കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയെ പട്ടിയെന്ന് വിളിച്ചിട്ടില്ല, അങ്ങനെ തോന്നിയെങ്കില്‍ പിന്‍വലിക്കുന്നു: സുധാകരന്‍

Google Oneindia Malayalam News

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. പിണറായിയെ നായയെന്ന് വിളിച്ചിട്ടില്ലെന്ന് സുധാകരന്‍ പറഞ്ഞു. മലബാറിലെ പ്രാദേശിക ഭാഷ പ്രയോഗമായാണ് ഉപയോഗിച്ചതെന്നും പരാമര്‍ശം അപമാനിക്കുന്നതായി തോന്നിയെങ്കില്‍ പിന്‍വലിക്കുന്നെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

യാത്രയെ കുറിച്ചാണ് പറയുന്നത്. ഞാനിപ്പോള്‍ എന്നെ കുറിച്ച് പറയാറുണ്ട്, ഞാനിപ്പോള്‍ പട്ടിയെ പോലെ ഓടുകയാണെന്ന്. അതുകൊണ്ട് ഞാന്‍ പട്ടിയാണെന്ന് അര്‍ത്ഥമില്ലല്ലോ. അതൊരു ഉപമയാണ്. ആരെ പറ്റിയാ ഞാന്‍ പറഞ്ഞത്. പിണറായി വിജയനെ പറ്റി. അദ്ദേഹം പട്ടിയാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അങ്ങനെ തോന്നിയെങ്കില്‍ അത് പിന്‍വലിക്കുന്നു. അതിനകത്ത് ഞാന്‍ അദ്ദേഹത്തെ അപമാനിച്ചിട്ടില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ks

പരാമര്‍ശത്തിന്റെ പേരില്‍ തന്നെ അറസ്റ്റ് ചെയ്യുന്നെങ്കില്‍ അറസ്റ്റ് ചെയ്യട്ടേയെന്നും തെരഞ്ഞെടുപ്പില്‍ പ്രചരണമാക്കിയാല്‍ യു ഡി എഫിനാണ് പത്ത് വോട്ട് അധികം ലഭിക്കുക എന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രിയെ രൂക്ഷ ഭാഷയിലായിരുന്നു കഴിഞ്ഞ ദിവസം സുധാകരന്‍ ആക്ഷേപിച്ചത്. മുഖ്യമന്ത്രി ചങ്ങല പൊട്ടിയ നായയെ പോലെയാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

മമ്മൂക്കയുടെ വോട്ട് പെട്ടിയിലാക്കണം; വോട്ട് അഭ്യര്‍ത്ഥിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയും, ചിത്രങ്ങള്‍

ഇതിനെതിരെ ഇടതുപക്ഷം രംഗത്തെത്തിയിരുന്നു. സുധാകരന്റെ പരാമര്‍ശം അപലപനീയമാണെന്ന് സി പി ഐ എമ്മും എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനും ഡി വൈ എഫ് ഐയും പറഞ്ഞിരുന്നു. സുധാകരന്‍ നടത്തിയ പരാമര്‍ശം സംസ്‌കാര ശൂന്യതയാണെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. കെ സുധാകരനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കിയിരുന്നു.

ആത്മഹത്യയെങ്കില്‍ ആരാണ് അതിന് കാരണം? റിഫയുടെ ഉമ്മ ചോദിക്കുന്നുആത്മഹത്യയെങ്കില്‍ ആരാണ് അതിന് കാരണം? റിഫയുടെ ഉമ്മ ചോദിക്കുന്നു

സാധാരണഗതിയില്‍ ഒരു സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകന്‍ പോലും ഉപയോഗിക്കാന്‍ പാടില്ലാത്ത സംസ്‌കാര ശൂന്യമായ വാക്കുകളും നടപടികളുമാണ് സുധാകരന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും ജയരാജന്‍ പറഞ്ഞു. തൃക്കാക്കരയില്‍ ഇടതുപക്ഷ മുന്നണി മുന്നേറ്റമുണ്ടാക്കുകയാണ്. എന്തും പറയാം എന്ന നിലയിലേക്ക് കെ പി സിസി പ്രസിഡന്റ് എത്തിയിരിക്കുന്നു എന്നും ഇ പി ജയരാജന്‍ പറഞ്ഞു. സുധാകരന്റെ പരാമര്‍ശത്തിനെതിരെ പൊതുസമൂഹത്തില്‍ നിന്ന് പ്രതിഷേധം ഉയരണം എന്നായിരുന്നു സി പി ഐ എം പറഞ്ഞത്.

English summary
K Sudhakaran's clarification on abusive remarks against Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X