രാജ്യസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കുമെന്ന് സുധാകരൻ;ചെറിയാൻ ഫിലിപ്പ് സ്ഥാനാർത്ഥിയാകുമോ?മറുപടി
തിരുവനന്തപുരം; രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ. സുധാകരന്‍. ഏകപക്ഷീയമായ മത്സരം അനുവദിക്കാൻ സാധിക്കില്ലെന്ന് സുധാകരൻ പറഞ്ഞു. അതേസമയം ആര് സ്ഥാനാർത്ഥിയാകുമെന്ന ചോദ്യത്തിന് അക്കാര്യം പിന്നീട് തിരുമാനിക്കുമെന്നായിരുന്നു സുധാകരന്റെ പ്രതികരണം.

മത്സര രംഗത്ത് സ്വാഭാവികമായും മുന്നണികൾ ഉണ്ടാകും. ജയമോ തോൽവിയോ ഒരു പ്രശ്നമല്ല.അതുകൊണ്ട് രാജ്യസഭ തിരഞ്ഞെടുപ്പിൽ യു ഡി എഫ് മത്സരിക്കുക തന്നെ ചെയ്യും. അതിൽ തർക്കമില്ല. രാഷ്ട്രീയത്തിൽ മത്സരം ഉണ്ടാകണം.ഏകപക്ഷീയമായ മത്സരം അനുവദിക്കാനാവില്ല.മത്സരിക്കുക എന്നത് രാഷ്ട്രീയ തീരുമാനമാണ്. ജയവും പരാജയവും നോക്കിയല്ല തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. തോൽവിയായാലും മത്സരം വേണം.അത് ജനാധിപത്യത്തിന്റെ പവിത്രതയ്ക്ക് അനിവാര്യമാണ്,സുധാകരൻ മാാധ്യമങ്ങളോട് പറഞ്ഞു.
ഭക്തിയുടെ കനല്‍ ചൂടിലേക്ക്! വടക്കേ മലബാറിൽ ഇനി തെയ്യക്കാലം..ചിത്രങ്ങൾ
അതേസമയം ഇടത് സഹവാസം അവസാനിപ്പിച്ച് കോൺഗ്രസിലേക്ക് മടങ്ങിയ ചെറിയാൻ ഫിലിപ്പിനെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കുമോയെന്ന ചോദ്യത്തിന് അത് പിന്നീട് തീരുമാനിക്കുമെന്നായിരുന്നു സുധാകരന്റെ മറുപടി. എൽ ഡി എഫിൽ രാജ്യസഭ സീറ്റ് ലഭിക്കാത്തതിലുള്ള അതൃപ്തിയ്ക്ക് പിന്നാലെയാണ് ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് മടങ്ങിയത്. നേരത്തേ ചെറിയാനെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കുമോയെന്ന ചോദ്യത്തിന് അത് പുതിയ പാർട്ടി നേതൃത്വമാണ് തിരുമാനിക്കേണ്ടതെന്നായിരുന്നു മുതിർന്ന നേതാവ് എകെ ആന്റണി പ്രതികരിച്ചത്.
അതിനിടെ എൽ ഡി എഫിൽ രാജ്യസഭ സീറ്റ് കേരള കോണ‍്ഗ്രസിന് തന്നെ നൽകിയേക്കും എന്നാണ് വിവരം. നേരത്തേ തന്നെ ഇത് സംബന്ധിച്ച് പാർട്ടിയിൽ തിരുമാനം കൈക്കൊണ്ടിരുന്നു. എന്നാൽ കേരള കോൺഗ്രസിൽ ആര് മത്സരിക്കുമെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. ജോസ് കെ മാണി തന്നെ മത്സരിക്കട്ടേയെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നത്. പാലാ നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ജോസ് കെ മാണിക്ക് നിലവിൽ പാർട്ടി ചെയർമാൻ സ്ഥാനം മാത്രമാണ് ഉള്ളത്. അതേസമയം സ്റ്റീഫൻ ജോർജിന്റെ പേരും പാർട്ടിയിൽ ചർച്ചയാകുന്നുണ്ട്.
മത്സരിക്കുമോയെന്ന ചോദ്യത്തിന് പാർട്ടിയാണ് ഇക്കാര്യത്തിൽ തിരുമാനമെടുക്കേണ്ടതെന്നാണ് ജോസ കെ മാണി പ്രതികരിച്ചത്. എൽഡിഎഫുമായി കൂടിയാലോചിച്ച ശേഷം പ്രഖ്യാപനം ഉണ്ടാകുമെന്നും ജോസ് കെ മാണി പ്രതികരിച്ചിരുന്നു.
ജോസ് കെ മാണി രാജിവെച്ച സീറ്റിലേക്കുള്ള രാജ്യസഭ ഉപതിരഞ്ഞെടുപ്പ് നവംബർ 29 നാണ് നടക്കുക. നവംബർ 16 നാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 17 ന് സൂക്ഷ്പരിശോധന . 22 നാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.
ഹോളിവുഡ് നടിയല്ല.. .ഞെട്ടിച്ച ലുക്കിൽ വീണ്ടും സാനിയ ഇയ്യപ്പൻ..വൈറൽ ഫോട്ടോകൾ












Click it and Unblock the Notifications