Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗവർണർ സർ സിപിയുടെ ചരിത്രം വായിക്കണം; സിപിയെ വെട്ടിയ നാടാണിത്, മുന്നറിയിപ്പുമായി കെ മുരളീധരൻ!

തിരുവനന്തപുരം: പൗരത്വ ഭേദഗതി വിഷയത്തിൽ ഗവർണറുടെ നിലപാടിനെതിരെ പ്രതിഷേധം തുടരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ രംഗത്തെത്തി. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ സർ സി.പിയുടെ ചരിത്രം വായിക്കണം. അര മൂക്കുമായി സർ സിപി ക്ക് നാടുവിടേണ്ടി വന്നത് ഗവര്‍ണര്‍ ഓര്‍ക്കണം. അധികം കയറി വിലസരുതെന്ന് ഗവര്‍ണറോട് മുഖ്യമന്ത്രി പറയണമെന്നും കെ മുരളീധരൻ വ്യക്തമാക്കി.

സര്‍ക്കാര്‍ നിലപാട് ഗവര്‍ണറുടെ മുഖത്ത് നോക്കി മുഖ്യമന്ത്രി പറയണം. പറയേണ്ട സമയത്ത് അത് പറഞ്ഞില്ലെങ്കില്‍ കാര്യമില്ല. ഒ. രാജഗോപാലിന്റെ നട്ടെല്ലെങ്കിലും മുഖ്യമന്ത്രി കാണിക്കണമെന്ന് കെ മരളീധരൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. പൈരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് ഉപപ്രതിപക്ഷ നേതാവ് എംകെ മുനീർ നടത്തുന്ന ഉപവാസ സമരത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗവർണറെ അറിയിക്കേണ്ട ബാധ്യതയില്ല

ഗവർണറെ അറിയിക്കേണ്ട ബാധ്യതയില്ല


അതേസമയം കേന്ദ്രത്തിനെതിരെ ഹരജി നൽകുമ്പോൾ ഗവർണറെ അറിയിക്കേണ്ട ഭരണഘടനാ ബാധ്യത സംസ്ഥാന സർക്കാരിനില്ലെന്ന് മുൻ കേരള ഗവർണർ‌ പി സദാശിവം വ്യക്തമാക്കി. എന്നാൽ മര്യാദ എന്ന നിലയിൽ ഗവർണറെ അറിയിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചപ്പോൾ തനന്നെ അറിയിച്ചില്ലെന്ന ഗവർ‌ണർ ആരിഫ് മുഹമ്മദ് ഖാന്റെ വാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ദൈനം ദിന കാര്യങ്ങൾ

ദൈനം ദിന കാര്യങ്ങൾ

സുപ്രധാന വിഷയങ്ങളിൽ‌ തീരുമാനങ്ങൾ എടുക്കുമ്പോഴോ നിയമനിർ‌മ്മാണം നടത്തുമ്പോഴോ മര്യാദയെന്ന നിലയിൽ സർക്കാരിന് ഗവർണറെ അറിയിക്കാം. അതാണ് ഉചിതം. എന്നാൽ ഇത് ഭരണഘടന ബാധ്യതയല്ല. ദൈനം ദിന കാര്യങ്ങൾ എല്ലാം ഗവർണറെ അറിയിക്കണം എന്നില്ലെന്ന് മുൻ കേരള ഗവർ‌ണർ പി സദാശിവം വ്യക്തമാക്കി.

സർക്കാർ- ഗവർണർ തർക്കം

സർക്കാർ- ഗവർണർ തർക്കം


പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ ചട്ടങ്ങൾ പാലിച്ചില്ലെന്നും തന്നെ അറിയിച്ചില്ലെന്നും ആരോപിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരും ഗവർണറും തമ്മിൽ തർക്കം ആരംഭിച്ചത്. മന്ത്രിസഭയിലെ പല മന്ത്രിമാരും ഗവർണരുടെ പരസ് പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തുകയായിരുന്നു.

സർക്കാരിനോട് വിശദീകരണം തേടി

സർക്കാരിനോട് വിശദീകരണം തേടി

ഇക്കാര്യത്തിൽ ഗവർണർ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. എന്നാൽ സുപ്രീംകോടതിയിൽ ഹർജി നൽകിയ വിഷയത്തിൽ ചട്ടലംഘനം നടന്നിട്ടില്ലെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് സർ‌ക്കാർ. ഗവർണറുടെ അധികാരത്തിൽ കടന്നു കയറ്റം നടത്തിയിട്ടില്ല. ഭരണഘടന ലംഘനം നടത്തിയിട്ടില്ല. സർക്കാർ‌ മനപ്പൂർവ്വം ഒരു ചട്ടവും ലംഘിച്ചിട്ടില്ലെന്നും ഗവർണറെ അവഗണിച്ചിട്ടില്ലെന്നും ചീഫ് സെക്രട്ടറി ഗവർണറെ അറിയിച്ചിരുന്നു.

സർക്കാർ വിശദീകരണത്തിൽ തൃപ്തിയില്ല

സർക്കാർ വിശദീകരണത്തിൽ തൃപ്തിയില്ല

എന്നാൽ ഗവർണറെ ചീഫ്സെക്രട്ടറി കാര്യങ്ങൾ അറിയിച്ചിട്ടും തൃപ്തിയടയാൻ അദ്ദേഹം തയ്യാറായിരുന്നില്ല. സർക്കാരിന്റെ ഒരു വിശദീകരണവും തൃപ്തിപ്പെടുത്തില്ലെന്നും ഭരണഘടനാ തത്വങ്ങളെ അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും ഗവർണർ വീണ്ടും തുറന്നടിച്ചിരുന്നു. നിയമം ലംഘിക്കാന്‍ ആര്‍ക്കും അവകാശമില്ല. താനും സര്‍ക്കാരും തമ്മിലുള്ള പ്രശ്നമെന്ന രീതിയില്‍ ഈ പ്രശ്നത്തെ ചിത്രീകരിക്കരുത്. നിയമങ്ങളും ചട്ടങ്ങളും ആരും മറികടക്കരുത്. നിയമസഭ തന്നെ പാസാക്കിയ ചട്ടം മറികടന്നാണ് പ്രമേയം പാസാക്കിയതെന്നും അത് തന്നെ നിയമവിരുദ്ധമാണെന്നും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും സർക്കാരിനെതിരെ ആരോപണം ഉന്നയിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+