Get Updates
Get notified of breaking news, exclusive insights, and must-see stories!

'സിനിമയിൽ ഇടപെടില്ല, മതത്തിൽ ഇടപെടാം, ഇരട്ടത്താപ്പിന്റെ പേരാണ് കേരള ബിജെപി'; ആഞ്ഞടിച്ച് ജെഎസ്‌കെ സംവിധായകൻ

കൊച്ചി: ഛത്തീസ്‌ഗഢിലെ കന്യാസ്ത്രീകളുടെ അറസ്‌റ്റിന് പിന്നാലെ ഉണ്ടായ സംഭവ വികാസങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി കേരള ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ജെഎസ്‌കെ സിനിമയുടെ സംവിധായകൻ പ്രവീൺ നാരായണൻ. സിനിമയുമായി ബന്ധപ്പെട്ട സെൻസർ വിവാദത്തിൽ പ്രതികരിക്കാനോ ഇടപെടാനോ തയ്യാറാവാത്ത കേരള ബിജെപി ഈ വിഷയത്തിൽ ഇടപെട്ട രീതി ചൂണ്ടിക്കാട്ടിയാണ് പ്രവീൺ നാരായണന്റെ വിമർശനം.

സിനിമയിലോ കലയിലോ ഉണ്ടാവുന്ന പ്രശ്‌നങ്ങളിൽ ഇടപെടാൻ അവർ തയ്യാറല്ലെന്നും എന്നാൽ മതത്തിന്റെ കാര്യത്തിൽ ഇടപെടുന്നുവെന്നും സംവിധായകൻ തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആരോപിച്ചു. വോട്ട് ചെയ്യുന്ന എല്ലാവരും ഇതൊക്കെ കാണുന്നുണ്ടെന്നും എല്ലാ വിഷയങ്ങളിലും ഇടപെടുന്ന ബിജെപി എന്തുകൊണ്ടാണ് സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇടപെടാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു.

jskdirectormovie

പ്രവീൺ നാരായണന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം:

ഇരട്ടത്താപ്പിന് മറ്റൊരു പേരുണ്ടെങ്കിൽ അതാണ് ഭാരതീയ ജനതാ പാർട്ടി ഓഫ് കേരള, കന്യാസ്ത്രീകൾക്ക് നീതി നേടി കൊടുക്കുവാനായിട്ട് ഏതറ്റം വരെയും പോകും... കഴിഞ്ഞ ഒരു മണിക്കൂറിനുള്ളിൽ സംസ്ഥാന പ്രസിഡന്റിന്റെ സോഷ്യൽ മീഡിയ ഹാൻഡിലിൽ നിന്നും കന്യ സ്ത്രീ വിഷയത്തിൽ വന്ന പോസ്റ്റുകളുടെ എണ്ണം അഞ്ചോ അതിലേറെയോ ആണ്...

നല്ലതാണ് സർ, ഈ കഴിഞ്ഞ മാസം ഞങ്ങളുടെ സിനിമയുമായി ബന്ധപ്പെട്ട സെൻസർ ബോർഡ് വിഷയത്തിൽ, വിവാദം തുടങ്ങി രണ്ട് ദിവസം കഴിഞ്ഞ് ബിജെപി സംസ്ഥാന പ്രസിഡന്റിനോട് ഈ വിഷയത്തിലെ അഭിപ്രായം ചോദിച്ചപ്പോൾ, അങ്ങിനൊരു വിഷയം ഉണ്ടോ? ഞാൻ അറിഞ്ഞിട്ടില്ല..!!!
പഠിച്ചിട്ട് പ്രതികരിക്കാം....!! പിന്നെ പറഞ്ഞു സിനിമയുടെ കാര്യത്തിൽ പാർട്ടി ഇടപെടുന്നത് ശരിയല്ലെന്ന്...!!

പാർട്ടിക്ക് കലാപരമായ കാര്യങ്ങളിൽ ഇടപെടാൻ പറ്റില്ല, പക്ഷേ മതത്തിന്റെ കാര്യത്തിൽ ഇടപെടാം...ഒരൊറ്റ മണിക്കൂർ കൊണ്ട് അനൂപ് ആന്റണിയെ ഛത്തീസ്ഗഡിലേക്ക് അയക്കാനും മാത്രം കേരള ബിജെപിയേ അൾത്താരയിൽ കുമ്പിട്ടിരുത്തുന്നത് എന്താണ്? ഈ നാട്ടിൽ നടക്കുന്ന മുള്ളു മുരിക്കു കോടാലി വെക്കുന്ന സകല കാര്യങ്ങളിലും ഇടപെടുന്ന രാജ്യം ഭരിക്കുന്ന പാർട്ടി എന്തുകൊണ്ടാണ് ജാനകി വി vs സെൻസർ ബോർഡ് വിഷയത്തിൽ നിന്നും മാറി നിന്നത്?

ഈ നാട്ടിൽ ജനിച്ചു പോയി എന്നൊരു തെറ്റ് കൊണ്ട് ജീവിക്കേണ്ടി വരുന്ന ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ മനുഷ്യനായി ജീവിക്കാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചു പോവുകയാണ് സർ. എന്നാണ് സർ നിങ്ങളൊക്കെ, ഞങ്ങളെ മനുഷ്യരായി കാണാൻ തുടങ്ങുന്നത്... ദീപസ്‌തംഭം മഹാശ്ചര്യം നമുക്കും വേണം പത്ത് വോട്ട്.....ജെഎസ്‌കെയിൽ അഡ്വ :ഡേവിഡ് ആബേൽ പറയുന്നത് പോലെ.... വോട്ട് ചെയ്യുന്ന ജനം എല്ലാം കാണുന്നുണ്ട്....

ജെഎസ്‌കെ സെൻസർ വിവാദം

സുരേഷ് ഗോപിയേയും അനുപമ പരമേശ്വരനെയും പ്രധാന കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ സംവിധാനം ചെയ്‌ത ചിത്രമായിരുന്നു ജെഎസ്‌കെ അഥവാ ജാനകി vs സ്‌റ്റേറ്റ്. ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ടായിരുന്നു വിവാദം ഉടലെടുത്തത്. ഹിന്ദു മതത്തിലെ പ്രധാന പുരാണ കഥാപാത്രവും, ദേവിയുമായി കണക്കാക്കുന്ന സീതയുടെ മറ്റൊരു പേരായ ജാനകി എന്നതിനാൽ ആയിരുന്നു സെൻസർ ബോർഡ് ഇതിനെതിരെ രംഗത്ത് വന്നത്.

പിന്നീട് എട്ടോളം വെട്ടലുകളും കഥാപാത്രത്തിന്റെ പേരിലെയും ടൈറ്റിലെയും മാറ്റങ്ങളും ഒക്കെ വരുത്തിയ ശേഷമാണ് സിനിമ പ്രദർശനത്തിന് എത്തിയത്. സിനിമാ സംഘടനകൾ മുഴുവൻ സെൻസർ ബോർഡ് തീരുമാനത്തിനെതിരെ രംഗത്ത് വന്നിരുന്നു. അഭിനേതാക്കളുടെ സംഘടനയായ അമ്മ, ഫെഫ്‌ക തുടങ്ങിയവ പരസ്യമായി ഇതിനെ തള്ളുകയും ചെയ്‌തിരുന്നു.

എന്നാൽ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ സുരേഷ് ഗോപിയുടെ ചിത്രം ആയിരുന്നിട്ട് കൂടി വിഷയത്തിൽ പ്രതികരിക്കാൻ കേരള ബിജെപി ഘടകം തയ്യാറായിരുന്നില്ല. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടക്കമുള്ളവർ ഇതിനെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുകയാണ് ചെയ്‌തത്. സുരേഷ് ഗോപിയും പ്രതികരിക്കാൻ തയ്യാറായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+