കെ സുധാകരൻ ഇടഞ്ഞ് തന്നെ; ചെന്നിത്തല നേരിട്ട് വിളിച്ചു, സീറ്റിന്റെ കാര്യത്തിൽ ഉറപ്പില്ലാതെ ഡൽഹിയിലേക്കില്ല?
കണ്ണൂർ: കേരള രാഷ്ട്രീയത്തിൽ ഇത് 'സുധാകരൻ'മാർ ഇടഞ്ഞ് നിൽക്കുന്ന കാലമാണ്. ഇടത് മുന്നണിയുടെ അനിഷേധ്യ നേതാവായിരുന്ന മുൻ മന്ത്രിയും സിപിഎമ്മിന്റെ ദീർഘകാല എംഎൽഎയും ആലപ്പുഴയിലെ മുഖവും ഒക്കെയായ ജി സുധാകരൻ പാർട്ടിയോട് കൊമ്പുകോർത്ത് ഒരു വശത്ത് ഒറ്റയാനായി നിൽക്കുമ്പോൾ കോൺഗ്രസിലും മുതിർന്ന നേതാവും മുൻ മന്ത്രിയും കെപിസിസി അധ്യക്ഷനുമായിരുന്ന കെ സുധാകരനും ഏതാണ്ട് അതേ പാതയിലാണ്.
ഇരുവർക്കും പ്രശ്‌നം ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കാത്തതാണ്. സിപിഎം ജി സുധാകരനെ പൂർണമായി ഒഴിവാക്കിയെന്ന ആരോപണം നിലനിൽക്കുമ്പോഴും മറുവശത്ത് സാഹചര്യം അൽപ്പം വ്യത്യസ്‌തമാണ്. നിലവിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ച കെ സുധാകരൻ കണ്ണൂർ എംപിയാണ്. ആ സ്ഥാനം പോരാ, തനിക്ക് നിയമസഭ മതി എന്ന സുധാകരന്റെ വാശിയാണ് ഇവിടെ പ്രശ്‌നങ്ങൾക്ക് കാരണം.

കണ്ണൂർ സീറ്റ് തനിക്ക് വേണമെന്ന ആവശ്യത്തിൽ സുധാകരൻ ഉറച്ച് നിൽക്കുകയാണ്. ഇക്കാര്യത്തിൽ ഉറപ്പ് കിട്ടാതെ രാജ്യ തലസ്ഥാനത്തേക്ക് വണ്ടി കയറാൻ താനില്ലെന്ന് അദ്ദേഹം അടുപ്പക്കരോടും പാർട്ടി നേതൃത്വത്തോടും വ്യക്‌തമാക്കി കഴിഞ്ഞു. നാളെ ഡൽഹിയിൽ എത്തി ഹൈക്കമാൻഡിനെയും കേന്ദ്ര നേതൃത്വത്തെയും കാണാനായിരുന്നു സുധാകരനെ ക്ഷണിച്ചത്. എന്നാൽ അനുനയത്തിന്റെ സകല വലതുകളും കൊട്ടിയടക്കുകയാണ് മുൻ വനംമന്ത്രി കൂടിയായിരുന്ന സുധാകരൻ.
കേരളത്തിലെ നേതാക്കളുമായി ചർച്ചയ്ക്ക് താൽപര്യമില്ലെന്നാണ് സുധാകരൻ അറിയിക്കുന്നത്. ഉടൻ തന്നെ അദ്ദേഹം പത്രസമ്മേളനം വിളിച്ചു ചേർക്കാൻ സാധ്യത ഉണ്ടെന്നും വിലയിരുത്തലുണ്ട്. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ നിലവിലെ എംപിമാർ ആരും തന്നെ മത്സരിക്കേണ്ട എന്ന നിലപാടാണ് കേന്ദ്ര നേതൃത്വത്തിന് ഉള്ളത്. അതിൽ പക്ഷേ അടൂർ പ്രകാശിന് മാത്രം ഇളവ് നൽകിയേക്കും എന്ന വാർത്തയാണ് സുധാകരനെ ചൊടിപ്പിച്ചത്.
പലയിടത്തും പോസ്‌റ്റർ യുദ്ധങ്ങൾ മുറുകി കഴിഞ്ഞു. കൂടാതെ സുധാകരൻ അനുകൂലിക്കുന്നവരെ എല്ലാം ഒപ്പം നിർത്താനും ശ്രമം തുടങ്ങിയിട്ടുണ്ട്. എംപിമാർ ഒന്നര വർഷം പിന്നിടുമ്പഴേക്ക് നിയമസഭയിലേക്ക് മത്സരിക്കുന്നത് ഒരു തരത്തിലും മുന്നണിക്കും പാർട്ടിക്കും ഗുണം ചെയ്യില്ലെന്നാണ് പൊതുവെ ഉയർന്നുവന്ന വികാരം. എന്നാൽ അത് അംഗീകരിക്കാത്ത സുധാകരൻ കണ്ണൂർ സീറ്റ് വേണമെന്ന പിടിവാശിയിലാണ്, ഇതോടെ സ്ഥാനാർത്ഥി നിർണയം വഴിമുട്ടി.
അതിനിടെ, രമേശ് ചെന്നിത്തല കെ സുധാകരനുമായി സംസാരിച്ചിരുന്നു. ഒരാൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നതിൽ തെറ്റില്ലെന്നും പക്ഷെ അതിൽ എന്ത് ചെയ്യണമെന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. വിജയസാധ്യതയെ അത് ബാധിക്കില്ലെന്നും മത്സരിക്കുമെന്ന് ആരും സ്വയം പ്രഖ്യാപിച്ചിട്ടില്ലെന്നും സുധാകരൻ ഡൽഹിയിലേക്ക് പോവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിഭവവും പിണക്കവും എല്ലാവര്‍ക്കും ഉണ്ടാകുമെന്നും ഹൈക്കമാന്‍ഡ് തീരുമാനത്തെ എല്ലാവരും അനുസരിക്കുമെന്നുമായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞത്. സുധാകരൻ ഉള്‍പ്പെടെയുള്ള എംപിമാര്‍ മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതായിരിക്കും; വേണുഗോപാൽ കൂട്ടിച്ചേർത്തു.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
‘കമ്മ്യൂണിസ്റ്റുകളുടെ പിന്തുണയിൽ സർക്കാർ വേണ്ട’- ഈ വാശി മൂലം ജയിച്ചിട്ടും ‘എംഎൽഎ’ ആകാൻ കഴിയാഞ്ഞവർ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
മുഖ്യമന്ത്രിക്ക് എന്താണ് പരാതിയില്ലാത്തത് എന്ന് പിവി അന്‍വര്‍; പ്രതിപക്ഷ നേതാവ് ഇടപെട്ടല്ലോ? -
ക്രിസ്ത്യൻസ് ‘ഔട്ട് ഓഫ് റീച്ച്’;അച്ഛൻ-മകൻ കോംബോ ബിജെപിയെ അസ്വസ്ഥമാക്കുമ്പോൾ... -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ?












Click it and Unblock the Notifications