യുഡിഎഫ് കണ്‍വീനറാവാന്‍ കെ മുരളീധരന്‍ തന്നെ: അനുകൂല പ്രതികരണവുമായി കെ സുധാകരന്‍
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ വലിയ അഴിച്ചു പണികളായിരുന്നു നടന്നത്. പ്രതിപക്ഷ നേതൃസ്ഥാനത്ത് രമേശ് ചെന്നിത്തലയക്ക് പകരം വിഡി സതീശനും കെപിസിസിയുടെ തലപ്പത്ത് കെ സുധാകരനും വന്നു.
പതിവില്‍ നിന്നും വ്യത്യസ്തമായി ഗ്രൂപ്പ് താല്‍പര്യങ്ങള്‍ പരിഗണിക്കാതെയായിരുന്നു ഈ നിയമനങ്ങള്‍ എന്നതായിരുന്നു പ്രത്യേകത. ഈ രണ്ട് നിയമനങ്ങള്‍ക്ക് പുറമെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തും മാറ്റമുണ്ടാവുമെന്ന സൂചനകള്‍ നേരത്തെ മുതല്‍ തന്നെ രംഗത്ത് ഉണ്ടായിരുന്നു.
പ്രേക്ഷകരെ ഞെട്ടിച്ച് മെറീന മൈക്കിൾ; ഫോട്ടോസ് വൈറലാകുന്നു

എ ഗ്രൂപ്പ് നോമിനായി എത്തിയ എംഎം ഹസനാണ് നിലവിലെ യുഡിഎഫ് കണ്‍വീനര്‍. ബെന്നി ബഹനാനെ നീക്കിയായിരുന്നു ഹസ്സനെ ചെയര്‍മാന്‍ സ്ഥാനത്ത് എത്തിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണി വലിയ പരാജയത്തിലേക്ക് പോയ മുതല്‍ തന്നെ ഇദ്ദേഹത്തിനെ മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു.

കെപിസിസി അധ്യക്ഷന്‍, പ്രതിപക്ഷ നേതാവ് പദവികളില്‍ മാറ്റം വന്നതോടെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തും മാറ്റമുണ്ടാവുമെന്ന് പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും പ്രതീക്ഷിച്ചു. പിടി തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷന്‍, കെ മുരളീധരന്‍ തുടങ്ങിയവരുടെ പേരുകളായിരുന്നു പകരക്കാരായി തുടക്കത്തില്‍ ഉയര്‍ന്ന് വന്നിരുന്നത്.

ഒടുവില്‍ ആ പേരുകള്‍ കെ മുരളീധരനിലേക്ക് ഒതുങ്ങുകയും ചെയ്തു. ഇദ്ദേഹത്തെ കണ്‍വീനര്‍ ആക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാര്‍ട്ടി അണികള്‍ ദേശീയ നേതാക്കള്‍ക്ക് ഇ-മെയില്‍ സന്ദേശം അയക്കുക വരെ ചെയ്തു. എന്നാല്‍ എ-ഐ ഗ്രൂപ്പുകള്‍ കണ്‍വീനര്‍ സ്ഥാനത്ത് ഹസ്സന്‍ തുടരട്ടേയെന്ന നിലപാട് സ്വീകരിച്ചത് മുരളീധരന്‍റെ നിയമനത്തിന് തടസ്സമായി.

എന്നാല്‍ ഇപ്പോഴിതാ യുഡിഎഫ് അധ്യക്ഷന്‍റെ കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനമുണ്ടാവുമെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അത്തരമൊരു മാറ്റം ആവശ്യമാണെന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നത്. ഇതോടെ കെ മുരളീധരന്‍റെ നിയമന സാധ്യതകള്‍ക്ക് വീണ്ടും ജീവന്‍ വെച്ചിരിക്കുകയാണ്.

കെ മുരളീധരന്‍ യുഡിഎഫ് കണ്‍വീനര്‍ ആവാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം തുറന്ന് പറയുന്നു. ആരാവും പുതിയ കണ്‍വീനര്‍ എന്ന് ഇപ്പോള്‍ പുറത്ത് പറയാന്‍ കഴിയില്ല. എന്നാല്‍ അക്കൂട്ടത്തില്‍ സാധ്യതയുള്ള ഒരു നേതാവാണ് കെ മുരളീധരന്‍. കണ്‍വീനറാവാന്‍ കഴിവും പ്രാപ്തിയുമുള്ള നേതാവാണ് അദ്ദേഹമെന്നും കെ സുധാകരന്‍ പറഞ്ഞു.

പാര്‍ട്ടിയെ സെമി കേഡര്‍ സംവിധാനമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുണ്ട്. അതിന്‍റെ ഭാഗമായി മൈക്രോ യൂണിറ്റുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഒരു ബൂത്തില്‍ മുന്നൂറിലേറെ വീടുകള്‍ വരും. ബുത്ത് പ്രസിഡന്‍റുമാര്‍ക്ക് ബൂത്തിലെ എല്ലാ വീടുകളേയും ദിനേനെ കവര്‍ ചെയ്യാന്‍ സാധിക്കില്ല. ആ സാഹചര്യത്തിലാണ് 30 വീടുകളുടെ ഒരു മൈക്രോ യൂണിറ്റ് രൂപീകരിച്ചത്.

നമ്മള്‍ നിക്കുന്ന വീടിന്‍റെ ചുറ്റുപാടുമുള്ള 30 വീടുകളാണ് അതിന് കീഴില്‍ വരിക. സിപിഎമ്മുകാരുടെ വീടുകള്‍ ഒക്കെ അതില്‍ വരും. അവരെയൊക്കെ ബന്ധപ്പെടുകയും നമ്മുടെ ആശയങ്ങള്‍ അവരില്‍ എത്തിക്കുകയും വേണം. തുടര്‍ ദിവസങ്ങളില്‍ ഇത് കൂടുതല്‍ സജീവമാക്കുമെന്നും സുധാകരന്‍ പറയുന്നു.

ഡിസിസി അധ്യക്ഷന്‍മാരെ നിയമിക്കുന്നതിനുള്ള ചര്‍ച്ചകള‍് നടന്ന് വരികയാണ്. അതിന് ശേഷം മണ്ഡലം കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കും. ബ്ലോക്ക് കമ്മിറ്റികള്‍ വേണോ എന്ന കാര്യത്തില്‍ ചില സംശയങ്ങള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. ബ്ലോക്ക് കമ്മറ്റി ഒഴിവാക്കി ശക്തമായ കമ്മിറ്റി എന്ന നിലയില്‍ നിയോജക മണ്ഡലം കമ്മറ്റികളെ രൂപീകരിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്

അതേസമയം നിലവിലെ ബ്ലോക്ക് പ്രസിഡന്‍റ് പദവി എന്നത് പാര്‍ട്ടി പ്രോട്ടോക്കോള്‍ പ്രകാരം എംഎല്‍എയ്ക്കും മുകളിലാണ്. ഇടുക്കി പോലുള്ള ജില്ലകളില്‍ വലിയ നിയോജക മണ്ഡലങ്ങളാണ് വരുന്നത്. ഈ സാഹചര്യത്തില്‍ ഇവിടെ ബ്ലോക്ക് കമ്മറ്റികള്‍ ഒഴിവാക്കുന്നത് പ്രയാസകരമാണെന്ന് അവിടുത്തെ ആളുകള്‍ പറയുന്നുണ്ട്. അതുകൂടി പരിഗണിച്ചാവും തീരുമാനമെന്നും സുധാകരന്‍ വ്യക്തമാക്കുന്നു.
പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍
മഞ്ഞുമലകളെ തൊട്ട്; വെക്കേഷൻ മൂഡിൽ ഷഫ്ന നിസാം












Click it and Unblock the Notifications