Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിന്റെ തീപ്പൊരി പരിഭാഷകയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം, പിന്തുണ കണ്ട് അമ്പരന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: കേരളത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം കാണാന്‍ ആളുകള്‍ ഒഴുകിയെത്തുന്നതിന്റെ ഏറ്റവും പ്രധാന കാരണം ഒരു വനിതയാണ്. നേരത്തെ തന്നെ അവരെ എല്ലാവര്‍ക്കുമറിയാം. ജ്യോതി വിജയകുമാര്‍ ആണ് ആ തീപ്പൊരി പ്രാസംഗിക. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒന്നടങ്കം പിന്തുണയ്ക്കുന്ന അവരെ സ്ഥാനാര്‍ത്ഥിയാക്കാന്‍ വലിയ ചര്‍ച്ചകള്‍ നടക്കുകയാണ്. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ അവരുടെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയായി കഴിഞ്ഞു. എന്നാല്‍ ജ്യോതി ഇതുവരെ സ്ഥാനാര്‍ത്ഥിയാവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല.

സഞ്ചാരികളുടെ പറുദീസ, കാണാം സ്പിതി വാലിയിലെ ശൈത്യകാല ദൃശ്യങ്ങള്‍

1

രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ പ്രസംഗ വേദികളിലെല്ലാം പതിവ് പരിഭാഷകയാണ് ജ്യോതി വിജയകുമാര്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രാഹുലിന്റെ പ്രസംഗം ആശയച്ചോര്‍ച്ചയില്ലാതെ പരിഭാഷപ്പെടുത്തി നല്‍കുന്നത് ജ്യോതിയുടെ മിടുക്കാണ്. വട്ടിയൂര്‍ക്കാവിലോ ചെങ്ങന്നൂരിലോ ജ്യോതിയെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. ഇവിടെ രണ്ടും കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയിട്ടില്ല. സാധാരണ തോല്‍ക്കുന്ന സീറ്റുകളാണ് കോണ്‍ഗ്രസില്‍ വനിതകള്‍ക്ക് നല്‍കാറുള്ളത്. എന്നാല്‍ ജ്യോതിക്ക് മികച്ച ജനപിന്തുണയുള്ളത് കൊണ്ട് ഈ രണ്ട് മണ്ഡലത്തില്‍ എവിടെ നിര്‍ത്തിയാലും വിജയിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതുന്നുണ്ട്.

Recommended Video

cmsvideo
    രാഹുലിന്റെ കടൽ യാത്ര, ചിലവിട്ടത് മണിക്കൂറുകൾ | Oneindia Malayalam

    സ്ഥാനാര്‍ത്ഥിയാവുമോ എന്ന ചോദ്യങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞ് മാറുകയാണ് ജ്യോതി. കോണ്‍ഗ്രസ് നേതൃത്വം അവരുടെ സ്ഥാനാര്‍ത്ഥിത്വം സജീവമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് സമയത്തും ജ്യോതിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ആലോചന കോണ്‍ഗ്രസില്‍ നടന്നിരുന്നു. കെപിസിസി സെക്രട്ടറി കൂടിയാണ് ജ്യോതി. അതേസമയം ഇത്തവണ അവര്‍ക്ക് സീറ്റ് കിട്ടാനുള്ള സാധ്യത ശക്തമാണ്. യുവാക്കള്‍ക്കും വനികള്‍ക്കും കൂടുതല്‍ സീറ്റ് നല്‍കണമെന്നതാണ് രാഹുല്‍ ഗാന്ധിയുടെ നയം. ഇത് നടപ്പാക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിരായിരിക്കുകയാണ്.

    അതേസമയം രാഹുല്‍ ഗാന്ധി ജ്യോതിയുടെ പേര് നിര്‍ദേശിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. ആലപ്പുഴ നേതൃത്വത്തില്‍ ജ്യോതി സ്ഥാനാര്‍ത്ഥിയായി വരുന്നതില്‍ താല്‍പര്യമുണ്ട്. ചെങ്ങന്നൂരില്‍ ഇത്തവണ ജയിക്കേണ്ടതിനാല്‍ ജ്യോതിയെ തന്നെ ഇറക്കാനാണ് സാധ്യത. മികച്ച പ്രവര്‍ത്തനവും അവര്‍ക്ക് മുതല്‍ക്കൂട്ടായിട്ടുണ്ട്. മത്സരിച്ചാല്‍ ജയിപ്പിച്ചെടുക്കാന്‍ കോണ്‍ഗ്രസിന്റെ മികച്ച പ്രവര്‍ത്തനം തന്നെയുണ്ടാവും. രാഹുല്‍ ഗാന്ധിയുമായി വളരെ അടുപ്പമുള്ള നേതാവെന്ന പേരും അവര്‍ക്കുണ്ട്. അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികള്‍ വരുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം ജ്യോതി വിജയകുമാറിനെ ലക്ഷ്യമിട്ടാവാനും സാധ്യതയുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+