Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒന്നു പോടാപ്പ, സാര്‍ എത്ര അലറിക്കുരച്ചാലും മലയാളി മാറില്ല'; സെന്‍കുമാറിന് മറുപടി

തിരുവനന്തപുരം: ടിപി സെന്‍കുമാറിനെ ഡിജിപി ആക്കിയത് താന്‍ ചെയ്ത മഹാ അപരാധമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുറന്നത് പറഞ്ഞത്. ഒരു മലയാളി ഉദ്യോഗസ്ഥന്‍ ഡിജിപി ആകട്ടെ എന്ന് കരുതിയാണ് അങ്ങനെയൊരു തിരുമാനമെടുത്തത്. എന്നാല്‍ അതിന്‍റെ തിക്ത ഫലം അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അതില്‍ കുറ്റബോധമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ചെന്നിത്തലയുടെ പ്രതികരണത്തിനുള്ള മറുപടി താന്‍ ഇന്ന് തരാം എന്നായിരുന്നു ടിപി സെന്‍കുമാര്‍ ഇതിന് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. വിഷയത്തില്‍ സെന്‍കുമാറിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

 ഒന്നു പോടാപ്പാ

ഒന്നു പോടാപ്പാ

സെന്‍കുമാര്‍ സാറിന്‍റെ മറുപടി വരുമെന്ന് പേടിച്ച് മുട്ടിടിച്ച് ഇരിക്കുകയാണ് പ്രതിപക്ഷനേതാവ്....!!!
ഇരിങ്ങാലക്കുടയിലോ ചാലക്കുടിയിലോ എങ്ങോ ആണത്രെ ആ മഹാസംഭവം നടക്കാന്‍ പോവുന്നത്.
ഒന്നു പോടപ്പ...

 ആത്മാര്‍ത്ഥമായിത്തന്നെയാണ്

ആത്മാര്‍ത്ഥമായിത്തന്നെയാണ്

സംഘിത്തരം എന്ന മനോരോഗം ബാധിച്ചയാളെയാണല്ലോ സംസ്ഥാന പൊലീസിന്‍റെ താക്കോല്‍ ഏല്‍പ്പിച്ചത് എന്നോര്‍ത്ത് മനസ്തപിക്കുന്നു എന്ന് ശ്രീ രമേശ് ചെന്നിത്തല പറഞ്ഞത് ആത്മാര്‍ഥതമായിത്തന്നെയാണ്.സൈക്കോസിസിന്‍റെ അവസ്ഥാന്തരങ്ങളില്‍ നന്നായി അഭിനയിക്കുന്ന സെന്‍കുമാരനെ തിരിച്ചറിയാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

 കേരളപൊലീസിന്‍റെ മാനം രക്ഷിച്ചത്

കേരളപൊലീസിന്‍റെ മാനം രക്ഷിച്ചത്

ഒരിക്കല്‍ പരസ്യമായി ഒരു പൊലീസുകാരന്‍റെ കോളറില്‍ കുത്തിപ്പിടിച്ചപ്പോളാണ് ദ്വന്ദവ്യക്തിത്വം ആദ്യം കേരളം കണ്ടത്. ഗംഗേ ! എന്ന മനോജ് ഏബ്രഹാമിന്‍റെ ഒറ്റവിളിയാണ് അന്ന് കേരളപൊലീസിന്‍റെ മാനം രക്ഷിച്ചത്.

 ഹിന്ദു രാഷ്ട്രമുണ്ടാക്കാനുള്ള ഓട്ടം

ഹിന്ദു രാഷ്ട്രമുണ്ടാക്കാനുള്ള ഓട്ടം

പിണറായി വിജയന്‍ ലോകനാഥ് ബെഹ്റയെ കൊണ്ടു നടക്കുന്നതുപോലെ ഡിജിപിയെ അടുക്കളപ്പുറത്തിരുത്തുന്ന പരിപാടി അന്നത്തെ ആഭ്യന്തരമന്ത്രിക്കില്ലായിരുന്നതുകൊണ്ട് ഈ ദ്വന്ദവ്യക്തിത്വം മനസിലാക്കാനും കഴിഞ്ഞില്ല. ഇപ്പോള്‍ ഹിന്ദു രാഷ്ട്രമുണ്ടാക്കാനുള്ള ഓട്ടത്തിലാണ് ബഹുമാനപ്പെട്ട മുന്‍ ഡിജിപി അദ്ദ്യേം.

 അപ്പന് വിളിക്കുന്നതില്‍ തെളിഞ്ഞ് നില്‍ക്കുന്നു

അപ്പന് വിളിക്കുന്നതില്‍ തെളിഞ്ഞ് നില്‍ക്കുന്നു

"മൃദുഭാവെ ദൃഢ കൃത്യേ" എന്ന സേനയുടെ ആപ്തവാക്യം അദ്ദേഹം നെഞ്ചേറ്റിയത് എങ്ങനെയെന്ന് മലയാളിക്ക് നന്നായി മനസിലായി."മൃദുഭാവം" ഇഷ്ടമില്ലാത്തവരുടെയെല്ലാം അപ്പനുവിളിക്കുന്നതില്‍ തെളിഞ്ഞുനില്‍ക്കുന്നു;

 വിഷം ചീറ്റലിലൂടെ പ്രകടമാണ്

വിഷം ചീറ്റലിലൂടെ പ്രകടമാണ്

"ദൃഢകൃത്യം" മുസ്ലീം വിരോധമെന്ന വിഷം ചീറ്റലിലൂടെ പ്രകടമാണ്.പക്ഷേ തെക്കുവടക്ക് എല്ലാ ജില്ലയിലും പോയി കാക്കിയിട്ടവരുടെ സല്യൂട്ട് വാങ്ങിയിട്ടും കെഎസ്ആര്‍ടിസി മുതല്‍ അണ്ടിക്കമ്പനി വരെ കൊണ്ടു നടന്നിട്ടും സെന്‍കുമാരന്‍ സാറിന് ഇപ്പോഴും പിടികിട്ടാത്ത ഒന്നുണ്ട്.

Recommended Video

cmsvideo
    സെന്‍കുമാറിന് അടപടലം ട്രോളുകള്‍ | Oneindia Malayalam
    മലയാളി മാറില്ല

    മലയാളി മാറില്ല

    അത് മലയാളിയുടെ മനസാണ്...സാര്‍ എത്ര അലറിക്കുരച്ചാലും മലയാളി മാറില്ല...സര്‍, ഇത് ഗുരുദേവന്‍റെ മണ്ണാണ്ണ്, മന്നത്തു പദ്മനാഭന്‍റെ മണ്ണാണ്ണ്
    നൂറു സെന്‍കുമാരന്‍മാര്‍ നൂറ്റാണ്ട് വിചാരിച്ചാലും മലയാളിയുടെ മനസിലെ മതേതരത്വത്തിന് , ജനാധിപത്യ ബോധത്തിന് ഒരു മാറ്റവും വരില്ല.....

    ഫേസ്ബുക്ക് പോസ്റ്റ്

    ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

    'ശിരസ് ഛേദിക്കും' അന്ന് സംഘപരിവാര്‍ ഭീഷണി; ജെഎന്‍യു വിഷയത്തില്‍ പ്രതികരിച്ച് ദീപിക

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+