അമ്മയിൽ മത്സരിക്കാൻ തടസമില്ല; ജോയ് മാത്യു

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന് വ്യക്തമാക്കി സംവിധായകനും നടനുമായ ജോയ് മാത്യു. ഓഗസ്‌റ്റിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച താരം മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയവർ സംഘടനയുടെ നെടുംതൂണായി എല്ലാക്കാലവും ഒപ്പമുണ്ടാവുമെന്നും പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ക്രിമിനൽ കേസുകളിൽ പ്രതികളായി എന്നത് കൊണ്ട് ആരോടും മത്സരിക്കരുതെന്ന് പറയാൻ കഴിയില്ലെന്നും സംഘടനയിൽ അങ്ങനെയൊരു നിയമം ഇല്ലെന്നും ജോയ് മാത്യു ചൂണ്ടിക്കാട്ടി. 'മത്സരിക്കാനാണ് ആലോചിക്കുന്നത്. അങ്ങനെ ആരും മാറി നിൽക്കേണ്ട കാര്യമൊന്നുമില്ല. സംഘടനയുടെ ബൈലോയിൽ അങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ല. നിങ്ങളൊരു ക്രിമിനൽ കേസിൽ പ്രതിയായത് കൊണ്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ലെന്നൊന്നും പറഞ്ഞിട്ടില്ല' ജോയ് മാത്യു പറയുന്നു.

ammajoymathew

അതൊക്കെ അവരവർക്ക് തോന്നേണ്ട കാര്യമാണ്. മനസാക്ഷിക്ക് അനുസരിച്ചുള്ള തീരുമാനമാണ് എടുക്കേണ്ടത്. അങ്ങനെയാണ് പലരും ചെയ്യാറുള്ളത്. ജനാധിപത്യ രീതിയിലുള്ള, നല്ലൊരു ഭരണം കാഴ്‌ചവയ്ക്കണം. അതാണ് ശരിക്കും വേണ്ടത്. നമ്മൾ പറയുന്നത് പോലെ നമ്മുടെ വിശ്വാസ്യത മോശമാവാതെ നോക്കുക. തൊട്ടതിനും പിടിച്ചതിനും ഒക്കെ ആക്രമിക്കപ്പെടാം, കേസുകൾ വരാം. അതുകൊണ്ട് ഒഴുക്കിനെതിരെ നീന്തി ശക്തമായി മുന്നോട്ട് പോവുന്ന ഒരു ഭരണ സമിതി വേണം; അദ്ദേഹം പറഞ്ഞു.

ട്രേഡ് യൂണിയൻ സ്വഭാവത്തിലേക്ക് അമ്മ എന്ന സംഘടന മാറേണ്ടതില്ല. കാരണം ഇതൊരു ചാരിറ്റബിൾ ഓർഗനൈസേഷനാണ്. ഇതെങ്ങനെ ഒരു ട്രേഡ് യൂണിയൻ സ്വഭാവത്തിലേക്ക് മാറും? ഇതിനൊരിക്കലും യൂണിയൻ സ്വഭാവം ഉണ്ടാവില്ല. ട്രേഡ് യൂണിയൻ വേറെ ഉണ്ടാക്കും. തൊഴിലെടുക്കുന്നവർ മുൻനിരയിൽ ഉള്ള സംഘടനയാണെങ്കിൽ ഞാനും അതിനൊപ്പം ഉണ്ടാവും. അല്ലാതെ ഒരാളെ പുറത്തു നിന്ന് ഇറക്കുമതി ചെയ്‌ത്‌ നേതാവാക്കിയിട്ട് ഒരു കാര്യവുമില്ല; ജോയ് മാത്യു നിലപാട് വ്യക്തമാക്കി.

ഞാൻ അങ്ങനെ താരങ്ങളെ ആരാധിക്കുന്ന ഒരു മനുഷ്യൻ ഒന്നുമല്ല. ഒരാൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് ഈ കഴിവുകൾ ഉണ്ടായിരിക്കാം. മോഹൻലാൽ ഇല്ലെന്ന് പറയുമ്പോഴും അത് ഔദ്യോഗിക സ്ഥാനത്ത് നിന്ന് മാത്രമാണ്. മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും അമ്മയുടെ നെടുംതൂണുകളായി എല്ലാക്കാലവും ഉണ്ടാവും. അവർ നമ്മുടെ രക്ഷാധികാരികളാണ്. ഇവരെ മാറ്റി നിർത്തിയിട്ട് സംഘടനയുടെ ഒരു പാനലിനും ഭരണസമിതിക്കും നിൽക്കാൻ കഴിയില്ല; അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കാനുള്ള നടപടികൾ കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. ഈ മാസം 24നാണ് പത്രിക സമർപ്പണത്തിനുള്ള അവസാന തീയതി. തുടർന്ന് ജൂലൈ 31ന് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കും. ഓഗസ്‌റ്റ് 15നാണ് തിരഞ്ഞെടുപ്പ്. അമ്മയുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർ എന്നീ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

മറ്റ് സംഘടനകളിൽ ഭാരവാഹിത്വം ഇല്ലാത്ത ആളുകൾക്ക് മാത്രമാണ് അമ്മയുടെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയുകയുള്ളൂ. മാർച്ച് 31 വരെ സംഘടനയിൽ കുടിശ്ശിക ഇല്ലാത്ത ആജീവനാന്ത അംഗങ്ങൾക്ക് ആർക്ക് വേണമെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിക്കാം. ആരാവും മോഹൻലാലിന്റെ പകരക്കാരനായി എത്തുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. യുവതാരങ്ങളുടെ പേരുകളാണ് കൂടുതലായും ഉയർന്ന് കേൾക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+