Get Updates
Get notified of breaking news, exclusive insights, and must-see stories!

മീഡിയാ വണ്ണിനെ വിലക്കാൻ കാരണം പാകിസ്താന് ഗുണമുളള വാർത്തകൾ നൽകിയതെന്ന് കെ സുരേന്ദ്രൻ

കോട്ടയം: മീഡിയാ വണ്‍ ചാനലിന് കേന്ദ്ര സര്‍ക്കാര്‍ സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്താന്‍ കാരണം പാകിസ്താന് ഗുണമുളള വാര്‍ത്തകള്‍ നല്‍കിയത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ജമ്മു കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ശരിയല്ലെന്ന് മീഡിയാ വണ്‍ വാര്‍ത്ത നല്‍കിയതായി കെ സുരേന്ദ്രന്‍ കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജ്യസുരക്ഷയെ ബാധിക്കുന്ന വാര്‍ത്തകള്‍ നല്‍കിയത് കൊണ്ടാണ് വിലക്ക് എന്നും ഇതൊക്കെ ചെയ്യുന്നതിന് മുന്‍പ് ഓര്‍ക്കണമായിരുന്നു എന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

'എല്ലാത്തിനും അതിന്‌റേതായ സമയമുണ്ട് ദാസാ', ഭാവനയോട് മഞ്ജു വാര്യർ- ചിത്രങ്ങൾ

സ്വർണ്ണക്കള്ളക്കടത്ത് നടത്തിയ തൻ്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ മുഖ്യമന്ത്രി ന്യായീകരിക്കുന്നത് കുറ്റകൃത്യത്തിലെ സർക്കാരിൻ്റെ പങ്ക് തെളിയിക്കുന്നതാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. ശിവശങ്കറിൻ്റെ പുസ്തക രചനയെ മുഖ്യമന്ത്രി പരസ്യമായി ന്യായീകരിക്കുകയാണന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. ''എല്ലാവിധ സർവീസ് ചട്ടങ്ങളും ലംഘിച്ചുകൊണ്ടാണ് പുസ്തകം എഴുതിയിരിക്കുന്നത്. മുമ്പ് മറ്റൊരു ഡിജിപിക്കെതിരെ ഇതേ വിഷയത്തിൽ നടപടിയെടുത്ത പിണറായിക്ക് ഇപ്പോൾ ഇരട്ടത്താപ്പാണ്''.

45

''കേന്ദ്ര സർക്കാരിനെയും, ഏജൻസികളെയും താഴ്ത്തിക്കെട്ടുകയാണ് പുസ്തകത്തിലൂടെ ശിവശങ്കരൻ ചെയ്യുന്നത്. അദ്ദേഹത്തെ പിന്തുണയ്ക്കുകയാണ് പിണറായി ചെയ്തത്. ഗുരുതരമായ ആരോപണങ്ങൾ പരസ്യമായി സ്വപ്ന വെളിപ്പെടുത്തിയിട്ടും മുഖ്യമന്ത്രി ശിവശങ്കറിനെ ന്യായീകരിച്ചു. ശിവശങ്കറിനെ മുഖ്യമന്ത്രിക്ക് പേടിയാണ് അതിൻ്റെ തെളിവാണ് ഈ ന്യായീകരണമെന്നും സുരേന്ദ്രൻ പറഞ്ഞു. കേരളാ സർക്കാരിനെ വിമർശിക്കാൻ പാടില്ലാത്തതാണോ? കേരള സർക്കാർ ചെയ്യുന്ന തെറ്റായ കാര്യങ്ങൾ വിമർശിക്കപ്പെടുക തന്നെ ചെയ്യും''.

''ഒരു വർഷത്തിനിടെ മാത്രം 4 മലയാളി ഭീകരവാദികളാണ് യുപിയിൽ അറസ്റ്റിലായത്. അതുതന്നെയാണ് യോഗി പറഞ്ഞത്. യുപിയിൽ ശവം ഗംഗയിലൊഴുകുകയാണെന്ന് പറഞ്ഞയാളാണ് പിണറായി വിജയൻ. കഫീൽ ഖാൻ നടത്തിയ കള്ള പ്രചരണങ്ങൾ ഏറ്റെടുത്തയാളാണ് പിണറായി. കർണാടകത്തെ കോൺഗ്രസും സിപിഎമ്മും വിമർശിക്കുന്നില്ലേ? അപ്പോഴൊന്നുമില്ലാത്ത പ്രാദേശിക വികാരമാണ് കേരളത്തിൻ്റെ കാര്യത്തിലുണ്ടാവുന്നത്. പിണറായിയെ വിമർശിക്കുമ്പോൾ ആദ്യം പൊള്ളുന്നത് വിഡി സതീശനും ടീമിനുമാണ്. കിരീടത്തിലെ കൊച്ചിൻ ഹനീഫയെ പോലെയാണ് വിഡി സതീശൻ. കേരളത്തിൽ എല്ലാ കൊവിഡ് മരണങ്ങളും സർക്കാർ മറച്ചുവെച്ചു. പിടിക്കപ്പെട്ടപ്പോൾ പുറത്തുവിടുകയായിരുന്നു''. കൊവിഡിൽ അതിദയനീയമായി കേരള സർക്കാർ പരാജയപ്പെട്ടുവെന്നും സുരേന്ദ്രൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+