കോമഡി വേദിയില്‍ അപ്രതീക്ഷിത താരമായി സുധാകരന്‍; ഒപ്പം സലീംകുമാറും രമേഷ് പിഷാരടിയും
തന്റെ രാഷ്ട്രീയ നിലപാടുകള്‍ തുറന്ന് പറയാനും ആ പാർട്ടിക്ക് വേണ്ടി പ്രചരണ നടത്താനും തയ്യാറായിട്ടുള്ള മലയാളത്തിലെ ചുരുക്കം ചില നടന്‍മാരില്‍ ഒരാളാണ് രമേശ് പിഷാരടി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായിട്ടായിരുന്നു അദ്ദേഹം ആദ്യമായി കോണ്‍ഗ്രസ് പ്രചരണ വേദിയിലെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുടനീളമുള്ള യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചരണത്തിലും അദ്ദേഹം സജീവമായി പങ്കുചേർന്നു.
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടെങ്കിലും തുടർന്നും പാർട്ടി വേദികളിലെ സജീവ സാന്നിധ്യമാണ് രമേശ് പിഷാരടി. പാർട്ടിയിലെ പുതിയ നേതൃത്വവുമായും വലിയ അടുപ്പം അദ്ദേഹത്തിനുണ്ട്. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ തന്നെ രമേഷ് പിഷാരടിക്കൊപ്പം ഒരു ടിവി ചാനലിലെ കോമഡി പരിപാടിയില്‍ എത്തിയതോടെ ആ ബന്ധം കൂടുതല്‍ വ്യക്തമായി.

അമൃത ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഫണ്‍സ് അപ്പോണ് എ ടൈം എന്ന പരിപാടിയുടെ വേദിയിലായിരുന്നു കെ സുധാകരന്‍ അപ്രതീക്ഷിത അതിഥിയായി എത്തിയത്. പരിപാടിയുടെ മുഖ്യ സംഘാടകനാണ് രമേശ് പിഷാരടി. മുഖ്യാതിഥിയായി സലീംകുമാർ കൂടി പങ്കെടുത്ത എപ്പിസോഡിലായിരുന്നു കെ സുധാകരന്‍ എത്തിയത്.
അരണമലയില്‍ ആഹ്ളാദ തിമിർപ്പില്‍ ഗായന്ത്രി സുരേഷ്; വൈറായി പുതിയ ചിത്രങ്ങള്‍

ഇത്തരമൊരു പരിപാടിയുടെ വേദിയിലേക്കുള്ള വരവ് പുതിയ അനുഭവമാണെന്നായിരുന്നു കെ സുധാകരന്‍ അഭിപ്രായപ്പെട്ടത്. വരവ് യാദൃശ്ചികമാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം വഴി പോവുമ്പോള്‍ ഒരു സൌഹൃദ വിളി വിളിച്ച സാഹചര്യത്തിലാണ് ഇവിടെ ഇങ്ങനെ ഒരു ഷൂട്ടിങ് നടക്കുന്ന കാര്യം പറഞ്ഞതെന്ന് രമേഷ് പിഷാരടിയും വ്യക്തമാക്കുന്നു.

വരികയാണെങ്കില്‍ ഒരു അഞ്ച് മിനിട്ട് ഷൂട്ടിങ് കണ്ടിട്ട് പോകാമെന്ന് പറഞ്ഞു. അത് സ്വീകരിച്ചുകൊണ്ടാണ് അദ്ദേഹം ഇവിടെ എത്തിയതെന്നും രമേശ് പിഷാരടി കൂട്ടിച്ചേർത്തു. സിനിമാ മേഖലയിലെ എന്റെ രണ്ട് ദൌർബല്യങ്ങളാണ് രമേശ് പിഷാരടിയും സലീം കുമാറും. വർഷങ്ങളായി ബന്ധമുള്ളവരാണ്. അവർ ഇവിടെ ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ ഒന്ന് കണ്ടുപോകാം, സ്നേഹം ഒന്ന് പുതുക്കാം എന്നേ കരുതിയിട്ടുള്ളുവെന്നും സുധാകരന്‍ പറഞ്ഞു.

ഫണ്‍സ് അപ്പോണ് എ ടൈം എന്ന ഈ പ്രോഗ്രാമില്‍ നിങ്ങളോടൊപ്പം ഒരു നിമിഷം പങ്കുവെക്കാന്‍ കിട്ടിയ സമയത്തെ വളരെ അധികം വിലമതിക്കുന്നു. യാദൃശ്ചികമാണ് ഈ കണ്ടുമുട്ടലെങ്കിലും മനസ്സിന് ഏരെ കുളിർമ പകരുന്ന, ഏറെ സന്തോഷം നല്‍കുന്ന, ഏറെ ആനന്ദം പകരുന്ന ഒരു സന്ദർഭമായി ഞാന്‍ ഇതിനെ മുഖവിലയ്ക്ക് എടുക്കുകയാണ്

നിശ്ചയമായും തമാശകള്‍ ആസ്വദിക്കുന്ന ആളുകളാണ് ഞങ്ങളും. തമാശകളാണ് ഞങ്ങളും പ്രതീക്ഷിക്കുന്നത് ജീവിതത്തിന്റെ കടുത്ത പ്രതിസന്ധികളും പ്രതിബന്ധങ്ങളുമായി മല്ലടിച്ച് ജീവിക്കുന്ന ആളുകള്‍ക്ക് ചിരിക്കാന്‍ ഒരു അവസരം എന്ന് പറയുന്നത് ഒരു മോക്ഷമാണ്. ജീവിതത്തിലെ ഏറ്റവും അനിവാര്യമായ ഘടകമാണ് തമാശയെന്നും കെ സുധാകരന്‍ പറയുന്നു.

ചിരിപ്പിക്കാനും മറ്റുള്ളവർക്ക് സന്തോഷം പകരാനും കഴിയുന്ന നിമിഷങ്ങളാണ് നമ്മുടെയൊക്കെ ജീവിതത്തിലെ ലക്ഷ്യം. എന്നും ദുഃഖിക്കുക, എന്നും വിഷമിച്ചിരിക്കു എന്നതില്‍ നിന്നും ഒരു മോചനം വേണ്ടതുണ്ട്. സാധാരണ ഗതിയില്‍ എന്നെപ്പോലെയുള്ള ഒരു രാഷ്ട്രീയക്കാരന് റിലാക്സ് ഇല്ല. കെപിസിസി അധ്യക്ഷനായി സ്ഥാനമേറ്റെടുത്തിന് ശേഷം ഉറക്കം രണ്ട്, രണ്ടര മണിയോടെയാണ്. ആറ് മണിയോടെ എഴുന്നേക്കും. ആറ് മണിക്കൂർ ഉറക്കം പോലും കിട്ടുന്നില്ല.

അതില്‍ നിന്നെല്ലാം കുറച്ച് ഫ്രീ ആവണമെന്നുണ്ട്. എന്നാല്‍ ഉത്തവാദിത്ത ബോധം അത് അനുവദിക്കുന്നില്ല. പൊതുരംഗത്ത് നില്‍ക്കുന്ന ഉത്തവാദിത്തപ്പെട്ട ആളെന്ന് നിലയില്‍ എന്റെ പ്രവർത്തികള്‍ നിരീക്ഷിക്കുന്ന ഒരു സമൂഹമുണ്ട്. അവരോട് ഞാന്‍ ഉത്തരം പറയേണ്ടതുണ്ട്. അവരുടെ മുന്നില്‍ മോശക്കാരനാവാന്‍ കഴിയാത്തത് കൊണ്ട് റിസ്ക് എടുത്താണെങ്കിലും രാവും പകലും ഓടുകയാണെന്നും കെ സുധാകരന്‍ പറഞ്ഞു.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications