Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹന്‍ലാലിനെതിരെയുള്ള ആക്രമണത്തെ തള്ളി സുരേന്ദ്രന്‍.... ഒറ്റതിരിഞ്ഞ ആക്രമണമെന്ന്

മോഹന്‍ലാലിനെതിരെയുള്ള ആക്രമണത്തെ തള്ളി സുരേന്ദ്രന്‍

കോഴിക്കോട്: എഎംഎംഎയില്‍ ദിലീപിനെ തിരിച്ചെടുത്ത സംഭവത്തില്‍ പ്രതിഷേധം കത്തുകയാണ്. അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെതിരെയായിരുന്നു കൂടുതല്‍ പ്രതിഷേധം ഉയര്‍ന്നത്. എഐവൈഎഫും യൂത്ത് കോണ്‍ഗ്രസും മോഹന്‍ലാലിന്റെ കോലം കത്തിക്കുകയും സിനിമയുടെ പ്രദര്‍ശനം തടയുമെന്നും പറഞ്ഞിരുന്നു. ഇതിനെതിരെ അദ്ദേഹത്തിന്റെ ഫാന്‍സ് പലയിടത്തും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിന് പിന്തുണ പ്രഖ്യാപിച്ച രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍.

മോഹന്‍ലാലിനെതിരെ നടക്കുന്നത് ഒറ്റതിരിഞ്ഞുള്ള ആക്രമണമാണെന്ന് അദ്ദേഹം കുറപ്പെടുത്തി. അതേസമയം മറ്റുള്ളവര്‍ക്കെതിരെ എന്തുകൊണ്ട് വിമര്‍ശനങ്ങള്‍ വരുന്നില്ലെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു. മോഹന്‍ലാലിന് പിന്തുണ പ്രഖ്യാപിച്ച് മമ്മൂട്ടി ഫാന്‍സും ഇതിനിടെ രംഗത്തെത്തിയിട്ടുണ്ട്. മോഹന്‍ലാലാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം മിണ്ടാതെ വിദേശത്തേക്ക് പോയതിലുമാണ് ഇപ്പോള്‍ പ്രതിഷേധം നടക്കുന്നത്.

ഒറ്റതിരിഞ്ഞുള്ള ആക്രമണം

ഒറ്റതിരിഞ്ഞുള്ള ആക്രമണം

മോഹന്‍ലാല്‍ ഉള്‍പ്പെടെ ഒരു സിനിമാ താരത്തോടും ആരാധനയില്ല. എന്നാല്‍ ഇപ്പോള്‍ മോഹന്‍ലാലിനെതിരെ നടക്കുന്ന അതിരുകവിഞ്ഞ ആക്രമണവും കോലം കത്തിക്കലുമെല്ലാം സ്ത്രീപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതിന് വേണ്ടിയോ ഇരയോടൊപ്പം നില്‍ക്കാനോ ഒന്നുമല്ല. നടക്കുന്ന കൃത്യമായ ദുരുദേശത്തോടെയുള്ള ഒറ്റതിരിഞ്ഞുള്ള ആക്രമണമാണ്. ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കുന്നതിന് മോഹന്‍ലാല്‍ മാത്രമോ ഉത്തരവാദിയെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. ഒരര്‍ത്ഥത്തില്‍ മോഹന്‍ലാലിനുള്ള പിന്തുണ കൂടിയാണ് സുരേന്ദ്രന്‍ പ്രഖ്യാപിച്ചത്.

മമ്മൂട്ടി തീരുമാനത്തെ എതിര്‍ത്തോ

മമ്മൂട്ടി തീരുമാനത്തെ എതിര്‍ത്തോ

ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ മമ്മൂട്ടി എതിര്‍ത്തിരുന്നുവോ. എന്തേ പ്രതിഷേധക്കാര്‍ മമ്മൂട്ടിയെ വെറുതെ വിടുന്നു. മുകേഷും ഗണേഷ് കുമാറും എങ്ങനെ ഹരിശ്ചന്ദ്രന്‍മാരായി. സിദ്ദിഖും ജഗദീഷും എന്തുകൊണ്ട് ആക്രമിക്കപ്പെടുന്നില്ല. അതൊക്കെ വിടാം നടിയെ ആക്രമിച്ച കേസിന്റെ ഏറ്റവും വലിയ സാമൂഹ്യ ഗുണഭോക്താവായി മാറിയ മഞ്ജു വാര്യരുടെ ദുരൂഹമായ മലക്കം മറിച്ചില്‍ എന്തുകൊണ്ട് സദാചാര വിജൃംഭിത പ്രതിഷേധക്കാര്‍ കാണുന്നില്ലെന്നും സുരേന്ദ്രന്‍ പോസ്റ്റില്‍ ചോദിക്കുന്നു.

ആരാണ് നേതൃത്വം നല്‍കുന്നത്

ആരാണ് നേതൃത്വം നല്‍കുന്നത്

ആരാണ് നവമാധ്യമങ്ങളിലും തെരുവിലും ഈ നാടകങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് സൂക്ഷമമായി വിലയിരുത്തിയാല്‍ വസ്തുത ബോധ്യപ്പെടും. ഇതിന്റെ പിന്നില്‍ വെറും രാഷ്ട്രീയം മാത്രമല്ലെന്ന് ബോധ്യപ്പെടാന്‍ പാഴൂര്‍ പടിപ്പുര വരെയൊന്നും പോകേണ്ടതില്ല. മോഹന്‍ലാലിനെ ഒളിഞ്ഞും തെളിഞ്ഞും ഈ ശക്തികള്‍ ആക്രമിക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി. പ്രതിഷേധം അതിരുവിട്ടാല്‍ മറിച്ചും പ്രതികരണങ്ങളുണ്ടാവുമെന്ന് സുരേന്ദ്രന്‍ പറയുന്നു. നേരത്തെ തന്നെ ബിജെപിക്കാരനാണ് മോഹന്‍ലാലെന്ന് വിമര്‍ശനമുണ്ട്. അതിനെ താങ്ങിനിര്‍ത്തുന്ന പോസ്റ്റാണ് സുരേന്ദ്രന്റേത്.

ഫാന്‍സിന്റെ പിന്തുണ

ഫാന്‍സിന്റെ പിന്തുണ

മോഹന്‍ലാലിനെതിരെയുള്ള പ്രതിഷേധത്തെ എതിര്‍ത്ത് വിവിധ രാഷ്ട്രീയ കക്ഷികള്‍ രംഗത്ത് വന്നതോടെ താരത്തെ അനുകൂലിച്ച് മമ്മൂട്ടി ഫാന്‍സും രംഗത്തെത്തിയിട്ടുണ്ട്. മോഹന്‍ലാല്‍ ഫാന്‍സിന് ഒപ്പമാണ് മമ്മൂട്ടി ഫാന്‍സെന്നും വി സപ്പോര്‍ട്ട് മോഹന്‍ലാല്‍ എന്ന പോസ്റ്ററുമായി ഇവര്‍ പ്രകടനം നടത്തുകയും ചെയ്തു. കൊച്ചിയിലെ സവിതാ തിയ്യേറ്ററിന് സമീപത്ത് നിന്നാണ് പ്രകടനം ആരംഭിച്ചത്. ഒരാളെ മാത്രം വേട്ടയാടുന്ന സമീപനമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളതെന്ന് ഫാന്‍സ് അസോസിയേഷനുകള്‍ ആരോപിക്കുന്നു.

കൊലവിളിയുമായി മോഹന്‍ലാല്‍ ആരാധകര്‍

കൊലവിളിയുമായി മോഹന്‍ലാല്‍ ആരാധകര്‍

മോഹന്‍ലാലിനെതിരെ പ്രതിഷേധത്തെ അതിലും വലിയ രീതിയിലാണ് ഫാന്‍സ് നേരിട്ടത്. കൊച്ചിയിലും ആലപ്പുഴയിലും ഇവര്‍ പ്രകടനം നടത്തി. കൊലവിളി മുദ്രാവാക്യമാണ് ഇവര്‍ നടത്തിയത്. സംഘടനകള്‍ക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് ഇവര്‍ ഉയര്‍ത്തിയത്. ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തു. നേതാക്കളുടെ തലവെട്ടുമെന്നായിരുന്നു മുദ്രാവാക്യം. ലാലേട്ടന്‍ നെഞ്ചിനകത്തെ റോസാപ്പൂവാണെന്നും തൊട്ടുകളിച്ചാല്‍ കൈയ്യും കാലും വെട്ടുമെന്നായിരുന്നു ഭീഷണി. സോഷ്യല്‍ മീഡിയയിലും സമാനമായ പ്രതിഷേധം നടക്കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+