Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒറ്റപ്പെട്ട സംഭവം' എന്ന പ്രയോഗം ഇല്ലായിരുന്നെങ്കിൽ പിണറായിയും സിപിഎമ്മും വിഷമിച്ചു പോയേനെ: ചാമക്കാല

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പോലീസിനും സര്‍ക്കാറിനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. കസ്റ്റഡി മരണത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് 'ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. സംഭവിക്കാൻ പാടില്ലാത്തത് പൊലീസ് സേനയിൽ സംഭവിക്കരുത്' എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. കോസ്റ്റൽ പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ സംസാരിയ്ക്കുകയായിരുന്നു മുഖ്യമന്ത്രി.

തെറ്റ് ചെയ്യുന്നത് ആരായാലും കര്‍ശന നടപടി എടുക്കും എന്നത് സര്‍ക്കാറിന്‍റെ പ്രഖ്യാപിത നിലപാടാണ്. ആത്മാർത്ഥമായി ജോലി ചെയ്യുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കും. അല്ലാത്തവരെ സംരക്ഷിക്കില്ല എന്നതാണ് നിലപാട്. പൊലീസിന് മാനുഷിക മുഖം നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പിണാറായി വിജയന്‍ പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍റെ 'ഒറ്റപ്പെട്ട സംഭവം' പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനാണ് കോണ്‍ഗ്രസ് വക്താവയ ജ്യോതികുമാര്‍ ചാമക്കാല നടത്തുന്നത് . ''ഒറ്റപ്പെട്ട സംഭവം" എന്നൊരു പ്രയോഗം മലയാളത്തിൽ ഇല്ലായിരുന്നെങ്കിൽ പിണറായി വിജയനും സിപിഎമ്മും വിഷമിച്ചു പോയേനെയെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ജ്യോതികുമാര്‍ ചാമക്കാല വിമര്‍ശിക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ഒറ്റപ്പെടുന്നത് നിങ്ങളാണ്

ഒറ്റപ്പെടുന്നത് നിങ്ങളാണ്

ഒറ്റപ്പെടുന്നത് നിങ്ങളാണ് മുഖ്യമന്ത്രീ. "ഒറ്റപ്പെട്ട സംഭവം" എന്നൊരു പ്രയോഗം മലയാളത്തിൽ ഇല്ലായിരുന്നെങ്കിൽ പിണറായി വിജയനും സിപിഎമ്മും വിഷമിച്ചു പോയേനെ.
പ്രവാസിയുടെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവം, പൊലീസ് സ്റ്റേഷനുകളിലെ ഉരുട്ടിക്കൊല ഒറ്റപ്പെട്ട സംഭവം, കൊടി സുനിയുടെ ഫോണും വനിതാ ജയിലിലെ ജയിൽ ചാട്ടവും ഒറ്റപ്പെട്ട സംഭവം, ബിനോയ് കോടിയേരിയുടെ സ്ത്രീ പീഡനം ഒറ്റപ്പെട്ട സംഭവം. ഈ " ഒറ്റപ്പെട്ട സംഭവങ്ങളെയെല്ലാം " ചേർത്തുവച്ചൊന്ന് നോക്കണം പിണറായി വിജയൻ.

 ക്രിമിനലുകൾ അഴിഞ്ഞാടും

ക്രിമിനലുകൾ അഴിഞ്ഞാടും

നിങ്ങളുടെ കഴിവുകേടിന്റെയും ജനങ്ങളോടുള്ള ഉത്തരവാദിത്തമില്ലായ്മയുടെയും നേർക്കാഴ്ചയാണത്. പിണറായി വിജയനും ലോകനാഥ് ബഹ്റയും ആഭ്യന്തരം ഭരിക്കുന്നിടത്തോളം വകുപ്പിൽ ക്രിമിനലുകൾ അഴിഞ്ഞാടും. ഒരു നാണവുമില്ലാതെ ഓരോന്നിനെയും ഒറ്റപ്പെട്ടതെന്ന് വിശേഷിപ്പിച്ച് പിണറായി - ബഹ്റ കൂട്ടുകെട്ട് തലയൂരും. അടിയന്തരാവസ്ഥയുടെ ഭീകരതയെക്കുറിച്ചൊക്കെ പാർട്ടി വേദികളിൽ വാചാലരാവുന്ന സഖാക്കൾ പിണറായി ഭരണത്തിലെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെക്കുറിച്ച് മൗനം പാലിക്കുന്നതെന്ത് ?

നിങ്ങളെയും നിങ്ങളുടെ പാർട്ടിയെയും

നിങ്ങളെയും നിങ്ങളുടെ പാർട്ടിയെയും

മനുഷ്യനെ കൊല്ലാൻ മടിയില്ലാത്ത ക്രിമിനലുകളുടെ താവളമാണ് പിണറായിയുടെ പൊലീസ് സ്റ്റേഷനുകൾ. അതാത് സ്റ്റേഷനുകളിലെ ഈ ക്രിമിനലുകൾക്ക് സിപിഎം നേതാക്കളുടെ സംരക്ഷണവുമുണ്ട്. നെടുങ്കണ്ടത്തെ കൊലപാതകികളെ എം.എം മണി സംരക്ഷിക്കുന്നതുപോലെ. ഈ ക്രൂരതകളും ധാർഷ്ട്യവും നിങ്ങളെയും നിങ്ങളുടെ പാർട്ടിയെയും ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുത്തുകയാണ് മിസ്റ്റർ വിജയൻ എന്നും ജ്യോതികുമാര്‍ ചാമക്കാല ഫേസ്ബുക്കില്‍ കുറിക്കുന്നു.

കേസ് അട്ടിമറിക്കാന്‍ സംഘടിത ശ്രമം

കേസ് അട്ടിമറിക്കാന്‍ സംഘടിത ശ്രമം

അതേമസയം, കേസ് അട്ടിമറിക്കാന്‍ പോലീസ് സംഘടിതമായി ശ്രമിച്ചതിന്‍റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. കുറ്റകൃത്യം മറയ്ക്കാന്‍ നെടുങ്കണ്ടം സ്റ്റേഷനിലെ രേഖകളില്‍ തിരുത്തല്‍ വരുത്തിയെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. ചിട്ടിതട്ടിപ്പ് കേസില്‍ രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത ദിവസം മുതലുള്ള രേഖകള്‍ തിരുത്തിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് വനിതാ പൊലീസാണെന്നും ജൂണ്‍ 13ന് ജാമ്യം നല്‍കിയെന്നുമാണ് രേഖകളിൽ പൊലീസ് പറയുന്നത്.

രേഖകളിലെ വ്യത്യാസം

രേഖകളിലെ വ്യത്യാസം

രാജ്കുമാറിന്‍റെ കുടുംബത്തിന്‍റേയും സാക്ഷികളുടേയും മൊഴികളും പൊലീസ് സ്റ്റേഷനിലെ രേഖകളും തമ്മില്‍ വലിയ വ്യത്യാസം കണ്ടെത്തിയിട്ടുണ്ട്. രണ്ട് ജീപ്പുകളിലായി എത്തിയ പോലീസ് സംഘമാണ് രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്തതെന്നായിരുന്നു ദൃക്സാക്ഷിയായ ആലിസിന്‍റെ വെളിപ്പെടുത്തല്‍. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ രേഖകളില്‍ നിന്ന് ഇക്കാര്യം മറച്ചുവെച്ചെന്ന് ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നെടുങ്കണ്ടം സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും ഹാര്‍ഡ് ഡിസ്കും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിട്ടുണ്ട്. ഇതും വിദഗ്ധമായ പരിശോധനകള്‍ക്ക് വിധേയമാക്കും.

ഫേസ്ബുക്ക് പോസ്റ്റ്

ജ്യോതികുമാര്‍ ചാമക്കാല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+