പെണ്‍കുട്ടികള്‍ രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ കുനിഞ്ഞ് നില്‍ക്കരുത്, അധിക്ഷേപിച്ച് ജോയ്സ് ജോര്‍ജ്
ഇടുക്കി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങളുമായി ഇടതുപക്ഷത്തിന്റെ മുന്‍ എംപി ജോയ്സ് ജോര്‍ജ്. പെണ്‍കുട്ടികള്‍ രാഹുലിന്റെ മുന്നില്‍ വളഞ്ഞും കുനിഞ്ഞും നില്‍ക്കരുതെന്നാണ് ജോയ്സ് ജോര്‍ജ് അധിക്ഷേപിച്ചത്. വലിയ വിവാദമായിരിക്കുകയാണ് ഈ പ്രസ്താവന. രാഹുല്‍ വിദ്യാര്‍ത്ഥിനികളുമായി കോളേജില്‍ വെച്ച് നടത്തുന്ന സംവാദങ്ങളെ കുറിച്ചായിരുന്നു ജോയ്സ് ജോര്‍ജിന്റെ പരാമര്‍ശം. നേരത്തെ ഇടുക്കിയില്‍ പ്രചാരണത്തിനെത്തിയ രാഹുല്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ തൃശൂരില്‍ നടത്തിയ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

പെണ്‍കുട്ടികള്‍ ഒരിക്കലും രാഹുലിന് മുന്നില്‍ കുനിഞ്ഞ് നില്‍ക്കരുത്. അയാള്‍ കല്യാണം കഴിക്കാത്തയാളാണെന്ന കടുത്ത പരാമര്‍ശവും ജോയ്സ് ജോര്‍ജ് നടത്തി. പ്രസ്താവനയെ കൈയ്യടിയോടെ സദസ്സ് പിന്താങ്ങിയത് അതിലും വലിയ അദ്ഭുതമായിരുന്നു. ഇടുക്കിയിലെ ഇരട്ടയാറിലെ എല്‍ഡിഎഫ് പ്രചാരണ യോഗത്തിലാണ് ഈ വിവാദ പ്രസംഗമുണ്ടായത്. അതേസമയം ജോയ്സ് ജോര്‍ജിന്റെ അശ്ലീല പരാമര്‍ശത്തിനെതിരെ പരാതി നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ഡിജിപിക്ക് പരാതി നല്‍കുമെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറും വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചതിനുള്ള മറുപടി നല്‍കവേയാണ് ജോയ്സ് ജോര്‍ജിന്റെ പ്രസംഗം വിവാദമായത്. ജോയ്സ് മ്ലേച്ഛനാണ്. അദ്ദേഹമത് തെളിയിച്ചിരിക്കുകയാണ്. അവനവന്റെ ഉള്ളിലുള്ള അശ്ലീലമാണ് പുറത്തുവരുന്നതെന്നും ഡീന്‍ പറഞ്ഞു. അതേസമയം പ്രചാരണ രംഗം കൊഴുപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ദേശീയ നേതാക്കള്‍ കൂടുതലായി കേരളത്തിലേക്ക് എത്തും. പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിലെത്തും. പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് കാലത്ത് ആദ്യവരവ് തെക്കന്‍ കേരളത്തിലേക്കാണ്.
ദ്വിദിന പ്രചാരണ പരിപാടികള്‍ക്കായിട്ടാണ് പ്രിയങ്ക സംസ്ഥാനത്തെത്തുന്നത്. രാവിലെ പത്തരയോടെ അവര്‍ എത്തും. കായംകുളം മണ്ഡലത്തിലെ പൊതുപരിപാടികളില്‍ അവര്‍ ആദ്യം പങ്കെടുക്കും. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ആദ്യ ദിവസത്തെ പര്യടനം. വലിയതുറയില്‍ റോഡ് ഷോയിലും പങ്കെടുക്കും. തൃശൂര്‍ എറണാകുളം ജില്ലകളിലായി നാളെ പര്യടനം ഉണ്ട്. കൊല്ലത്ത് പിസി വിഷ്ണുനാഥ് മത്സരിക്കുന്ന കുണ്ടറയിലും ബിന്ദു കൃഷ്ണയുടെ കൊല്ലത്തും അവര്‍ പ്രചാരണത്തിനുണ്ടാവും. കെ മുരളീധരന് ബിജെപിക്കെതിരെ രംഗത്തുള്ള നേമത്തും അവരുടെ സജീവ പ്രചാരണമുണ്ടാവും.
Recommended Video
-
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
ഇത്തവണത്തെ താരം ‘ചുവർബോട്ട്’; എഐ അടക്കം പ്രചാരണം ഹൈടെക് -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
മാങ്ങ വിൽക്കാനും കൃഷി ചെയ്യാനും അറിയാമെന്ന് അഖിൽ മാരാർ; നിലപാട് ഇല്ലല്ലോയെന്ന് പരിഹാസം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"











Click it and Unblock the Notifications