'പിണറായിയുടെ യുഎസ് സന്ദർശനത്തിൽ ദുരൂഹതയുണ്ട്, സ്വന്തം ആരോഗ്യം മാത്രം നോക്കിയാൽ പോരാ'; കെ സുരേന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎസ് യാത്രയ്ക്ക് എതിരെ ആഞ്ഞടിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പിണറായിയുടെ വിദേശ യാത്രയിൽ ദുരൂഹതയുണ്ടെന്നാണ് സുരേന്ദ്രന്റെ ആരോപണം. ട്രംപിനെ എതിർക്കുമ്പോൾ തന്നെ ട്രംപിന്റെ നാട്ടിൽ ചികിത്സക്ക് പോയിരിക്കുകയാണ് പിണറായി എന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്ക് എതിരെ ബിജെപി ആരോപണം ശക്തമാക്കുന്നതിനിടെയാണ് സുരേന്ദ്രന്റെ ആരോപണം. കേരളം വിറങ്ങലിച്ച് നിൽക്കുമ്പോൾ അദ്ദേഹം വിദേശ യാത്ര നടത്തുന്നതിൽ ദുരൂഹതയുണ്ടെന്നും ജനപ്രതിനിധികൾ സ്വന്തം ആരോഗ്യം മാത്രം നോക്കിയാൽ പോര, പൊതുജനാരോഗ്യം കൂടി ഉറപ്പാക്കണമെന്നും മുതിർന്ന ബിജെപി നേതാവ് ആവശ്യപ്പെട്ടു.

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് സ്ത്രീ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സുരേന്ദ്രൻ വിമർശനം കടുപ്പിക്കുന്നത്. ആരോഗ്യരംഗത്തെ കേടുകാര്യസ്ഥതക്കാണ് കേരളത്തിന് ഒന്നാം സ്ഥാനം കിട്ടേണ്ടതെന്ന് പറഞ്ഞ സുരേന്ദ്രൻ ഡോക്‌ടർമാർ ഇല്ലാത്തതിന് ഒന്നാം സ്ഥാനം, ശാസ്ത്രക്രിയ ഇല്ലാത്തതിന് ഒന്നാം സ്ഥാനം എന്നിവ കേരളത്തിന് ലഭിക്കുമെന്നും പരിഹസിച്ചു.
കേരളത്തിലെ ആരോഗ്യ മേഖല വെന്റിലേറ്ററിൽ കിടക്കുമ്പോഴാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. ജനങ്ങളുടെ ആരോഗ്യകാര്യത്തിൽ ഒരു തീരുമാനം ആക്കിയിട്ട് അദ്ദേഹത്തിന് പോകാമായിരുന്നു. ഈ സർക്കാരിന്റെ അന്ത്യകൂദാശക്ക് കാരണമാകുന്ന വകുപ്പ് ആയിരിക്കും ആരോഗ്യ വകുപ്പെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
ദുബായ് വഴിയുള്ള പിണറായിയുടെ യാത്രയിലും സുരേന്ദ്രൻ സംശയം ഉന്നയിച്ചു. എന്തിനാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് ദുബായ് വഴി പോകുന്നത്. എന്താണ് മുഖ്യമന്ത്രിക്ക് ദുബായിൽ പണി? എന്തിനാണ് പോകുമ്പോഴും വരുമ്പോഴും മുഖ്യമന്ത്രി ദുബൈയിൽ ഇറങ്ങുന്നത്. നാലഞ്ച് ദിവസം അവിടെ എന്താണ് പണിയെന്നും കെ സുരേന്ദ്രൻ ആരാഞ്ഞു.
അതേസമയം, മുൻ നിശ്ചയിച്ച പ്രകാരമാണ് പുലർച്ചെ എമിറേറ്റ്‌സ് വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ യുഎസിലേക്ക് പുറപ്പെട്ടത്. ദുബായ് വഴിയാണ് അദ്ദേഹത്തിന്റെ യാത്ര. നേരത്തെ നടത്തിയിരുന്ന ചികിത്സയുടെ തുടർച്ചയായുള്ള പരിശോധനകൾക്കായാണ് മുഖ്യമന്ത്രി പത്ത് ദിവസത്തോളം യുഎസിൽ തങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
മിനിസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി നേരത്തെ ചികിത്സ തേടിയിരുന്നത്. അവിടെ തന്നെയാവും തുടർ ചികിത്സയും നടക്കുക എന്നാണ് ലഭ്യമായ വിവരം. എന്നാൽ കേരളത്തിൽ ആരോഗ്യ മേഖലയ്ക്ക് എതിരെ പ്രതിപക്ഷ വിമർശനം ശക്തമായ സമയത്ത് കൂടിയായതിനാൽ മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്ക് പ്രാധാന്യമേറുകയാണ്.
കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളേജിൽ ഉണ്ടായ അപകടത്തിന് പുറമേ, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്‌ടറുടെ വെളിപ്പെടുത്തലും അടക്കം പ്രതിപക്ഷം വലിയ രീതിയിൽ പ്രചരണ ആയുധമാക്കുന്നുണ്ട്. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വിഷയം ശക്തമായി ഉന്നയിക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം.
അതിനിടെ വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാരിനെതിരെയും ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെയും പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. മന്ത്രിയുടെ പത്തനംതിട്ടയിലെ വീട്ടിലേക്കും പ്രതിഷേധം നടന്നിരുന്നു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്, കണ്ണൂര്‍ തുടങ്ങിയ ജില്ലകളിൽ പ്രതിഷേധം അലയടിച്ചു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications