കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്‍സൂറിന്റെ കൊലയ്ക്ക് പിന്നില്‍ സിപിഎം നേതാവ് വത്സന്‍ പനോളി, ആരോപണങ്ങളുമായി കെ സുധാകരന്‍

Google Oneindia Malayalam News

കണ്ണൂര്‍: മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കെ സുധാകരന്‍. സിപിഎമ്മിന് തിരഞ്ഞെടുപ്പില്‍ കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ പറ്റിയിട്ടില്ല.അതിന്റെ നിരാശയാണ് മന്‍സൂറിനെ കൊലപ്പെടുത്താന്‍ കാരണമെന്ന് സുധാകരന്‍ പറയുന്നു. ഇത്തരം പ്രകോപനം ഇനിയും എല്‍ഡിഎഫ് ആവര്‍ത്തിക്കുകയാണെങ്കില്‍ ഞങ്ങള്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കുമെന്ന് കരുതേണ്ട. ഈ കൊലപാതകത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

1

കൂത്തുപറമ്പിലെ സിപിഎം നേതാവ് വത്സന്‍ പനോളിയാണ് മന്‍സൂറിന്റെ കൊലപാതകത്തിന് പിന്നില്‍. പനോളിയാണ് ഗൂഢാലോചന നടത്തിയതെന്നും സുധാകരന്‍ പറഞ്ഞു. സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാണ് വത്സന്‍ പനോളി. അതേസമയം കഴിഞ്ഞ ദിവസം തന്നെ കൂത്തുപറമ്പില്‍ വലിയ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഫേസ്ബുക്കില്‍ പ്രകോപനപരമായ പോസ്റ്റും വന്നിരുന്നു. ഇന്നലെ വൈകീട്ടോടെയാണ് മുസ്ലീം ലീഗ് പ്രവര്‍ത്തകരായ മുഹ്‌സിന്‍, സഹോദരന്‍ മന്‍സൂര്‍ എന്നിവരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. പേരുവിളിച്ച് തിരിച്ചറിഞ്ഞ ശേഷമായിരുന്നു ആക്രമണമെന്ന് സഹോദരന്‍ പറയുന്നു.

ഇരുപതോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. പോളിംഗ് ബൂത്തില്‍ യുഡിഎഫ് ഏജന്റായിരുന്നു മുഹ്‌സിന്‍. ഇയാളെ തേടിയെത്തിയ സിപിഎം പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. അതിന് ശേഷമാണ് മുഹസിന്റെ സഹോദരന്‍ മന്‍സൂറിന്റെ കാലിന് വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ മന്‍സൂറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. വ്യക്തിപരമായ ആക്രമണം എന്ന രീതിയിലാണ് സിപിഎം ഈ വിഷയത്തെ പ്രതിരോധിക്കുന്നത്. എന്നാല്‍ രാഷ്ട്രീയ കൊലയാണെന്ന സൂചനയാണ് പോലീസ് അടക്കം നല്‍കുന്നത്.

ഹരിദ്വാറില്‍ കുംഭമേളയ്ക്ക് തുടക്കമാകുന്നു, ചിത്രങ്ങള്‍ കാണാം

തന്നെ ലക്ഷ്യമിട്ടാണ് അക്രമി സംഘം വന്നതെന്ന് മുഹ്‌സിന്‍ പറയുന്നു. ഇയാള്‍ ഇപ്പോള്‍ ആശുപത്രിയിലാണ്. കണ്ടാലറിയുന്ന ഇരുപതോളം പേരാണ് ആക്രമിച്ചത്. ഇതില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചവരില്‍ ഒരാളെ നാട്ടുകാര്‍ പിടിച്ചുവെച്ചു. തന്നെ ആക്രമിക്കാന്‍ ശ്രമിച്ചവരെ തടയുന്നതിനിടയിലാണ് മന്‍സൂറിന് നേരെ ആക്രമണം ഉണ്ടായത്. കണ്‍മുന്നില്‍ വെച്ചാണ് തന്റെ മകനെ വെട്ടിക്കൊന്നതെന്ന് മന്‍സൂറിന്റെ പിതാവ് മുസ്തഫയും പറയുന്നു. ഒരു വലിയ സംഘം തന്റെ മകനെ വീട്ടില്‍ നിന്ന് വലിച്ചിറക്കിയാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതെന്നും ഇളയ മകനെ വെട്ടിയതെന്നും മുസ്തഫ പറഞ്ഞു.

ഗ്ലാമറസ് ലുക്കില്‍ തിളങ്ങി മലയാളികളുടെ സ്വന്തം അനു ഇമ്മാനുവല്‍, ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Recommended Video

cmsvideo
ഇയാൾക്കിത് എന്തിന്റെ കേടാ.. ജയിക്കും മുന്നേ MLA ഓഫീസ്‌

English summary
k sudhakaran says cpm leader valsan panoli behind killing of mansoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X