സുരേന്ദ്രന് രാജിസമ്മര്‍ദം, തോല്‍വിയും കുഴല്‍പ്പണ ഇടപാടും കുടുക്കി, പിന്തുണയില്ലാതെ പുറത്തേക്ക്?
തിരുവനന്തപുരം: ബിജെപിയില്‍ കെ സുരേന്ദ്രന് പ്രതിരോധത്തില്‍. തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ വന്ന കുഴല്‍പ്പണ ഇടപാടും. സികെ ജാനുവിന് പണം നല്‍കിയെന്ന വെളിപ്പെടുത്തലും സുരേന്ദ്രനെ കുടുക്കിയിരിക്കുകയാണ്. സുരേന്ദ്രന്റെ രാജിക്കായി സമ്മര്‍ദം ശക്തമാണ്. ഇതിനൊപ്പം തിരഞ്ഞെടുപ്പ് പരാജയവും സുരേന്ദ്രനുള്ള പ്രതിസന്ധിയാണ്. പാര്‍ട്ടിക്കുള്ളില്‍ സുരേന്ദ്രനെ ആരും പ്രതിരോധിക്കാന്‍ എത്തിയിട്ടില്ല. അതേസമയം സുരേന്ദ്രനെ വീഴ്ത്താന്‍ മുന്നിലുള്ള കൃഷ്ണദാസ്-ശോഭ സുരേന്ദ്രന് പക്ഷങ്ങള്‍ ഇതുവരെ അദ്ദേഹത്തിന് പിന്തുണയും നല്‍കിയിട്ടില്ല.
കശ്മീരില്‍ കൊല്ലപ്പെട്ട ബിജെപി കൗണ്‍സിലര്‍ രാകേഷ് പാണ്ഡ്യയുടെ ബന്ധുക്കളുടെ വിലാപം: ചിത്രങ്ങള്‍ കാണാം

സുരേന്ദ്രന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച് പാര്‍ട്ടിയെ രക്ഷിക്കണം എന്നാണ് മുതിര്‍ന്ന നേതാക്കളും രഹസ്യ നിലപാട് എടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫണ്ടും സ്ഥാനാര്‍ത്ഥിത്വവും സ്വന്തം ഗ്രൂപ്പുകാര്‍ക്ക് വീതം വെച്ച് നല്‍കിയെന്നാണ് ഇവര്‍ ഉന്നയിക്കുന്നത്. ആര്‍എസ്എസ് നിലപാടും സുരേന്ദ്രന് മാറണമെന്ന് തന്നെയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ അക്കൗണ്ട് പൂട്ടിയതിന്റെ ധാര്‍മിക ബാധ്യത സുരേന്ദ്രനൊപ്പമാണ്. നാലര ലക്ഷത്തിലേറെ വോട്ടും നഷ്ടമായി. ഇതൊക്കെ പാര്‍ട്ടിയില്‍ ശക്തമായി നില്‍ക്കുമ്പോഴാണ് പുതിയ പ്രശ്നം ഉയര്‍ന്ന് വന്നത്.
സംഘടനാ സെക്രട്ടറി ഗണേശനെ ചോദ്യം ചെയ്തതാണ് സംസ്ഥാന നേതൃത്വത്തിന് കുരുക്കായി മാറിയിരിക്കുന്നത്. ഇതിന് പുറമേ പത്ത് ലക്ഷം ജാനുവിന് നല്‍കിയെന്ന വെളിപ്പെടുത്തലും സുരേന്ദ്രനെ കുടുക്കിയിരിക്കുകയാണ്. പാര്‍ട്ടിക്കുള്ളില്‍ സുരേന്ദ്രന് രാജിവെക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ട് കഴിഞ്ഞു. വി മുരളീധരന് പോലും ജാനുവുമായുള്ള പണമിടപാട് ആരോപണത്തില്‍ കൃത്യമായ മറുപടി നല്‍കിയിട്ടില്ല. കേന്ദ്ര നേതൃത്വത്തിന് നേതാക്കള്‍ പരാതി നല്കാന് തീരുമാനിച്ചിട്ടുണ്ട്. സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യമാണ് ഇവര്‍ കേന്ദ്ര നേതൃത്വത്തെ അറിയിക്കുക.
ബിജെപിയുടെ മറ്റ് നേതാക്കള്‍ ഒന്നും സുരേന്ദ്രനെ പ്രതിരോധിക്കാനായി വന്നിട്ടില്ല. കുമ്മനം രാജശേഖരന് വിശദീകരണം നല്‍കിയെങ്കിലും, സുരേന്ദ്രന് പിന്തുണയില്ല. സിപിഎം കേന്ദ്ര ഏജന്‍സികള്‍ അടക്കം ഈ വിഷയത്തില്‍ മൗനം പാലിക്കുന്നത് ചൂണ്ടിക്കാണിക്കുന്നുണ്ട്. ആര്‍എസ്എസ് ബിജെപി നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തില്‍ കടുത്ത അതൃപ്തിയിലാണ്. വി മുരളീധരനെ വിളിച്ചുവരുത്തി സുരേന്ദ്രന് മാറണമെന്ന് സംഘപരിവാര്‍ അറിയിച്ചെന്നാണ് സൂചന. വിശ്വാസ്യത സംസ്ഥാന നേതൃത്വത്തിന് നഷ്ടപ്പെട്ടെന്നാണ് വിലയിരുത്തല്‍.
ബിക്കിനി ലുക്കില്‍ സൂപ്പര്‍ ഹോട്ടായി സിമ്രാന് കൗര്‍; സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി പുതിയ ചിത്രങ്ങള്‍
Recommended Video
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications