പാര്‍ട്ടിക്ക് മുകളില്‍ പറക്കരുത്: നേതാക്കളെ 'വരച്ച വര'യില്‍ നിര്‍ത്താന്‍ സുധാകരന്‍, നീക്കം ഇങ്ങനെ
തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി തിരഞ്ഞെടുക്കുപ്പെട്ടതിന് പിന്നാലെ പാര്‍ട്ടിയില്‍ സമൂലമായ അഴിച്ചു പണികള്‍ കൊണ്ട് വരുമെന്ന് കെ സുധാകരന്‍ പ്രഖ്യാപിച്ചിരുന്നു. ഏറ്റവും പ്രധാനമായി പറഞ്ഞത് പാര്‍ട്ടിയിലെ ഗ്രൂപ്പിസം അവസനാപ്പിക്കുമെന്ന് തന്നെയായിരുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പിസം ഒരു സത്യാവസ്ഥയാണ്.
എന്നാല്‍ ഇനിയും ആ രീതിയില്‍ മുന്നോട്ട് പോയാല്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നാണ് സുധാകരന്‍ വ്യക്തമാക്കുന്നത്. മറ്റൊന്നാണ് ജംബോ കമ്മറ്റികള്‍ ഒഴിവാക്കല്‍. കെപിസിസിയില്‍ നിന്ന് തന്നെ ഇതിന് തുടക്കം കുറിക്കാനാണ് സുധാകരന്‍ ശ്രമിക്കുന്നത്. ഇതിന് പിന്നാലെയാണ് സുപ്രാധാനമായ ഒരു ചുവടുവെപ്പിന് കൂടി അദ്ദേഹം തുടക്കം കുറിക്കാന്‍ പോവുന്നത്.
വിവാദങ്ങളുടേയും ഗോസിപ്പുകളുടേയും സ്വന്തം ബോളിവുഡ്, ചില അറിയാക്കഥകൾ

ഒരു വിഷയത്തില്‍ തന്നെയുള്ള നേതാക്കളുടെ വ്യത്യസ്ത അഭിപ്രായങ്ങള്‍ , അല്ലെങ്കില്‍ അതൃപ്തികള്‍ പരസ്യമായി തുറന്ന് പറയുന്നത് എക്കാലത്തും കോണ്‍ഗ്രസിന് പ്രതിസന്ധികള്‍ സൃഷ്ടിച്ചിട്ടുണ്ട്. അഭിപ്രായ സ്വതന്ത്രത്തെ മാനിക്കുന്ന പാര്‍ട്ടിയെന്ന് പറഞ്ഞ് ഇതിനെ എഴുതിത്തള്ളാറാണ് പതിവെങ്കിലും പലപ്പോഴും ഇത് കോണ്‍ഗ്രസിന് തന്നെ തിരിച്ചടിയാവാറുണ്ട്. ഇതിന് ഒരു അറുതി കൊണ്ട് വരാനാണ് കെ സുധാകരന്‍ ശ്രമിക്കുന്നത്.

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മാത്രമല്ല, പ്രവര്‍ത്തകര്‍ക്കും കര്‍ശനമായ പെരുമാറ്റച്ചട്ടം കൊണ്ട് വരാനാണ് കെപിസിസി നേതൃത്വത്തിന്‍റെ ആലോചന. സംഘടനാ അഴിച്ചു പണിക്കൊപ്പം തന്നെ പുതിയ പദ്ധതിയും നടപ്പിലാക്കാനാണ് ആലോചന. പാര്‍ട്ടിയുടെ മുഖം മിനുക്കാന്‍ മാത്രമല്ല, വളര്‍ച്ചയിലും ഈ നീക്കം നിര്‍ണ്ണായകമായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അടുത്ത രാഷ്ട്രീയകാര്യസമിതി പെരുമാറ്റച്ചട്ടം ചർച്ച ചെയ്യും.

നേതാക്കളുടെ അതിര് കടന്ന പരസ്യ പ്രസ്താവന തടയുമെന്ന് മാത്രമല്ല, പൊതു രംഗത്ത് ഇടപെടുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ പെരുമാറ്റച്ചട്ടത്തില്‍ വ്യക്തമാക്കും. ഇതിന് വിരുദ്ധമായ പ്രവര്‍ത്തി ആരുടേയെങ്കിലും ഭാഗത്ത് നിന്നും ഉണ്ടായാല്‍ ഇനി രൂപീകരിക്കപ്പെടാന്‍ പോവുന്ന അച്ചടക്ക സമിതിയുടെ പരിധിയില്‍ വരും.

ഇതിന്‍റെ മാറ്റത്തിന്‍റെ ചെറിയ തുടക്കം കെപിസിസി അധ്യക്ഷന്‍ സുധാകരനും, പ്രതിപക്ഷ നേതാവ് വിഡി സതീശനും തുടങ്ങിയിട്ടുണ്ട്. ചുറ്റും തടിച്ചു കൂടുന്നവരെ ഒവിവാക്കി ഇരുവരും ചാനലുകളെ കാണുന്നത് ഈ മാറ്റത്തിന്‍റെ തുടക്കമാണ്. നേതാക്കളുടെ അഭിപ്രായങ്ങള്‍ തേടാന്‍ ചാനലുകള്‍ വരുമ്പോള്‍ ക്യാമറയില്‍ ഇടം പിടിക്കാന്‍ ചുറ്റം ഇടിച്ച് കൂടി നില്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് പുതിയ നേതൃത്വത്തിനുള്ളത്.

ക്രിമിനല്‍-മാഫിയാ സംഘങ്ങള്‍ പോലുള്ള കളങ്കിതരുമായുള്ള സഹവാസം, ബന്ധം, ദുശ്ശീലങ്ങള്‍ പൊതു പ്രവർത്തകർക്കു ചേരാത്ത ബിസിനസുകൾ, പാര്‍ട്ടിയുടെ പേരിലുള്ള അന്യായമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം പെരുമാറ്റച്ചട്ടത്തില്‍ കര്‍ശനമായി വിലക്കുമെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പ്രാദേശിക തലത്തില്‍ അടക്കം പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്നവരെ സംബന്ധിച്ചുള്ള മതിപ്പ് ആളുകള്‍ക്കിടയില്‍ നഷ്ട്മായതാണ് തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടിക്ക് കാരണമായതെന്ന വിലയിരുത്തലുണ്ട്. അതിനാല്‍ പാര്‍ട്ടിയുടേയും നേതാക്കളുടേയും പ്രതിച്ഛായ ആദ്യം മെച്ചപ്പെടുത്തി ജനങ്ങളെ സമീപിക്കാനാണ് നേതൃത്വം സുചിപ്പിച്ചിരിക്കുന്നത്.

കണ്ണൂരിലുള്ള സുധാകരന്‍ തിങ്കളാഴ്ച തലസ്ഥാനത്ത് തിരിച്ചെത്തും. പുനഃസംഘടന സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ക്കും നാളെ തന്നെ തുടക്കം കുറിക്കും. കെപിസിസിയില്‍ പുനഃസംഘടന കൊണ്ട് വരുന്നതിന് മുമ്പ് പുതിയ ഡിസിസി പ്രസിഡന്‍റുമാരെ നിയമിക്കാന്‍ കഴിയുമോയെന്നാണ് പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നത്. 14 ഡിസിസി അധ്യക്ഷസ്ഥാനത്തും പകരക്കാര്‍ വരുമെന്ന കാര്യം ഉറപ്പായതിനാല്‍ നിലവില്‍ സംഘടന ചലിക്കാത്ത സാഹചര്യമാണുള്ളത്.
Recommended Video

ഇനിയും ഇത് ഇങ്ങനെ തുടര്‍ന്ന് പോവാന്‍ സാധ്യമല്ല. അതുകൊണ്ട് തന്നെ ഡിസിസി അധ്യക്ഷന്‍മാരെ എത്രയും പെട്ടെന്ന് നിയമിക്കാനാണ് ആലോചന. കെപിസിസി ഭാരവാഹികൾക്കും ഡിസിസി പ്രസിഡന്റുമാർക്കും പ്രായപരിധി കൊണ്ടുവരാനും പരിഗണനയിലുണ്ട്. അതേസമയം യുഡിഎഫ് കണ്‍വീനറെ മാറ്റണമെന്ന ആവശ്യം ഒരു വിഭാഗം ശക്തമാക്കുമ്പോഴും എംഎം ഹസന്‍ തുടരട്ടേയെന്ന നിലപാടിലാണ് എ, ഐ ഗ്രൂപ്പുകള്‍.
ഗ്ലാമര്‍ ലുക്കില്‍ നിക്കി തംമ്പോലി-ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications