'ഇളം കാറ്റിൽ തേങ്ങാ കുലകൾ ആടും, അപ്പോ തെങ്ങും ആടും', സംവിധായകൻ ജൂഡ് ആന്തണിക്ക് ട്രോൾ
കൊച്ചി: ഒരു തെങ്ങിന്റെ ആട്ടം കൊണ്ട് പുലിവാൽ പിടിച്ചിരിക്കുകയാണ് സംവിധായകനും നടനുമായ ജൂഡ് ആന്തണി ജോസഫ്. റോഡരികിൽ ഉളള ഒരു തെങ്ങ് കാറ്റിൽ വല്ലാതങ്ങ് ആടുന്നത് കണ്ട് ജൂഡ് ഒരു അപകട സൂചനയെന്നോണം വീഡിയോ ചിത്രീകരിച്ചു, ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ഇതോടെ ആളുകൾ ജൂഡിനെ ട്രോളി രംഗത്ത് വന്നിരിക്കുകയാണ്. ഉയരമുളള തെങ്ങ് ആടുന്നത് ഇതുവരെ കണ്ടിട്ടില്ലേ എന്നാണ് കമന്റുകളിലെ പരിഹാസം.

ജൂഡ് ആന്തണി ജോസഫ് ഫേസ്ബുക്കിലിട്ട കുറിപ്പ് ഇങ്ങനെ: ' വൈക്കം പോകുന്ന വഴിയിൽ ഇന്ന് കണ്ട കാഴ്ചയാണ്. എപ്പോൾ വേണമെങ്കിലും വീഴാവുന്ന രീതിയിൽ ആടി നിൽക്കുന്ന ഈ തെങ്ങു. അജിമന്ദിരം എന്ന വീട്ടുകാരുടെയാണ് തെങ്ങു , ഞാൻ അവിടെ കയറിയപ്പോൾ ആളില്ലായിരുന്നു . അയൽവീട്ടിലും സമീപത്തെ കടയിലും കാര്യം പറഞ്ഞിട്ടുണ്ട് . സമീപവാസികൾ ആരേലും ഇതൊന്ന് ഫോളോ അപ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു'.

ജൂഡിന്റെ പോസ്റ്റിന് ലഭിച്ച ചില കമന്റുകൾ ഇങ്ങനെ:
* 'ഈ മുൻകരുതൽ നിരീക്ഷണത്തെ തള്ളിക്കളയുന്നതല്ല. സാധാരണ ഇത്രയുമധികം ഉയരമുള്ള തെങ്ങുകൾക്ക് ഇങ്ങനെ ഒരു ആട്ടം സ്വാഭാവികമല്ലേ?'
* 'ഏറെക്കുറെ, തെങ്ങും തേങ്ങാക്കുലകളും കരിക്കിൻകുലകളുമൊക്കെ ആടാനുള്ളതാണ്. തലേൽ തേങ്ങയോ തെങ്ങോ വീഴാതെ എത്ര ആടിയാലും സാരോല്ല. വീട്ടാരെ കാണാഞ്ഞ സ്ഥിതിക്ക് ജൂഡേട്ടൻ തെങ്ങിനെ ഒന്ന് ഫീഷണിപ്പെടുത്തിയാൽ മതിയായിരുന്നു തേങ്ങ വല്ലോം തലേലിട്ടിട്ടുണ്ടേൽ തട്ടിക്കളേം പന്നീന്ന്...'

* 'ഞാൻ ആദ്യമായി കാണുകയാ ആടുന്ന തെങ്ങ്. വാഴയുടെ പവറിൽ തെങ്ങിനെ കണ്ടതാണ്.. മൂപ്പര്'
* 'ഇളം കാറ്റിൽ തേങ്ങാ കുലകൾ ആടും, ഞാൻ പറഞ്ഞതല്ല കല്യാണരാമൻ സിനിമയിൽ ഇന്നസെൻ്റ് പാടിയത് ആണ്, അപ്പോൾ സ്വാഭാവികമായും തെങ്ങും ആടും'
* 'അയൽവീട്ടിൽ കയറി 'കാര്യം' പറഞ്ഞപ്പോൾ അവരുടെ മുഖം ശ്രദ്ധിച്ചാരുന്നോ'?

* 'നിങ്ങള്‍ ആദ്യമായിട്ടാണോ ഉയരമുള്ള തെങ്ങ് കാണുന്നത് ? -ഇത്രയും ഉയരം ഉള്ള തെങ്ങ് ആടുന്നത് കണ്ടിട്ട് എന്തോ അത്ഭുതം പോലെ തോന്നുന്നതില്‍ ആണ് അത്ഭുതം. NB: അതിന്റെ ചുവടു ദുര്‍ബലം ആണ് വീണേക്കും എന്ന് തോന്നി എന്ന പരാമര്‍ശമോ വിഡിയോയോ ആയിരുന്നെങ്കില്‍ പറയുന്നത് ഒരിത് ഉണ്ടായേനെ'

* 'ആ തെങ്ങ് നല്ല പച്ച തെങ്ങാണ്... പേടിക്കാനില്ല എന്ന് പറയാൻ പറ്റില്ല... അതും പറഞ്ഞിട്ട് അത് കെട്ടിമറിഞ്ഞ് വീണാൽ ജൂഡ് പറയും "ഞാനപ്പഴേ പറഞ്ഞില്ലേന്ന്. ഏതായാലും എന്റെ നിരീക്ഷണത്തിൽ തെങ്ങ് പവറാണ് ; വീഴാറായിട്ടില്ല - പക്ഷേ തേങ്ങ പലപ്പോഴുമായി കാറിന്റെ മെയിൻ ഗ്ലാസ് പൊട്ടിക്കാൻ ചാൻസ് ഉണ്ട്'.
* 'ആദ്യമായിട്ട് പുറത്തിറങ്ങിയത് കൊണ്ട് തോന്നുന്നതാ.. വേറെയും മരങ്ങൾ ഉണ്ട് ഇത് പോലെ ആടുന്നത് but അവയൊന്നും നമ്മൾ വിചാരിക്കുമ്പോൾ വീഴില്ല'
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications