കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫ് ബന്ധം തുടരില്ലെന്ന് ജെഎസ്എസ്, അറിഞ്ഞില്ലെന്ന് ഗൗരിയമ്മ, രാജന്‍ ബാബുവിനെ പുറത്താക്കി!!

Google Oneindia Malayalam News

ആലപ്പുഴ: എല്‍ഡിഎഫുമായുള്ള ബന്ധം ഉപേക്ഷിക്കാനൊരുങ്ങി ജെഎസ്എസ്. ഇക്കാര്യം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. ഇത് സംബന്ധിച്ച തീരുമാനമായി. മുന്നണിയില്‍ ഉള്‍പ്പെടുത്താതെ എല്‍ഡിഎഫ് ഇത്രയും കാലം വഞ്ചിച്ചുവെന്നാണ് ജെഎസ്എസ് പറയുന്നു. അതേസമയം മാണി സി കാപ്പന് ശേഷം ഒരു പ്രമുഖ പാര്‍ട്ടി കൂടി എല്‍ഡിഎഫിനുള്ള പിന്തുണ പിന്‍വലിക്കാനാണ് ഒരുങ്ങുന്നത്. അതേസമയം യുഡിഎഫുമായി സഹകരിക്കുമോ എന്ന് ജെഎസ്എസ് വ്യക്തമാക്കിയിട്ടില്ല. നിലവില്‍ ഒരു മുന്നണിക്കും ജെഎസ്എസ് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.

1

കെആര്‍ ഗൗരിയമ്മ ജെഎസ്എസ് യോഗത്തില്‍ പങ്കെടുത്തില്ല. അതേസമയം ഗൗരിയമ്മയുടെ ബന്ധുവും സംസ്ഥാന വൈസ് പ്രസിഡന്റുമായി പിസി ബീനാകുമാരി അടക്കം മൂന്ന് പേര്‍ എല്‍ഡിഎഫ് വിടുന്നതിനോട് വിയോജിപ്പ് അറിയിച്ചു. നേരത്തെ തന്നെ ജെഎസ്എസിനുള്ളില്‍ എല്‍ഡിഎഫ് വിടണമെന്ന് ഒരു വിഭാഗം പറഞ്ഞിരുന്നു. ഗൗരിയമ്മ ജെഎസ്എസ് നേതൃനിരയില്‍ മാറിയതോടെ ഈ തീരുമാനം നടപ്പാകുന്നത് എളുപ്പമാകുകയായിരുന്നു. അതേസമയം എല്‍ഡിഎഫിന്റെ തീരുമാനത്തിനായി കാത്തിരിക്കണമെന്നായിരുന്നു വിയോജിച്ചവര്‍ പറഞ്ഞത്.

ഗൗരിയമ്മയുടെ നേതൃത്വത്തില്‍ ജെഎസ്എസ് യുഡിഎഫുമായുള്ള ബന്ധം ഉപേക്ഷിച്ച് എല്‍ഡിഎഫുമായി സഹകരിക്കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് സമാന്തര ജെഎസ്എസ് രൂപീകരിച്ച് പോയ രാജന്‍ ബാബുവാണ് നിലവില്‍ ജനറല്‍ സെക്രട്ടറി. നേരത്തെ സംസ്ഥാന സമ്മേളനത്തില്‍ ഗൗരിയമ്മയെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയാണ് രാജന്‍ ബാബു ആ സ്ഥാനത്തെത്തിയത്. നിലവില്‍ ഗൗരിയമ്മയാണ് സംസ്ഥാന പ്രസിഡന്റ്. അതേസമയം രാജന്‍ ബാബുവിനെ പുറത്താക്കിയതായി ഗൗരിയമ്മ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

എല്‍ഡിഎഫ് വിടാനുള്ള തീരുമാനം രാജന്‍ ബാബു സ്വമേധയാ എടുത്തതെന്നാണ് ഗൗരിയമ്മ ആരോപിക്കുന്നത്. ഇതോടെയാണ് അദ്ദേഹത്തെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് പുറത്താക്കിയിരിക്കുന്നത്. ഗൗരിയമ്മയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജെഎസ്എസ് എല്‍ഡിഎഫ് സഹകരണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ജെഎസ്എസില്‍ നിന്ന് വിട്ട ശേഷം യുഡിഎഫിലും എന്‍ഡിഎയിലുമൊക്കെ പ്രവര്‍ത്തിച്ച രാജന്‍ ബാബുവിനെയും കൂടെയുള്ളവരെയും നിരുപാധികമാണ് പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തത്. അവരെ ഇപ്പോള്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് പുറത്താക്കിയെന്നും ഗൗരിയമ്മ പറഞ്ഞു.

English summary
jss ends supporting ldf says they continuesly avoid party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X