കെ അനുശ്രീ എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ്, പി എം ആര്‍ഷൊ സെക്രട്ടറി
മലപ്പുറം: കെ അനുശ്രീയെ എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു. പി എം ആര്‍ഷൊയാണ് സംസ്ഥാന സെക്രട്ടറി. എസ് എഫ് ഐ 34-ാം സംസ്ഥാന സമ്മേളനമാണ് ഇരുവരേയും ഭാരവാഹികളായി തെരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റുമാരായി ഡോ ഷെറീന സലാം (ആയുര്‍വേദം), എ എ അക്ഷയ് (ആലപ്പുഴ), ഗോകുല്‍ ഗോപിനാഥ് (തിരുവനന്തപുരം), വി വിചിത്ര (പാലക്കാട്) എന്നിവരെ തെരഞ്ഞെടുത്തു.
അഞ്ജു കൃഷ്ണ ജി ടി (കൊല്ലം), കെ വി അനുരാഗ് (കോഴിക്കോട്), ഹസ്സന്‍ മുബാറഖ് (തൃശ്ശൂര്‍), ഇ അഫ്സല്‍ (മലപ്പുറം) എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാര്‍. ജിഷ്ണു ഷാജി (വയനാട്), അമല്‍ എബ്രഹാം (പത്തനംതിട്ട), ടോണി കുരിയാകോസ് (ഇടുക്കി), ബിബിന്‍ രാജ് (കാസര്‍ഗോഡ്), സരിത (തൃശ്ശൂര്‍), വൈഷ്ണവ് മഹേന്ദ്രന്‍ (കണ്ണൂര്‍), മെല്‍വിന്‍ ജോസഫ് (കോട്ടയം), ജാന്‍വി സത്യന്‍ (കോഴിക്കോട്) എന്നിവരാണ് സെക്രട്ടറിയേറ്റ് അംഗങ്ങള്‍.

എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അനുശ്രീ കണ്ണൂര്‍ പിണറായി സ്വദേശിയാണ്. നിലവില്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമാണ് അനുശ്രീ. സംസ്‌കൃത കോളേജ് പയ്യന്നൂര്‍ സെന്ററില്‍ എം എ വിദ്യാര്‍ത്ഥിയാണ് അനുശ്രീ. സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത പി എം ആര്‍ഷോ മണ്ണാര്‍ക്കാട് സ്വദേശിയും എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയുമാണ്. എസ് എഫ് ഐ എറണാകുളം ജില്ലാ സെക്രട്ടറിയുമാണ് ആര്‍ഷൊ.
എം എല്‍ എയും മുന്‍ സംസ്ഥാന പ്രസിഡന്റുമായ കെ എം സച്ചിന്‍ദേവും, എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനുവുമാണ് സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചത്. പെരിന്തല്‍മണ്ണ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സ്വാഗത സംഘം ചെയര്‍മാനും മുന്‍ സ്പീക്കറുമായ പി ശ്രീരാമകൃഷ്ണന്‍ പതാക ഉയര്‍ത്തിയതോടെയാണ് 34 ാം എസ്.എഫ്.ഐ സംസ്ഥാന സമ്മേളനം ആരംഭിച്ചത്.
സൗന്ദര്യം കൂടിക്കൂടി ഇതെങ്ങോട്ടാ..; ഭാമയുടെ കലക്കന്‍ ചിത്രങ്ങള്‍
എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, ജോയിന്റ് സെക്രട്ടറിമാരായ ദീപ്‌സിത ജോയ്, ദിനിത് ദിന്‍ഡെ, സെക്രട്ടറിയറ്റ് അംഗം നിധീഷ് നാരായണന്‍ എന്നിവര്‍ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തു. 453 പ്രതിനിധികളും 72 സംസ്ഥാന കമ്മിറ്റി അംഗങ്ങളും സമ്മേളനത്തിന്റെ ഭാഗമായിരുന്നു. ഇന്ന് എസ് എഫ് ഐ സംസ്ഥാന സമ്മേളനം സമാപിക്കും.












Click it and Unblock the Notifications