മുരളീധരന് പണിതുടങ്ങി! ഹസ്സന്റെ ഫേസ്ബുക്കില്‍ പൊങ്കാല... 'ഒന്ന് ഇറങ്ങിപ്പോയിക്കൂടെ', 'കടിച്ചുതൂങ്ങരുത് പ്ലീസ്'
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനേയും കെപിസിസി പ്രസിഡന്റിനേയും നിയമിച്ചുകഴിഞ്ഞു. അടുത്തതായി യുഡിഎഫ് കണ്‍വീനറേയും മാറ്റുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. നിലവിലെ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന് ആണെങ്കില്‍ ഒരുപാട് ആക്ഷേപങ്ങള്‍ കേട്ട ആളും ആണ്.
കെ മുരളീധരനെ യുഡിഎഫ് കണ്‍വീനര്‍ ആക്കണം എന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. ഇതിന്റെ പേരില്‍ ഇപ്പോള്‍ പൊങ്കാല കിട്ടുന്നത് നിലവിലെ കണ്‍വീനര്‍ എംഎം ഹസ്സനാണ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വലിയ പൊങ്കാലയാണ് നടക്കുന്നത്. പരിശോധിക്കാം...

മുരളി വരണം
യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് കെ മുരളീധരനെ കൊണ്ടുവരണം എന്നതാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് രാഹുല്‍ ഗാന്ധിയുടെ പോസ്റ്റിന് താഴേയും പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് ഇതുവരെ ഒരു തീരുമാനം കൈക്കൊണ്ടിട്ടില്ല.

ഒന്ന് ഇറങ്ങി പോയ്ക്കൂടെ
എംഎം ഹസ്സന്റെ ഫേസ്ബുക്ക് പേജിലാണ് ഇപ്പോള്‍ മുരളീധരന് അനുകൂലികളുടെ പൊങ്കാല. എംഎം ഹസ്സന് സ്വയം രാജിവച്ച് ഒഴിയണം എന്നാണ് ഇവരുടെ ആവശ്യം. ഇലക്ഷനില്‍ തോറ്റ് തുന്നുംപാടിയില്ലേ , ഒന്ന് ഇറങ്ങിപ്പോയിക്കൂടേ എന്നൊക്കെയാണ് ചിലര്‍ ചോദിക്കുന്നത് നാണം ഇല്ലാതെ എന്തിനാണ് ഇങ്ങനെ കടിച്ചുതൂങ്ങുന്നത് എന്നും ചോദിക്കുന്നുണ്ട്.

അതൊരു മാന്യതയാണ്
തോല്‍വി സംഭവിച്ചാല്‍ രാജിവച്ച് ഒഴിയുക എന്നത് ഒരു മാന്യതയാണ് എന്നാണ് മറ്റ് ചിലര്‍ എംഎം ഹസ്സനെ ഓര്‍മിപ്പിക്കുന്നത്. കോണ്‍ഗ്രസ് രക്ഷപ്പെടണെങ്കില് ഹസ്സന് ഇപ്പോള്‍ അവസരത്തിനൊത്ത് ഉയരണം എന്നാണ് മറ്റ് ചിലര്‍ പറയുന്നത്. ഇപ്പോള്‍ തങ്ങള്‍ മാന്യമായാണ് ആവശ്യപ്പെടുന്നത്, കുറച്ച് കഴിഞ്ഞാല്‍ അത് മാറുമെന്ന ഭീഷണിയും ചിലര്‍ ഉയര്‍ത്തുന്നുണ്ട്.

ഒരു ഗുണവും ഇല്ലാത്ത
ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്ഥന് എന്ന ബഹുമതി മാത്രമേ എംഎം ഹസ്സനുള്ളൂ എന്നാണ് മറ്റൊരാള്‍ പറയുന്നത്. പാര്‍ട്ടിയ്ക്കോ ജനങ്ങള്‍ക്കോ ഹസ്സനെ കൊണ്ട് ഒരു ഗുണവും ഇല്ലെന്നാണ് ഇയാളുടെ വിലയിരുത്തല്‍. പാര്‍ട്ടിയോട് സ്നേഹമുണ്ടെങ്കില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് വേണ്ടി സ്ഥാനം ഒഴിഞ്ഞുകൊടുക്കണം എന്നും പറയുന്നുണ്ട്.

സ്നേഹത്തോടെ പറയുന്നരും
കടുത്ത വിമര്‍ശനം മാത്രമല്ല. വളരെ സ്നേഗഹത്തോടെയുള്ള ഉപദേശങ്ങളും ഉണ്ട്. ഇത്രയും കാലം പാര്‍ട്ടിയ്ക്ക് നല്കിയ സേവനങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ടല്ല ഇപ്പോഴീ ആവശ്യം ഉന്നയിക്കുന്നത് എന്നാണ് ചിലര്‍ പറയുന്നത്. പുതിയ സാഹചര്യത്തില്‍ പാര്‍ട്ടിയ്ക്ക് വേണ്ടി മാറിനില്‍ക്കണം എന്നതാണ് ഇവരുടെ ആവശ്യം.

മുരളീധരന് ഇറങ്ങിയോ
പെട്ടെന്ന് ഇത്തരത്തില്‍ അണികളുടെ ഭാഗത്ത് നിന്ന് ഒരു പ്രതികരണം ഉണ്ടാകാനുള്ള കാരണം എന്താണെന്നും ചിലര്‍ അന്വേഷിക്കുന്നുണ്ട്. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഉറപ്പിക്കാന്‍ മുരളീധരന് രംഗത്തിറങ്ങി എന്നതിന്റെ പ്രതിഫലനം ആണ് രാഹുല്‍ ഗാന്ധിയുടെ പോസ്റ്റിലും എംഎം ഹസ്സന്റെ പോസ്റ്റിലും പ്രകടമാകുന്നത് എന്നാണ് വിലയിരുത്തല്‍.

മുരളിയെ വെട്ടാന്‍
അതിനിടെ മുരളീധരന് യുഡിഎഫ് കണ്വീനപ്# പദവിയില്‍ എത്തുന്നതില്‍ പുതിയ നേതൃത്വത്തിന് താത്പര്യമില്ല എന്ന രീതിയിലും വാര്‍ത്തകള്‍ വരുന്നുണ്ട്. മുരളി വന്നാല്‍ പുതിയൊരു അധികാരകേന്ദ്രം കൂടി സൃഷ്ടിക്കപ്പെടും എന്നതാണ് ഇത്തരം ഒരു നിലപാടിന് കാരണം എന്നും പറയപ്പെടുന്നുണ്ട്.

സൂചന നല്കി മുരളി
യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തോട് താത്പര്യമുണ്ട് എന്ന സൂചന കെ മുരളീധരനും നല്‍കിയിട്ടുണ്ട്. നേമത്തെ സ്ഥാനാര്‍ത്ഥി നിര്ണയത്തിലെന്നതുപോലെ കെപിസിസി പുനസംഘടനയിലം തന്റെ അഭിപ്രായം തേടണം എന്ന ആഗ്രഹമുണ്ട് എന്ന് അദ്ദേഹം പരസ്യമായി വ്യക്തമാക്കുകയും ചെയ്തു.
ബീച്ചില്‍ എത്തിയാല്‍ പിന്നെ വേദിക ഹോട്ടാണ്; നടിയുടെ മാലി ദ്വീപ് ചിത്രങ്ങള്‍ വൈറല്‍
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും!












Click it and Unblock the Notifications