ഭിന്നിപ്പിച്ച് ചോര കുടിക്കുന്ന ചെന്നായ്ക്കളായി സിപിഎം മാറി; ബ്രിട്ടാസിനെതിരെ കേസെടുക്കണമെന്ന് സുരേന്ദ്രന്‍
തിരുവനന്തപുരം: സി പി ഐ എം രാജ്യസഭാ എം പി ജോണ്‍ ബ്രിട്ടാസിനെതിരെ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സി പി ഐ എമ്മും ജോണ്‍ ബ്രിട്ടാലും നാട്ടില്‍ കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നത് എന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ഒരു മതസംഘടനയുടെ വേദിയില്‍ മറ്റ് മതവിഭാഗങ്ങള്‍ക്കെതിരെ ജോണ്‍ ബ്രിട്ടാസ് നടത്തിയ പ്രസംഗത്തിന് എതിരെ പൊലീസ് കേസെടുക്കാത്തത് പ്രതിഷേധാര്‍ഹമാണ് എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
മുസ്‌ലിം വിഭാഗത്തില്‍ ഭയവും വിദ്വേഷവും സൃഷ്ടിച്ച് സംസ്ഥാനത്തെ സൈ്വര്യജീവിതം തകര്‍ക്കുകയാണ് ഇത്തരം പ്രസ്താവനകളുടെ ലക്ഷ്യം എന്നും അദ്ദേഹം ആരോപിച്ചു. ഭൂരിപക്ഷ വിഭാഗവും ന്യൂനപക്ഷ വിഭാഗങ്ങളും തമ്മില്‍ സംവാദം കൊണ്ട് കാര്യമില്ലെന്നും സംഘര്‍ഷമാണ് വേണ്ടതെന്നുമുള്ള ജോണ്‍ ബ്രിട്ടാസിന്റെ വാക്കുകള്‍ തീവ്രവാദം ശക്തമാക്കാനാണ് ഉപകരിക്കുക എന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

അതേ വേദിയില്‍ വെച്ചാണ് സംഘപരിവാറിനെ നേരിടാന്‍ മുസ്‌ലിങ്ങളെല്ലാം സി പി ഐ എമ്മിന്റെ കീഴില്‍ അണിനിരക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്തത്. മതങ്ങളെ തമ്മില്‍ ഭിന്നിപ്പിച്ച് ചോര കുടിക്കുന്ന ചെന്നായ്ക്കളായി സി പി ഐ എം മാറി കഴിഞ്ഞെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ആരോപിച്ചു. ന്യൂനപക്ഷ വിഭാഗങ്ങള്‍ സി പി ഐ എമ്മിന്റെ കൂടെ നിന്നാല്‍ മതി എന്നാണ് ജോണ്‍ ബ്രിട്ടാസ് പറയുന്നത്.
അവര്‍ ചര്‍ച്ച നടത്തിക്കൊള്ളുമത്രേ. മുസ്ലിം സംഘടനകളുടെ വേദിയില്‍ ആരൊക്കെ സംസാരിക്കണമെന്നും എന്ത് സംസാരിക്കണമെന്നും സി പി ഐ എം തീരുമാനിക്കും എന്നാണ് അവര്‍ പറയുന്നത് എന്നും രാജ്യത്ത് മുസ്‌ലിങ്ങള്‍ അപകടത്തിലാണ് എന്നും ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കുമിടയില്‍ ഐക്യം സാധ്യമല്ല എന്നുമാണ് ഇവര്‍ പറയുന്നത് എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
മുസ്‌ലിങ്ങള്‍ക്ക് ജീവിക്കാന്‍ സാധ്യമല്ലാത്ത സാഹചര്യമുള്ളത് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലാണ് എന്നത് ജോണ്‍ ബ്രിട്ടാസ് മറക്കരുത് എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. പത്താം മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ വെച്ച് ജോണ്‍ ബ്രിട്ടാസ്, പിണറായി വിജയന്‍, പി രാജീവ്, സി പി ഐ എം പി ബിനോയ് വിശ്വം എന്നിവര്‍ സംഘപരിവാറിനെതിരെ ആഞ്ഞടിച്ചിരുന്നു. ഇതാണ് കെ സുരേന്ദ്രന്റെ വിമര്‍ശനത്തിന് ആധാരം.












Click it and Unblock the Notifications