'സ്വരാജിനെ സിപിഎം ബലിയാടാക്കി, അൻവറിന്റെ വോട്ടില്ലെങ്കിലും യുഡിഎഫ് നിലമ്പൂരിൽ ജയിക്കും'; കെ സുധാകരൻ
മലപ്പുറം: പിവി അൻവറിന് മുൻപിലുള്ള വാതിൽ പൂർണമായി അടഞ്ഞിട്ടില്ലെന്ന് കോൺഗ്രസ് എംപി കെ സുധാകരൻ. അൻവർ അയഞ്ഞിരുന്നെങ്കിൽ സതീശനും അയഞ്ഞേനെയെന്ന് കെ സുധാകരൻ പറഞ്ഞു. ആര്യാടൻ ഷൗക്കത്തിനെതിരെയുള്ള പരാമർശങ്ങൾ അൻവറിന് തന്നെ വിനയായെന്നും അദ്ദേഹം പറയുന്നു. തിരുത്താൻ തയ്യാറായാൽ അൻവറിനെ യുഡിഎഫിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും സുധാകരൻ വ്യക്തമാക്കി.
നിലമ്പൂരിൽ എം സ്വരാജിനെ സിപിഎം ബലിയാടാക്കിയെന്നാണ് സുധാകരൻ പ്രതികരിച്ചത്. സ്വരാജിനെ സിപിഎം നിർബന്ധിച്ചു മത്സരിപ്പിച്ചതാണ്. സതീശന് അഭിപ്രായവ്യത്യാസം ഉണ്ടായത് അദ്ദേഹം എടുത്ത ഒരു തീരുമാനത്തിന് വിയോജിപ്പ് ഉണ്ടായപ്പോഴാണെന്നും അത് സ്വാഭാവികമാണെന്നും സുധാകരൻ പറഞ്ഞു. വിലങ്ങുതടിയായത് അൻവറിന്റെ പ്രതികരണമാണെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

എന്നാൽ വ്യക്തിപരമായി അൻവറിനെ യുഡിഎഫിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന സൂചനയാണ് സുധാകരൻ നൽകിയത്. എങ്കിലും അൻവറിന്റെ വോട്ടുകൾ ഇല്ലെങ്കിലും നിലമ്പൂരിൽ ജയിക്കുമെന്ന പരാമർശവും അദ്ദേഹം നടത്തി. ഒപ്പം നിന്നാൽ ഒഴിവാക്കില്ലെന്ന സൂചനയാണ് ഇതിലൂടെ നൽകിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശനെ കുറ്റപ്പെടുത്താൻ കെ സുധാകരൻ തയ്യാറായുമില്ല എന്നതാണ് ശ്രദ്ധേയം.
അതേസമയം, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നാണ് പിവി അന്‍വര്‍ ഇന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ താല്‍പര്യമുണ്ട്, എന്നാല്‍ കൈയില്‍ പൈസയില്ലെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടി. വിഡി സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്കില്ലെന്നും പിവി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ നിലപാട് വ്യക്തമാക്കി.
പിവി അൻവർ-വിഡി സതീശൻ പടലപ്പിണക്കം മൂലം നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് എതിരെ അൻവർ മത്സരിക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ ഇന്ന് മാധ്യമങ്ങളെ കണ്ട അൻവർ മത്സര രംഗത്തേക്ക് ഇല്ലെന്നാണ് അറിയിച്ചത്. എങ്കിലും സതീശനെതിരെ മുൻ എംഎൽഎ രൂക്ഷമായ ഭാഷയിൽ ഇന്നും വിമർശനം തുടർന്നു.
എംഎൽഎ സ്ഥാനം താൻ രാജിവച്ചത് ആരെയും കണ്ടെല്ലന്നാണ് അൻവർ പറഞ്ഞത്. ആര്യാടൻ ഷൗക്കത്തിനെ എതിര്‍ക്കുന്നതില്‍ കൃത്യമായ കാരണങ്ങളുണ്ട്. യുഡിഎഫുമായുള്ള ചര്‍ച്ചകളില്‍ ഇനിയും വ്യക്തത വന്നിട്ടില്ലെന്നും പിണറായിസത്തിനെതിരായ പോരാട്ടത്തിന് ഇറങ്ങിയ എന്നെ സഹായിക്കാന്‍ യുഡിഎഫ് നേതൃത്വത്തിലെ ചിലർ തയ്യാറായില്ലെന്നും അൻവർ ആരോപിച്ചു.
അതേസമയം, അൻവർ യുഡിഎഫ് പിന്തുണയിൽ അനുകൂല നിലപാട് സ്വീകരിക്കാതെ വന്നതോടെ നിലമ്പൂരിൽ പോരാട്ടം ശക്തമാവുകയാണ്. സിപിഎമ്മിന് വേണ്ടി എം സ്വരാജ് കളത്തിൽ ഇറങ്ങുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തും രംഗത്തുണ്ട്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ വരാനിരിക്കെ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് വളരെയധികം രാഷ്ട്രീയ പ്രാധാന്യമാണ് കൽപ്പിക്കപ്പെടുന്നത്.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications