കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്നയെ സംരക്ഷിക്കുന്നത് സിപിഎം... ശബ്ദരേഖ എത്തിച്ച് കൊടുത്തു, തുറന്നടിച്ച് സുരേന്ദ്രന്‍!!

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വാളെടുത്ത് വീണ്ടും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വപ്‌ന സുരേഷിനെ സംരക്ഷിക്കുന്നത് സിപിഎം ആണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. പോലീസ് ശരിക്കും അറിയാം സ്വപ്‌ന എവിടെയുണ്ടെന്ന കാര്യം. ഒളിവിലിരുന്ന് ചാനലില്‍ ശബ്ദരേഖ എത്തിക്കാനുള്ള സൗകര്യം ചെയ്ത് കൊടുത്തതിന് പിന്നില്‍ സിപിഎം തന്നെയാണെന്നും സുരേന്ദ്രന്‍ തുറന്നടിച്ചു. സംസ്ഥാന സര്‍ക്കാരിനും പിണറായി വിജയനും ഇപ്പോള്‍ പിടിച്ച് നില്‍ക്കാന്‍ വേണ്ടിയുള്ള പ്രസ്താവനകളാണ് സ്വപ്‌ന നടത്തുന്നതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

1

സ്വപ്‌നയുടെ ശബ്ദരേഖയില്‍ നിന്ന് സിപിഎമ്മിനുള്ള സഹായം വ്യക്തമാണ്. തന്നെ സഹായിച്ചവരെ തിരിച്ചും സഹായിക്കുന്നു എന്ന നയമാണ് ശബ്ദരേഖയിലൂടെ മനസ്സിലാവുന്നത്. കസ്റ്റംസ് അന്വേഷിക്കുന്ന ഒരാള്‍ ഒളിവിലിരുന്ന് അന്വേഷണത്തെ വഴിതിരിച്ച് വിടുന്നു. അവരെ ഇപ്പോഴും സഹായിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവരേണ്ടതുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം തനിക്ക്പങ്കില്ലെന്നാണ് ശബ്ദരേഖയില്‍ സ്വപ്‌ന പറയുന്നത്. കോണ്‍സുല്‍ ജനറല്‍ ആവശ്യപ്പെട്ടതനുസരിച്ച് എന്താണ് കാര്‍ഗോ വൈകുന്നതെന്ന് അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നും സ്വപ്‌ന പറഞ്ഞു.

Recommended Video

cmsvideo
പത്താം ക്ലാസ് പാസാകാത്ത സ്വപ്‌ന, പക്ഷേ UAE കോണ്‍സുലേറ്റില്‍ ജോലി | Oneindia Malayalam

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ കുറ്റക്കാരെ കണ്ടെത്തട്ടെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞു. ഇക്കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിലും മുഖ്യമന്ത്രി പിണറായി വിജയനിലും സിപിഐക്കും വിശ്വാസമുണ്ടെന്നും കാനം വ്യക്തമാക്കി. കഴിഞ്ഞ രണ്ട് മാസത്തിനിടെ വിവിധ വിമാനത്താവളങ്ങളിലൂടെ സ്വര്‍ണം കടത്തി. അത് കണ്ടെത്തേണ്ട ചുമതല കേന്ദ്ര ഏജന്‍സികള്‍ക്കാണ്. കുറ്റക്കാരെ സംസ്ഥാന സര്‍ക്കാര്‍ സഹായിച്ചാലേ പ്രശ്‌നമുള്ളൂ. സ്വര്‍ണം അയച്ചതാര്, ആര്‍ക്കയച്ചു എന്നതാണ് പ്രശ്‌നമെന്നും കാനം പററഞ്ഞു. മുഖ്യമന്ത്രി കുറ്റാരോപിതനായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നീക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ നിലപാട് അദ്ദേഹം വ്യക്തമാക്കിയതാണെന്നും കാനം പറഞ്ഞു.

സ്വപ്‌നയ്‌ക്കെതിരെ സഹോദരന്‍ ബ്രൈറ്റ് സുരേഷും രംഗത്തെത്തിയിട്ടുണ്ട്. സഹോദരങ്ങളോട് പോലും ഭീഷണിയുടെ സ്വരത്തിലാണ് സ്വപ്‌ന സംസാരിച്ചിരുന്നതെന്ന് സുരേഷ് പറയുന്നു. പിതാവ് വിദേശത്ത് ജോലി ചെയ്തിരുന്നതിനാല്‍ 17 വയസ്സ് വരെ യുഎഇയിലായിരുന്നു. സ്വപ്‌നയുമായി അത്ര അടുപ്പവും ഉണ്ടായിരുന്നില്ല. താന്‍ നാട്ടിലെത്തിയപ്പോള്‍ സ്വപ്‌ന ഭീഷണിപ്പെടുത്തിയിരുന്നു. കുടുംബ സ്വത്തില്‍ അവകാശം ചോദിക്കാനാണെന്ന് സംശയിച്ചായിരുന്നു ഇത്. കൈയ്യും കാലും വെട്ടുമെന്നായിരുന്നു ഭീഷണി. പിന്നീട് യാചിച്ച് കഴിയേണ്ടി വരുമെന്നും പറഞ്ഞു. ഇവരുടെ സ്വാധീനം അറിയുന്നത് കൊണ്ട് താനും സഹോദരനും ഇതുവരെ കുടുംബ സ്വത്തില്‍ അവകാശം പോലും ഉന്നയിച്ചിട്ടില്ലെന്നും സുരേഷ് പറഞ്ഞു. നാട്ടിലേക്ക് മടങ്ങാന്‍ പോലും ഭയമായിരുന്നുവെന്ന് സുരേഷ് പറഞ്ഞു.

English summary
k surendran says cpm protecting swapna suresh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X