''സിപിഎം സമരം തടഞ്ഞാൽ ജോജു ജീവനോടെ ഉണ്ടാകുമോ"? അനുശോചനയോഗം നടത്തേണ്ടി വരും; ആഞ്ഞടിച്ച് സുധാകരൻ
തിരുവനന്തപുരം: ഇന്ധനവിലക്കെതിരായ കോൺഗ്രസിൻ്റെ വഴി തടയൽ സമരത്തിൽ നടൻ ജോജു ജോർജിനെതിരെ രൂക്ഷവിമർശനവുമായി കെ സുധാകരൻ. സിപിഎം നേതൃത്വം നൽകിയ സമരം തടയാൻ പോയിരുന്നെങ്കിൽ ജോജുവിൻ്റെ അനുശോചനയോഗം സംഘടിപ്പിക്കേണ്ടി വരുമായിരുന്നു. വാഹനത്തിൻ്റെ ചില്ല് പൊളിക്കുന്നതൊന്നും അത്ര വലിയ കാര്യമല്ലെന്നും കെ സുധാകരൻ പറഞ്ഞു. കാർ തകർത്ത കേസിലെ പ്രതിയായ കോൺ ഗ്രസ് പ്രവർത്തകൻ്റെ ജാമ്യാപേക്ഷയിൽ താരം കക്ഷി ചേർന്ന സാഹചര്യത്തിലാണ് കെപിസിസി അധ്യക്ഷൻ്റെ രൂക്ഷവിമർശനം.

സിനിമാതാരം ജോജു ജോർജിനെതിരെ ഇന്നും രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വാർത്താസമ്മേളനം നടത്തിയത്. സിപിഎം നേതൃത്വം നൽകിയ സമരം തടയാൻ പോയിരുന്നെങ്കിൽ ജോജു ജീവനോടെ ഉണ്ടാകുമായിരുന്നോ? അയാളുടെ അനുശോചനയോഗം സംഘടിപ്പിക്കേണ്ടി വരുമായിരുന്നു. വാഹനത്തിൻ്റെ ചില്ല് പൊളിക്കുന്നതൊന്നും അത്ര വലിയ കാര്യമല്ലെന്നും കെപിസിസി പ്രസിഡൻ്റ് പറഞ്ഞു.
പ്രശ്നം പരിഹരിക്കണമെന്ന് കോൺഗ്രസ് നേതൃത്വത്തിന് ഒരു നിർബന്ധവുമില്ല. നൂറുകണക്കിന് സമരങ്ങളിൽ പ്രതിയായി നിരവധി കോൺഗ്രസ് പ്രവർത്തകർ ജയിലിൽ കിടക്കുന്നുണ്ട്. അങ്ങനെയുള്ളപ്പോൾ ജോജുവിന്‍റെ പരാതിയിൽ ജയിലിൽ പോകാൻ പ്രവർത്തകർക്ക് യാതൊരു മടിയും ഭയവുമില്ലെന്നും സുധാകരൻ വ്യക്തമാക്കി.

നിരവധി സിനിമ താരങ്ങളുമായി കോൺഗ്രസിന് ബന്ധമുണ്ട്. അവരുമായി സംസാരിക്കാറുമുണ്ട്. ജോജുവിന്‍റെ പ്രവൃത്തിയെ വിമർശിക്കുന്ന നിരവധി സിനിമ താരങ്ങളുണ്ടെന്നും സുധാകരൻ പറഞ്ഞു. മന്ത്രിമാർ പ്രശ്നം പരിഹരിക്കരുതെന്ന് ജോജുവുമായി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ഒത്തുതീർപ്പുമായി ജോജുവിന്‍റെ സുഹൃത്തുകളാണ് എറണാകുളം ഡിസിസി അധ്യക്ഷനെ സമീപിച്ചത്. ഡിസിസി പ്രസിഡൻ്റ് ആരോടും മാപ്പ് പറഞ്ഞിട്ടില്ലെന്നും കെപിസിസി പ്രസിഡൻ്റ് പറഞ്ഞു.

അതേസമയം, ഇന്ധന വിലവർധയിൽ സംസ്ഥാന സർക്കാരിനെതിരെ കോൺഗ്രസ് ചക്രസ്തംഭന സമരം സംഘടിപ്പിക്കും. നവംബർ എട്ടിന് രാവിലെ 11 മുതൽ 11.15 വരെയാണ് ജില്ലാ ആസ്ഥാനങ്ങളിൽ ചക്രസ്തംഭന സമരം നടത്തും. സമരത്തിൻ്റെ ഭാ ഗമായി വാഹനങ്ങൾ തടയില്ലെന്നും ഗതാഗതക്കുരുക്ക് ഉണ്ടാകില്ലെന്നും കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി.
ധനമന്ത്രിയുടെ വൈദഗ്ദ്ധ്യം ആർക്കും അറിയേണ്ട കാര്യമില്ല. പെട്രോളിനും ഡീസലിനും വില കുറയ്ക്കുമോ എന്നാണ് അറിയേണ്ടത്. സാഹചര്യത്തിന്റെ ഗൗരവം ഉൾകൊള്ളാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ല. സർക്കാരിൻ്റെ ഈ നിസ്സംഗ നിലപാടിനെതിരെ കോൺഗ്രസ് പ്രക്ഷോഭം തുടങ്ങുകയാണ്.കേന്ദ്ര സംസ്ഥാന സർക്കാറുകൾ ചേർന്ന് അനിയൻ ബാവ, ചേട്ടൻ ബാവ കളിക്കരുതെന്നും സുധാകരൻ മുന്നറിയിപ്പു നൽകി.

ഇന്ധനനികുതിയിൽ ഇളവ് നൽകില്ലെന്ന ധനകാര്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള ക്രൂരതയാണെന്നും കെപിസിസി പ്രസിഡൻ്റ് പറഞ്ഞു.കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന പോലെയാണ് ഇക്കാര്യത്തിൽ സർക്കാരിനെ പരിപൂർണ്ണ പിന്തുണ നൽകുന്ന സിപിഎം സ്വീകരിക്കുന്ന നിലപാട്. വില കുറയ്ക്കുന്നതിന് പകരം താത്വിക നിലപാട് വിളമ്പി ജനങ്ങളുടെ മുന്നിൽ പരിഹാസ്യരാകരുത് എന്ന് മാത്രമാണ് കോൺഗ്രസിന് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കെ- റെയിലും ജലപാതയും സംസ്ഥാനത്ത് ആർക്കു വേണ്ടിയാണ് സർക്കാർ നടപ്പിലാക്കുന്നത്. ഇതു കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാകുന്നതെന്നും സുധാകരൻ ചോദിച്ചു. ധൂർത്ത് കൊണ്ടാണോ സംസ്ഥാന സർക്കാരിന് സാമ്പത്തിക പ്രതിസന്ധി കീറാമുട്ടിയായി നിൽക്കുന്നത്. യുപിഎ ഭരിക്കുന്ന കാലത്ത് അടുപ്പുകൂട്ടിയ സിപിഎം കുടുംബങ്ങൾ ഇപ്പോൾ എവിടെയാണ്. ഇന്ധന വില വർധിപ്പിച്ചതോടെ സംസ്ഥാനത്തിന് 18,000 കോടി രൂപയുടെ നേട്ടമുണ്ടായിട്ടുണ്ട്. വില കുറയ്ക്കാൻ രാജസ്ഥാൻ സർക്കാരിന് എഐസിസി നിർദ്ദേശം നൽകി കഴിഞ്ഞുവെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
യെല്ലോ മീൻസ് ബ്യൂട്ടി.. മഞ്ഞ ധാവണി ലുക്കിൽ വീണ്ടും കിടിലൻ ലുക്കിൽ അഹാന.. ഫോട്ടോഷൂട്ട്
-
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ?












Click it and Unblock the Notifications