ഒറ്റയ്ക്ക് അങ്ങ് തീരുമാനിക്കേണ്ട; സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി കെപിസിസി
തിരുവനന്തപുരം: ലോക്‌സഭയിലേക്ക് ഇനി മത്സരിക്കാനില്ലെന്ന പ്രഖ്യാപനത്തില്‍ അടക്കം നേതാക്കള്‍ക്കെതിരെ കെപിസിസി എക്‌സ്യൂട്ടീവില്‍ രൂക്ഷ വിമര്‍ശനം. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച പരസ്യ പ്രതികരണത്തിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും രംഗത്തെത്തി.
നേതാക്കള്‍ സ്ഥാനാര്‍ത്ഥിത്വം സ്വയം തീരുമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് സുധാകരന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പരസ്യ പ്രസ്താവനകള്‍ അനുവദിക്കില്ലെന്ന് അദ്ദേഹം നിര്‍വാഹകത സമിതി യോഗത്തില്‍ വ്യക്തമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ, ഏത് സ്ഥാനത്തേക്കാണ് മത്സരിക്കുന്നതെന്നും, പ്രവര്‍ത്തനമേഖല എവിടെയാണെന്നും നേതാക്കള്‍ പറയുന്നത് ശരിയല്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
അതേസമയം സംഘടനാ ചട്ടക്കൂട്ട് എല്ലാവര്‍ക്കും ബാധകമാണ്. ആര് എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. സ്വന്തം നിലയി പ്രഖ്യാപിക്കാനാണെങ്കില്‍ പാര്‍ട്ടി എന്തിനാണെന്നും ഇവര്‍ ചോദിച്ചു.
അതേസമയം എംപിമാര്‍ക്ക് മത്സരിച്ച് മടത്തുവെങ്കില്‍ മാറിനില്‍ക്കാമെന്നാണ് സാഹചര്യമെന്നും കെപിസിസി പ്രസിഡന്റ് നിലപാടെടുത്തു. സംസ്ഥാന കോണ്‍ഗ്രസിനും നിലപാട് അത് അങ്ങനെയാണ്. പാര്‍ട്ടി കൂട്ടായി ആലോചിച്ചാണ് ഇത്തരം കാര്യങ്ങള്‍ തീരുമാനമെടുക്കുന്നത്.
വ്യക്തികള്‍ സ്വയം തീരുമാനിച്ച് പ്രവര്‍ത്തിക്കാനാണെങ്കില്‍ പാര്‍ട്ടി കമ്മിറ്റികകളുടെ ആവശ്യമില്ലെന്നും, തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ അത് വ്യക്തമാക്കുന്നതില്‍ തടസ്സമില്ലെന്നും നേതൃത്വം അറിയിച്ചു.
അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പ് മാത്രമായിരിക്കണം കോണ്‍ഗ്രസിന് ഇപ്പോള്‍ മുന്നിലുള്ള ലക്ഷ്യമെന്ന് എകെ ആന്റണി പറഞ്ഞു. പാര്‍ട്ടിയില്‍ ഒരു സ്വരം മാത്രമേ പാടൂ, മറ്റ് തിരഞ്ഞെടുപ്പുകളെ കുറിച്ച് നേതാക്കള്‍ ഇപ്പോള്‍ ആലോചിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
വിന്റര്‍ ഫുഡ് അടിപൊളിയാക്കിയാലോ? ഇതൊന്നും ഇനി മറക്കരുത്; എന്തൊക്കെ ഗുണങ്ങളുണ്ടെന്നറിയുമോ?
സംഘടനാ കാര്യങ്ങളില്‍ നേതാക്കള്‍ തന്നെ സ്വയം തീരുമാനമെടുത്താല്‍ അത് അണികളില്‍ ആശയക്കുഴപ്പമുണ്ടാകും. വലിയ ദോഷം അത് കോണ്‍ഗ്രസിനുണ്ടാക്കുമെന്നും സുധാകരന്‍ പറഞ്ഞു. നേരത്തെ ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെന്ന് ശശി തരൂരും, ടിഎന്‍ പ്രതാപന്‍ എംപിയുമെല്ലാം നിലപാടെടുത്തിരുന്നു.
പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ ദേശീയ നേതൃത്വം ഇതിനെ തള്ളിയിരുന്നു. സ്ഥാനാര്‍ത്ഥ്വം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്ന കാര്യമാണെന്നും, നേതാക്കള്‍ ഒറ്റയ്ക്ക് തീരുമാനമെടുക്കേണ്ട ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന തരൂരിന്റെ പരാമര്‍ശവും ഇതുപോല ദേശീയ നേതൃത്വം തള്ളി. അതേസമയം സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസിന്റെ പല എംപിമാരും.
ഇത്തരം പ്രവണതകള്‍ ശരിയല്ലെന്ന് യോഗത്തില്‍ പങ്കെടുത്ത താരിഖ് അന്‍വറും വ്യക്തമാക്കി. പരസ്യ പ്രസ്താവനകള്‍ വിലക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.












Click it and Unblock the Notifications