തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യം വ്യക്തമാക്കി കെ സുധാകരൻ; ഒരു മുഴം മുന്നേ എറിഞ്ഞു, ഏത് മണ്ഡലം?
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് അങ്കത്തിന് കച്ച മുറുകുകയാണ് മൂന്ന് മുന്നണികളിലെയും മുതിർന്ന നേതാക്കൾ അടക്കമുള്ളവർ. നിലവിൽ പ്രധാന സ്ഥാനങ്ങളിൽ ഇരിക്കുന്നവർ പോലും ചില സീറ്റുകളിൽ കണ്ണ് വച്ചിട്ടുണ്ടെന്ന പല റിപ്പോർട്ടുകളും പുറത്തുവരുന്നതിനിടെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ കെ സുധാകരനും ഇത്തരത്തിൽ ഒരു ആഗ്രഹവും പുറപ്പെടുവിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്.
സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാൻ കെ സുധാകരൻ ഒരുങ്ങിയില്ലെങ്കിലും ആ വാക്കുകളിൽ മത്സരിക്കാനുള്ള താൽപര്യം പ്രകടമായിരുന്നു. പാർട്ടി പറഞ്ഞാൽ താൻ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് സുധാകരൻ പറയുന്നത്. എന്ന് മാത്രമല്ല ഒന്ന് കൂടി അതിനെ ഊട്ടിയുറപ്പിച്ചു കൊണ്ട് പാർട്ടി തന്നോട് മത്സരിക്കാൻ പറയുമെന്ന് തന്നെയാണ് വിശ്വാസമെന്നും സുധാകരൻ പറയുന്നു.

എംപിമാർ മത്സരിക്കുന്നതിൽ രണ്ട് മൂന്ന് ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നാണ് സുധാകരൻ പറഞ്ഞത്. കേരളത്തിലെ കോൺഗ്രസ് എംപിമാരിൽ അഞ്ചോളം പേർ നിയമസഭയിലേക്ക് മത്സരിക്കാൻ കച്ചകെട്ടി നിൽക്കുകയാണ് എന്ന റിപ്പോർട്ടുകൾക്ക് ഇടയിലാണ് സുധാകരന്റെ തുറന്ന് പറച്ചിൽ. കണ്ണൂർ എംപിയായ കെ സുധാകരൻ ഒരുപക്ഷേ നിയമസഭയിലേക്ക് മത്സരിക്കുകയാണെങ്കിൽ അത് ജില്ലയിൽ നിന്ന് തന്നെയാവും എന്നുറപ്പാണ്.
'വേണ്ട ഇനി ഒരു കമ്യൂണിസ്‌റ്റ് ഭരണം കേരളത്തിൽ' എന്ന പേരിൽ നാഷണൽ ജനതാദൾ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് കെ സുധാകരൻ മത്സരിക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്. മുന്നണി വിപുലീകരണത്തെ കുറിച്ചുള്ള സൂചനകളും ഇതിന് ശേഷം കെ സുധാകരൻ നൽകുകയുണ്ടായി.
നാഷണൽ ജനതാദളിന് കോൺഗ്രസിലേക്ക് വരുന്നതിൽ തടസമില്ലെന്നാണ് സുധാകരൻ പറഞ്ഞത്. കമ്മ്യൂണിസ്‌റ്റിനെതിരെ പോരാടാൻ നാഷണൽ ജനതാദളിനെ ഒപ്പം ക്ഷണിക്കുകയാണെന്നും ഇതൊരു അപേക്ഷയാണെന്നും സുധാകരൻ പറഞ്ഞിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി 3.0 ഉണ്ടാവാതിരിക്കാൻ സകല കക്ഷികളെയും ഒപ്പം ചേർക്കാനുള്ള കോൺഗ്രസ് ശ്രമത്തിന്റെ സൂചന കൂടിയാണ് സുധാകരന്റെ നീക്കം.
സുധാകരനും നിയമസഭാ പോരാട്ടങ്ങളും
അതേസമയം, ഹൈക്കമാൻഡ് സമ്മതം മൂളിയാൽ കണ്ണൂരിൽ തന്നെയാവും കെ സുധാകരൻ ജനവിധി തേടുക. എന്നാൽ മൂന്ന് തവണ എംപിയായ കെ സുധാകരന്റെ നിയമസഭാ പോരാട്ട ചരിത്രത്തിന് അത്രത്തോളം മികവില്ല എന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നേരത്തെ നാല് തവണയാണ് നിയമസഭയിലേക്ക് സുധാകരൻ ജനവിധി തേടിയത്. അതിൽ മൂന്ന് തവണയും തോൽവി ആയിരുന്നു സുധാകരനെ തേടി എത്തിയത്.
ആ മൂന്ന് വട്ടവും എടക്കാട് മണ്ഡലത്തിൽ നിന്നായിരുന്നു അദ്ദേഹം മത്സരിച്ചത്. പിന്നീട് 2001ൽ കണ്ണൂർ മണ്ഡലത്തിൽ ജനവിധി തേടിയപ്പോഴാണ് സ്വതന്ത്രനായ കാസിം ഇരിക്കൂറിനെ കടത്തിവെട്ടി ആദ്യമായും അവസാനമായും അദ്ദേഹം നിയമസഭയിൽ എത്തിയത്. അന്ന് പക്ഷേ എകെ ആന്റണി മന്ത്രിസഭയിൽ വനം വകുപ്പ് കൈകാരം ചെയ്‌തതും സുധാകരൻ ആയിരുന്നു.
പ്രായക്കൂടുതൽ തടസ്സമാവുമോ?
ഈ സാഹചര്യത്തിൽ സുധാകരൻ കണ്ണൂർ മണ്ഡലത്തിൽ നിന്ന് തന്നെയാവും ജനവിധി തേടുക എന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ എഴുപത്തിയെട്ട് കാരനായ സുധാകരനെ സഭയിലേക്ക് അയക്കുമ്പോൾ അത് ജില്ലയിലെ യുവ നേതാക്കളെ എങ്ങനെ സ്വാധീനിക്കും, അവരുടെ നിലപാട് എന്താവും എന്നാണ് ഇനി കണ്ടറിയേണ്ടത്.
-
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില് മാരാര് -
മുന്നണികളുടെ നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങൾ- വോട്ടര്മാര് കുറഞ്ഞത് 27, കൂടിയവ ഏഴ് -
'ജയിക്കാൻ മത സൗഹാർദത്തെ ബലി കഴിക്കരുത്. എവിടെയാണ് ശ്രീലേഖ ജി "ലവ് ജിഹാദ്" ?'; രാഹുൽ ഈശ്വർ -
വോട്ട് ചെയ്യൂ, ഒരു രൂപയ്ക്ക് പുട്ടടിക്കൂ! വോട്ടർമാർക്ക് സപ്ലൈകോയുടെ വമ്പൻ ഓഫർ! -
പെൻഷൻ 3000, റബ്ബറിന് 300; വോട്ടർമാരെ കീഴടക്കാൻ യുഡിഎഫിന്റെ പ്രകടനപത്രിക പുറത്ത്! -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക് -
ആറ് കന്നിയങ്കക്കാർ; പുനലൂരിന് ഇനി പുതിയ മുഖം -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
വികസിത കേരളം: ഓരോ മലയാളിക്കും ആത്മവിശ്വാസവും സുരക്ഷിതത്വവും ഉറപ്പാക്കാൻ ബിജെപി -
'ലവ് ജിഹാദി'ന് കേരള സർക്കാർ കൂട്ടുനിൽക്കുന്നു; വിവാദ പരാമർശവുമായി ആർ. ശ്രീലേഖ -
'ഇടത് മുന്നണിയുടെ പ്രകടന പത്രിക 6 തൂണുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്, അത് വിലയിരുത്തൂ'; തോമസ് ഐസക് -
വികസന സൂചികയിൽ കേരളം ഒന്നാമത്, തെലങ്കാന ആറാമത്; രേവന്ത് റെഡ്ഡിക്ക് കണക്ക് നിരത്തി മറുപടിയുമായി മുഖ്യമന്ത്രി











Click it and Unblock the Notifications