മുരളീധരനും സുരേന്ദ്രനും ബിജെപിയില്‍ ഉള്ളിടത്തോളം എല്‍ഡിഎഫും യുഡിഎഫും പേടിക്കേണ്ട; പരിഹസിച്ച് കെ മുരളീധരന്‍
കോഴിക്കോട്: കേന്ദ്ര വിദേശ കാര്യമന്ത്രി വി മുരളീധരനേയും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനേയും പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും എം പിയുമായ കെ മുരളീധരന്‍. വി മുരളീധരനും കെ സുരേന്ദ്രനും ബി ജെ പിയുടെ നേതൃത്വത്തിലിരിക്കുന്നിടത്തോളം കാലം കേരളത്തില്‍ ആ പാര്‍ട്ടി ഗതി പിടിക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
കേരളത്തില്‍ രണ്ട് നേതാക്കള്‍ ബി ജെ പിക്കുള്ള കാലത്തോളം എല്‍ ഡി എഫിനും യു ഡി എഫിനും ബി ജെ പിയെ പേടിക്കേണ്ട കാര്യമില്ല. ആ പാര്‍ട്ടി കേരളത്തില്‍ ഗതി പിടിക്കാന്‍ പോകുന്നില്ല. പിന്നെ എന്തിനാണ് കേന്ദ്ര മന്ത്രി പേടിപ്പിക്കുന്നതിന് വില നല്‍കുന്നത് എന്നും അദ്ദേഹം ചോദിച്ചു.

അങ്ങനെത്തെ ഭയപ്പാടിന് ഒരു ആവശ്യവുമില്ലെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. ഏത് കേന്ദ്രമന്ത്രി വന്ന് പ്രഭാഷണം നടത്തിയാലും ബി ജെ പി കേരളത്തില്‍ നിലം തൊടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര മന്ത്രി ഞങ്ങളെ കൊല്ലാന്‍ പോകുന്നേ എന്ന് പറഞ്ഞ് എന്തിനാണ് പേടിക്കുന്നത് എന്നും കെ മുരളീധരന്‍ ചോദിച്ചു.
രാഷ്ട്രീയം അറിയാത്ത ആളാണ് കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കര്‍. വിദേശകാര്യ സെക്രട്ടറിയായി നേരെ മന്ത്രിയായ ആളാണ് എന്നും അദ്ദേഹം പരിഹസിച്ചു പാലത്തിന്റെ താഴെ നിന്ന് നോക്കുന്ന പോലെ റെയില്‍വേ ട്രാക്കിലേക്ക് നോക്കാതിരിക്കാന്‍ മന്ത്രി ശ്രദ്ധിക്കണം എന്നും കെ മുരളീധരന്‍ നിര്‍ദേശിച്ചു.
വല്ല ട്രെയിനും വന്നാല്‍ അതുകൊണ്ട് പുലിവാലാകും എന്നും കെ മുരളീധരന്‍ പരിഹസിച്ചു. അതേസമയം കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ നഷ്ടപ്പെട്ട വോട്ടുകള്‍ തങ്ങളിലേക്ക് തിരിച്ച് വരാന്‍ തുടങ്ങി എന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. അത് തങ്ങള്‍ക്ക് സന്തോഷമാണ് എന്നും അദ്ദേഹം പറഞ്ഞു.
'സ്വപ്നങ്ങളും ലക്ഷ്യങ്ങളുമുള്ള ഒരു സാധാരണ പെണ്‍കുട്ടിയാണ് ഞാന്‍'; സാരിയില്‍ തിളങ്ങി സംയുക്ത
അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി ജെ പി നിലം തൊടില്ല എന്നും കെ മുരളീധരന്‍ പറഞ്ഞു. നേരത്തെ വിദേശകാര്യ വകുപ്പ് മന്ത്രിയുടെ തിരുവനന്തപുരം സന്ദര്‍ശനത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ലോകകാര്യം നോക്കേണ്ട വിദേശകാര്യ മന്ത്രി ഫ്ളൈ ഓവര്‍ പണി നോക്കണ്ട എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്.












Click it and Unblock the Notifications